ശബരിമല സ്വര്‍ണക്കൊളള; അന്വേഷണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക്; മുരാരി ബാബുവിനെ അറസ്റ്റ് ചെയ്യും

ശബരിമല സ്വര്‍ണക്കൊളളയില്‍ അന്വേഷണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക്. കേസിലെ രണ്ടാം പ്രതി മുരാരി ബാബുവിനെ അറസ്റ്റ് ചെയ്യും. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് എസ്.ഐ.ടിയുടെ നീക്കം. അറസ്റ്റ് ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് സൂചന. പ്രതിപ്പട്ടികയിലുളള മറ്റ് ഉദ്യോഗസ്ഥര്‍ക്ക് എതിരേയും നടപടി ഉടനുണ്ടാകും. കേസില്‍ 2019 ലെ ദേവസ്വം ബോര്‍ഡ് മിനിട്‌സ് എസ്‌ഐടി കസ്റ്റഡിയിലെടുത്തു. സ്വര്‍ണ്ണം പൂശാന്‍ തീരുമാനിച്ച യോഗ വിവരങ്ങള്‍ അടങ്ങിയതാണ് മിനിറ്റ്‌സ്.

Read More

പണിയെല്ലാം എഐ ചെയ്‌തോളും, ചാറ്റ് ജിപിടി അറ്റ്‌ലസ് വെബ് ബ്രൗസറുമായി ഓപ്പണ്‍ എഐ

പുതിയ വെബ് ബ്രൗസര്‍ അവതരിപ്പിച്ചിരിക്കുകയാണ് ചാറ്റ് ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍ എഐ. ചാറ്റ് ജിപിടി അറ്റ്‌ലസ് എന്ന് പേരിട്ടിരിക്കുന്ന ഈ ബ്രൗസര്‍ ചാറ്റ് ജിപിടിയുടെ കഴിവുകളില്‍ അധിഷ്ടിതമായി ഒരുക്കിയതാണ്. വെബ്ബിന്റെ അടുത്ത യുഗത്തിലേക്കുള്ള ബ്രൗസര്‍ എന്നാണ് കമ്പനി ഈ പുതിയ വെബ് ബ്രൗസറിനെ വിശേഷിപ്പിക്കുന്നത്. മാക്ക് ഒഎസില്‍ ആണ് അറ്റ്‌ലസ് ആദ്യം എത്തിയിരിക്കുന്നത്. വിന്‍ഡോസ്, മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് താമസിയാതെ എത്തും. ഉപഭോക്താക്കള്‍ക്ക് വെബ് പേജുകളുമായി നേരിട്ട് ചാറ്റ് ചെയ്യാനും തിരച്ചില്‍ നടത്താനും എഐ ഏജന്റിന്റെ സഹായത്തോടെ ചില…

Read More

രാഷ്ട്രപതിയുടെ ശബരിമല ദർശനം; ക്രമീകരണങ്ങളിൽ മാറ്റം

രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ശബരിമല ദർശനം നടത്തും. തിരുവനന്തപുരത്തുനിന്ന് പ്രത്യേക ഹെലികോപ്റ്ററിൽ തിരിക്കുന്ന രാഷ്ട്രപതി ഒൻപത് മണിയ്ക്ക് പത്തനംതിട്ടയിലെ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലെ ഹെലിപാഡിൽ ഇറങ്ങി റോഡ് മാർഗം പമ്പയിലേക്ക് പോകും. 11. 50 ന് സന്നിധാനത്ത് എത്തും. ദേവസ്വം ബോർഡിന്റെ പ്രത്യേക ഗൂർഖാ ജീപ്പിലാണ് മലകയറ്റം. ഉച്ചപൂജ സമയത്ത് രാഷ്ട്രപതി പതിനെട്ടാംപടി കയറി ദർശനം നടത്തും. രാഷ്ട്രപതി നിലയ്ക്കലിൽ നിന്ന് മടങ്ങിയ ശേഷമായിരിക്കും ഭക്തരെ കടത്തിവിടുക. രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തും. വെള്ളിയാഴ്ചയാണ് രാഷ്ട്രപതി…

Read More

കേരളത്തിലെ നഴ്‌സുമാര്‍ക്ക് ആശ്വാസ വാര്‍ത്ത

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുള്‍പ്പെടെ എല്ലാ ജീവനക്കാര്‍ക്കും ഇനിമുതല്‍ ഷിഫ്റ്റ് സമ്പ്രദായം. 6-6-12 ഷിഫ്റ്റ് സമ്പ്രദായമാകും നടപ്പിലാക്കുക. കിടക്കകളുടെ എണ്ണം പരിഗണിക്കാതെയാണിത്. നിശ്ചയിച്ചിട്ടുള്ള ഷിഫ്റ്റ് സമ്പ്രദായം എത്രയും വേഗത്തില്‍ നടപ്പാക്കണം എന്ന് തൊഴിൽ വകുപ്പ്.

