
സംസ്ഥാനത്ത് ബുധനാഴ്ച ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിയോട് കൂടിയ കനത്ത മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇടിയോട് കൂടിയ മഴക്കാണ് സാധ്യത. 6 ജില്ലകൾക്ക് യെല്ലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 40 കിലോമീറ്റർ വേഗതയിൽ വരെ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.