Headlines

ഖത്തറിൽ ഹെൽത്ത് കാർഡ് സംവിധാനം നിർത്തലാക്കി; പകരം ഖത്തർ ഐഡി ഉപയോഗിക്കാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം

ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഹമദ് മെഡിക്കൽ കോർപ്പറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ, മറ്റ് സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കുമ്പോൾ ഹെൽത്ത് കാർഡിന് പകരം സാധുവായ ഖത്തർ ഐഡി (ക്യുഐഡി) കാർഡ് ഉപയോഗിക്കാമെന്ന് പൊതുജനാരോഗ്യ മന്ത്രി മൻസൂർ ബിൻ ഇബ്രാഹിം ബിൻ സാദ് അൽ മഹ്മൂദ് അറിയിച്ചു.പ്രത്യേക സർക്കുലർ വഴിയാണ് നിർണായക തീരുമാനം പ്രഖ്യാപിച്ചത്. എന്നാൽ ആരോഗ്യ സേവനങ്ങൾക്ക് നേരത്തെ അംഗീകരിച്ച ഫീസ് ഈടാക്കുന്നത് തുടരുമെന്ന് സർക്കുലറിൽ വ്യക്തമാക്കി. ഖത്തർ ഐഡി (ക്യുഐഡി) കാർഡ്…

Read More

രണ്ട് വര്‍ഷത്തിനിടെ 3 അപകടങ്ങള്‍; വ്യോമസേനയുടെ തേജസ് യുദ്ധവിമാനങ്ങള്‍ ഗ്രൗണ്ട് ചെയ്തു

വ്യോമസേനയുടെ തേജസ് യുദ്ധവിമാനങ്ങള്‍ ഗ്രൗണ്ട് ചെയ്തു. തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് പിന്നാലെയാണ് നടപടി. ഈ മാസം ഏഴിന് ഒരു തേജസ് യുദ്ധ വിമാനം കൂടി റണ്‍വേ തെന്നിമാറി അപകടത്തില്‍പ്പെട്ടെന്നാണ് വിവരം. പരിശീലന പറക്കലിന് ശേഷമാണ് തേജസ് യുദ്ധവിമാനം വീണ്ടും അപകടത്തില്‍പ്പെട്ടത്. ഈ മാസം ഏഴാം തീയതി ഒരു ഫോര്‍വേഡ് ബേസിലായിരുന്നു അപകടം. നിസാര പരുക്കുകളോടെ പൈലറ്റ് രക്ഷപ്പെട്ടു. എന്നാല്‍, വിമാനത്തിന് കാര്യമായ നാശനഷ്ടമുണ്ട്. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറിയതാണ്. തേജസ് യുദ്ധവിമാനം ഉള്‍പ്പെടുന്ന മൂന്നാമത്തെ അപകടമാണിത്.

Read More

രോഗിയുടെ മുറിവിൽ പുഴുവരിച്ച സംഭവം: അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസിയുവിൽ രോഗിയുടെ മുറിവിൽ പുഴുവരിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് ആരോഗ്യമന്ത്രി. 48 മണിക്കൂറിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട്‌ സമർപ്പിക്കണമെന്നാണ് ആരോഗ്യമന്ത്രി കെ മുരളീധരന്റെ നിർദേശം. മോശമായി പെരുമാറിയ ജീവനക്കാർക്ക് കൗൺസിലിങ്ങ് നൽകുമെന്നും മന്ത്രി പറഞ്ഞു. ബന്ധുക്കളുടെ പരാതി ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിൽ വാർത്ത കണ്ട പ്രകാരമാണ് അന്വേഷണമെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ, സർജറി ഓർത്തോ വിഭാഗം മേധാവിമാർ എന്നിവർ ആണ് അന്വേഷണ സമിതിയിൽ ഉള്ളത്. . പാരിപ്പള്ളി സ്വദേശി…