Read More

വാട്‌സ്ആപ്പിൽ ഇനി തുടരെ തുടരെ സന്ദേശങ്ങൾ അയക്കാൻ കഴിയില്ല, പുതിയ മാറ്റവുമായി മെറ്റ

വാട്‌സ്ആപ്പ് സ്‌പാമിനും അനാവശ്യ സന്ദേശങ്ങൾക്കും കടിഞ്ഞാണിടാൻ ഒരുങ്ങുകയാണ് മെറ്റാ കമ്പനി. മറുപടി നൽകാത്ത ആളുകൾക്കും ബിസിനസ് അക്കൗണ്ടുകൾക്കും അയയ്ക്കാൻ കഴിയുന്ന സന്ദേശങ്ങളുടെ എണ്ണത്തിൽ പരിധി നിശ്ചയിക്കുന്നതിനുള്ള പരീക്ഷണം ആരംഭിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. സാധാരണ ആശയവിനമയത്തെ ബാധിക്കാതെ സ്‌പാം സന്ദേശങ്ങൾ കുറയ്ക്കുകയെന്നതാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. നമ്മൾ സ്ഥിരമായി ആശയവിനിമയം നടത്തുന്ന കോൺടാക്റ്റുകൾക്ക് ഈ നിയമം ബാധകമല്ല. പതിവായി സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സംസാരിക്കുന്നവർക്കാണ് ബാധകമല്ലാത്തത്. അജ്ഞാത നമ്പറുകളിലേക്ക് സ്ഥിരമായി സന്ദേശങ്ങൾ അയക്കുന്നവരും സമ്മതമില്ലാതെ വിവരങ്ങൾ കൈമാറുന്നവരുമാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.

Read More

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; മൂന്ന് ജില്ലകൾക്ക് റെഡ് അലർട്ട്, ഏഴിടത്ത് ഓറഞ്ചും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയോടെ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മൂന്ന് ജില്ലകൾക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകൾക്കാണ് റെഡ് അലർട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകൾക്ക് ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് യെല്ലോ അലർട്ടും കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുകയാണ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത 36 മണിക്കൂറിൽ ഇത്…

Read More

അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ 21-ാം ദിവസത്തിലേക്ക്; ജീവനക്കാർക്ക് ശമ്പളമില്ല

അമേരിക്കയിൽ സർക്കാർ സേവനങ്ങളുടെ അടച്ചുപൂട്ടൽ 21-ാം ദിവസത്തിലേക്ക്. സെനറ്റിൽ ഇന്ന് അവതരിപ്പിച്ച ധനാനുമതി ബില്ലും പരാജയപ്പെട്ടതിനെത്തുടർന്നാണിത്. നാൽപത്തിമൂന്നിനെതിരെ അൻപത് വോട്ടിനാണ് ബിൽ പരാജയപ്പെട്ടത്. ബിൽ പാസ്സാകാൻ 60 വോട്ട് ലഭിക്കേണ്ടതുണ്ട്. എന്നാൽ അടച്ചുപൂട്ടൽ ഇരുപത്തിയൊന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ ജനജീവിതം പൊറുതിമുട്ടിയിരിക്കുകയാണ്. ലക്ഷകണക്കിന് സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ സേവനങ്ങള്‍ നിലയ്ക്കുന്നത് സാധാരണക്കാരേയും ഏറെ ബാധിക്കുന്ന വിഷയങ്ങളിൽ ഒന്നാണ്.

Read More

നവി മുംബൈയിലെ ഫ്ലാറ്റിൽ തീപിടിത്തം; 3 മലയാളികൾ ഉൾപ്പെടെ 6 മരണം

മുംബൈ∙ നവിമുംബൈയിലെ വാഷിയിൽ അപ്പാർട്മെന്റ് കോംപ്ലക്സിലുണ്ടായ തീപിടിത്തത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ 6 പേർ മരിച്ചു. 10 പേർക്കോളം പരിക്കേറ്റിട്ടുണ്ട്. വാഷിയിലെ സെക്ടർ 17ലെ എംജി കോംപ്ലക്സിലെ റഹേജ റസിഡൻസിയുടെ ബി വിങ്ങിലാണു തീപിടിത്തമുണ്ടായത്. പുലർച്ചെ 12.40 നു ആണ് തീപിടുത്തമുണ്ടായത്. ഷോർട് സർക്യൂട്ട് ആണ് കാരണമെന്നാണ് നിഗമനം. അപ്പാർട്മെന്റിന്റെ 10, 11, 12 നിലകളിലാണ് തീപിടിത്തം ഉണ്ടായത്. 10ാം നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്.

Read More

ശബരിമല സ്വർണക്കൊള്ള; ഹൈക്കോടതിയിലെ നടപടികൾ ഇനി അടച്ചിട്ട കോടതിമുറിയിൽ

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ നടപടികൾ ഇനി അടച്ചിട്ടമുറിയിൽ. ഇത് സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാർ ഉത്തരവിറക്കി. കേസിന്റെ അതീവരഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായിട്ടാണ് നടപടികൾ അടച്ചിട്ട മുറിയിൽ ആയിരിക്കുമെന്ന് ഉത്തരവ് ഇറക്കിയിരിക്കുന്നത്. വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇനി കേസുമായി ബന്ധപ്പെട്ട് പുറത്തുവരാണുള്ളത്. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പുറമേ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.

Read More

സംവരണ നറുക്കെടുപ്പ് ഇന്ന് പൂർത്തിയാകും; കേരളം തദ്ദേശ തിരഞ്ഞെടുപ്പിലേക്ക്, തീയതി പ്രഖ്യാപനം ഉടൻ

തിരുവനന്തപുരം: ജില്ലാ പഞ്ചായത്തുകളിലെ സംവരണ ഡിവിഷനുകളുടെയും കോർപറേഷനുകളിലെ സംവരണ വാർഡുകളുടെയും നറുക്കെടുപ്പ് ഇന്നു പൂർത്തിയാകും. തദ്ദേശ തിരഞ്ഞെടുപ്പ് തീയതി ഉടനെ പ്രഖ്യാപിക്കും. അടുത്ത മാസം ആദ്യവാരം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണു സൂചന. നവംബർ, ഡിസംബർ മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിരുന്നു. ഡിസംബർ 20നു മുൻപാണു പുതിയ ഭരണസമിതി തദ്ദേശ സ്ഥാപനങ്ങളിൽ ചുമതലയേൽക്കേണ്ടത്.

Read More