Read More

ഡോ.കുമാർബാഹുലേയൻ്റെ നൂറാം ജന്മദിനം സമുചിതമായി ആഘോഷിച്ചു

വൈക്കം:കേരളത്തിലെ ആദ്യത്തെ ന്യൂറോ സർജനും അമേരിക്കൻ പ്രസിഡന്റിന്റെ ചികിത്സയ്ക്കായുള്ള ഡോക്ർമാരുടെ വിദഗ്ധ സംഘത്തിലെ അംഗവുമായിരുന്ന ഡോ.കുമാർബാഹുലേയൻ്റെ നൂറാം ജന്മദിനം സമുചിതമായി ആഘോഷിച്ചു. ഇന്നലെരാവിലെ വൈക്കം ചെമ്മനാകരി ഇൻഡോ – അമേരിക്കൻ ബ്രയിൻ ആൻഡ് സ്പൈൻ സെൻ്ററിലെ കോൺഫ്രൻസ് ഹാളിൽ ആശുപത്രി ചെയർമാൻ ഡോ. കെ. പരമേശ്വരൻ്റെ അധ്യക്ഷതയിലാണ് വർണാഭമായ ജന്മദിന ആഘോഷം നടന്നത്. ആശുപത്രി ഡയറക്ർ അഡ്വ. പി.കെ.ഹരികുമാറും ആശുപത്രി ചെയർമാൻ ഡോ. കെ.പരമേശ്വരനും ചേർന്ന് ബർത്ത് ഡേ കേക്കു മുറിച്ചു ഡോ. കുമാർ ബാഹുലേയന് പകർന്നു…

Read More

യുഎസിന് വീണ്ടും തിരിച്ചടി; എംക്യു–1 ഡ്രോൺ വെടിവച്ചിട്ടെന്ന് ഇറാൻ

യുഎസിന്റെ എംക്യു–1 ഡ്രോൺ വെടിവച്ചിട്ടതായി ഇറാൻ മാധ്യമങ്ങൾ. ഇസ്ഫഹാൻ മേഖലയിലാണ് ഡ്രോണ്‍ വെടിവച്ചിട്ടതെന്നാണ് അവകാശവാദം. യുഎസ് ഇതിനോട് പ്രതികരിച്ചിട്ടില്ല. യുഎസിന്റെ രണ്ട് വിമാനങ്ങൾ വീഴ്ത്തിയതായി ഇറാൻ നേരത്തെ അവകാശപ്പെട്ടിരുന്നു. ഒരു വിമാനം തകർന്നതായി യുഎസ് സ്ഥിരീകരിച്ചിരുന്നു.

Read More

സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിന് തുടക്കം; ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു

കോട്ടയം: 10,000ത്തിലധികം വിദ്യാർഥികൾ 35 വേദികളിലായി 140 ഇനങ്ങളിൽ മാറ്റുരയ്ക്കുന്ന സിബിഎസ്ഇ കലോത്സവത്തിന് കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ തുടക്കമായി. മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു.

Read More

​കടുത്തുരുത്തി ടൗൺ ബൈപ്പാസ് നിർമാണം അന്തിമഘട്ടത്തിൽ

കടുത്തുരുത്തി: കടുത്തുരുത്തി ടൗൺ ബൈപ്പാസിന്റെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. റോഡ് ബലവത്താക്കാനുള്ള ജോലികളാണ് നടന്നുവരുന്നത് . ഫെബ്രുവരി അവസാനത്തോടെ ബിറ്റുമിൻ മെക്കാഡം ജോലികളും മാർച്ച് രണ്ടാം വാരത്തിൽ ബിറ്റുമിൻ കോൺക്രീറ്റ് ടാറിംഗും പൂർത്തിയാക്കുമെന്ന് അഡ്വ.മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു.ബൈപാസിന്റെ അവസാനഘട്ട നിർമാണത്തിനായി 9.67 കോടി രൂപയാണ് ചെലവഴിക്കുന്നത്. സംരക്ഷണഭിത്തി നിർമാണം, റോഡ് ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ, ബ്ലോക്ക് ജംഗ്ഷന് സമീപം ഗ്രാമീണ റോഡിൽ അടിപ്പാത നിർമാണം, വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ക്രമീകരണങ്ങൾ, ബി.എം. ആൻഡ് ബി.സി. ടാറിങ്, റോഡിന്റെ ഇരുവശവും…

Read More

ദിലീപ് ശബരിമലയിൽ; പതിനെട്ടാം പടി ചവിട്ടാതെ സ്റ്റാഫ് ഗേറ്റ് വഴി ദർശനം നടത്തി

നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി. നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവുമിക്തനാക്കിയ ശേഷമുള്ള ആദ്യ ശബരിമല ദർശനമായിരുന്നു. പുലർച്ചയോടെ സാന്നിധാനത്ത് എത്തിയ ദിലീപ് ദർശനത്തിനു ശേഷം പ്രത്യേക വഴിപാടുകളും നടത്തി.10 മണിയോടെ വീണ്ടും ദർശനത്തിനായെത്തി. കഴിഞ്ഞ തീർത്ഥാടന കാലത്ത് ദിലീപ് ശബരിമലയിൽ ദർശനത്തിന് എത്തിയത് വിവാദമായിരുന്നു. ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ദർശനം നടത്തിയതിൽ ഹൈക്കോടതി ഇടപെടുകയും ചെയ്തു. ഇതിനു ശേഷം ശബരിമയിൽ സെലിബ്രിറ്റികൾക്കുള്ള പൊലീസ് സുരക്ഷയിൽ അയവു വരുത്തിയിരുന്നു.

Read More

‘പെട്രോൾ, ഡീസൽ വില വർധിച്ചിട്ടില്ല, ഒരു ഉത്തരവും ഇറക്കിയിട്ടില്ല’; നിഷേധിച്ച് കേന്ദ്രം

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം. പെട്രോളിയം മന്ത്രാലയത്തിൻ്റെ ഉത്തരവ് ഉൾപ്പെടെയാണ് വ്യാജമായി പ്രചരിപ്പിക്കുന്നത്. കേന്ദ്ര സര്ക്കാർ ഇത്തരത്തിൽ ഒരു ഉത്തരവും ഇറക്കിയിട്ടില്ല. ഉത്തരവ് വ്യാജമായി ഉണ്ടാക്കിയത്. പെട്രോളിനും ഡീസലിനും 10 രൂപയും 12.5 രൂപയും വർധിച്ചു എന്നാണ് പ്രചരിക്കുന്നത്. ഇത് വ്യാജമെന്ന് കേന്ദ്രം അറിയിച്ചു.

Read More

ഇരുചക്ര വാഹനത്തിന് വാഗ്ദാനം ചെയ്ത മൈലേജ് ഇല്ല; ഉപഭോക്താവിന് വൻ തുക നഷ്ട പരിഹാരം നൽകാൻ വിധി

ഇരുചക്ര വാഹനത്തിന് വാഗ്ദാനം ചെയ്ത മൈലേജ് ഇല്ലാത്തതിനാൽ ഉപഭോക്താവിന് വൻ തുക നഷ്ട പരിഹാരം നൽകാൻ വിധിച്ച് ഉപഭോക്തൃ കോടതി വിധി. വാഹന ഉടമക്ക് വാഹനം വാങ്ങിയതിനെക്കാൾ ഉയർന്ന തുക നഷ്ടപരിഹാരം നൽകാനാണ് ഉപഭോക്തൃ കോടതി വിധി. മലപ്പുറം ചന്തക്കുന്ന് സ്വദേശി അബ്ദുൽ ഹക്കീമിന് അനുകൂലമായാണ് മലപ്പുറം ഉപഭോക്തൃ കോടതി വിധി പുറപ്പെടുവിച്ചത്.

Read More