നാല് ജില്ലകളെ ബന്ധിപ്പിക്കുന്ന എലിവേറ്റഡ് ഹൈവേ കേന്ദ്ര സർക്കാരിൻ്റെ പരിഗണനയിൽ

കോട്ടയം–എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന 60 കിലോമീറ്റർ ദൈർഘ്യമുള്ള എലിവേറ്റഡ് ഹൈവേ (ആകാശ പാത) പദ്ധതി കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ എത്തിയിരിക്കുന്നു. പദ്ധതിയുടെ സാധ്യതാ പഠനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നേരിട്ട് നടത്തുമെന്നതാണ് പ്രധാന സവിശേഷത.കോട്ടയം ജില്ലയിലെ മുളങ്കുഴ മുതൽ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ ബൈപാസ് വരെയാണ് നിർദേശിക്കപ്പെട്ടിരിക്കുന്ന ആകാശപാതയുടെ ദൈർഘ്യം. പദ്ധതി പ്രായോഗികമായി നടപ്പിലായാൽ മധ്യകേരളത്തിലെ നാല് ജില്ലകൾക്ക് ഗതാഗത സൗകര്യങ്ങളിൽ വലിയ മുന്നേറ്റം കൈവരിക്കാൻ സാധിക്കും.മുളങ്കുഴയിൽ നിന്ന് കാഞ്ഞിരം – കുമരകം – കവണാറ്റിൻകര…

Read More

സംസ്ഥാനത്ത് നാല് ദിവസം മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. നാളെ രണ്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഇടുക്കിയിൽ യെല്ലോ മുന്നറിയിപ്പ് നല‍കിയിട്ടുണ്ട്. ശനിയാഴ്ച കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഞായറാഴ്ച എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലും യെല്ലോ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന…

Read More

‘7 വർഷത്തോളം നീണ്ട വിചാരണ നടപടികൾ; ദിലീപ് അടക്കം 10 പ്രതികൾ’, കേരളത്തെ പിടിച്ചുലച്ച കേസ്

കേരളത്തെ പിടിച്ചുലച്ച നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് അടക്കം 10 പ്രതികളുടെ ശിക്ഷയാണ് വിധിക്കുക. എറണാകുളം പ്രത്യേക കോടതിയാണ് വിധിപ്രസ്താവം നടത്തുക. 2020 ജനുവരി 30ന് വിചാരണ തുടങ്ങിയ കേസിൽ ദിലീപ് എട്ടാം പ്രതിയാണ്. പൊലീസ് ഉദ്യോഗസ്ഥനായ, അനീഷ്, വിപിൻലാൽ, വിഷ്ണു എന്നിവരാണ് കേസിലെ മൂന്ന് മാപ്പു സാക്ഷികൾ. രണ്ടു പ്രതികളെ നേരത്തെ കോടതി വിട്ടയച്ചിരുന്നു. അഭിഭാഷകരായ രാജു ജോസഫ് പ്രതീഷ് ചാക്കോ എന്നിവരെയാണ് ജില്ലാ കോടതി വിട്ടയച്ചത്.

Read More

കോട്ടയം ജില്ലയിലെ 114 കേന്ദ്രങ്ങളില്‍ അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

കോട്ടയം ജില്ലയിലെ 114 കേന്ദ്രങ്ങളില്‍ അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗം -91 പട്ടികജാതി വിഭാഗം – 20, പട്ടികവര്‍ഗ്ഗ വിഭാഗം- മൂന്ന് എന്നിങ്ങനെയാണ് അനുവദിക്കുന്ന അക്ഷയ കേന്ദ്രങ്ങളുടെ എണ്ണം.ഓണ്‍ലൈന്‍ അപേക്ഷ, ഒ.എം.ആര്‍ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.പ്ലസ് ടു യോഗ്യതയുള്ള 18നും 50നുമിടയില്‍ പ്രായവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതകള്‍ക്കും വനിത, പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്കും സ്വന്തം/വാടക മുറി സൗകര്യമുള്ളവര്‍ക്കും അധിക മാര്‍ക്ക് ലഭിക്കും.https://lbsedp.lbscentre.in/akshaya26 എന്ന വെബ്സൈറ്റ് വഴി മാര്‍ച്ച്…

Read More

രണ്ട് വനിതകള്‍ അടക്കം ലോക കപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ 52 റഫറിമാര്‍; പട്ടിക പുറത്തുവിട്ട് ഫിഫ

കാനഡ, യുഎസ്എ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി ജൂണ്‍ 12 മുതല്‍ നടക്കാനിരിക്കുന്ന ഫിഫ ലോക കപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള റഫറി പാനല്‍ പുറത്തുവിട്ടു. രണ്ട് വനിതകള്‍ അടക്കം തെരഞ്ഞെടുത്ത 52 റഫറിമാരുടെ പട്ടികയാണ് ഫിഫ പുറത്തിറക്കിയിരിക്കുന്നത്. 88 അസിസ്റ്റന്റ് റഫറിമാരുടെയും 30 പേരടങ്ങുന്ന വീഡിയോ അനലൈസിങ് ഒഫീഷ്യല്‍സിന്റെ പട്ടികയും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്. യുഎസില്‍ നിന്നുള്ള ടോറി പെന്‍സോ, മെക്‌സിക്കോയില്‍ നിന്നുള്ള കാറ്റിയ ഗാര്‍ഷ്യ എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച വനിതകള്‍. ഇത് രണ്ടാം തവണയാണ് പുരുഷ ലോകകപ്പില്‍…

Read More

ശബരിമല സ്വർണ്ണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെ എസ് ബൈജു അറസ്റ്റിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം പ്രതിയാണ് കെ എസ് ബൈജു. ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണപ്പാളികൾ കൊടുക്കുന്ന സമയത്ത് തിരുവാഭരണം കമ്മീഷ്‌ണർ ആയ കെ എസ് ബൈജു അവിടെ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ സംഘം തെളിവടക്കം കണ്ടെത്തി സ്ഥിരീകരിച്ചു. തിരുവാഭരണം ഭരണിപാത്രം സംരക്ഷണ നിയമങ്ങളൊന്നും തന്നെ കഴിഞ്ഞ 15 വർഷങ്ങളായി പിൻതുടരുന്നില്ലാ എന്ന് കണ്ടെത്തി.

Read More

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എംഎല്‍സി സ്ഥാനം രാജിവച്ചു; മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി ഉടന്‍

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എംഎല്‍സി സ്ഥാനം രാജിവച്ചു. രാജ്യസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെയാണ് രാജി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജി ഉടന്‍ ഉണ്ടാകുമെന്ന് ജെഡിയു അറിയിച്ചു. പുതിയ മുഖ്യമന്ത്രിയെ ബിജെപി ഉടന്‍ കണ്ടെത്തും. ബിഹാറിന് പുതിയ മുഖ്യമന്ത്രിയായി ബിജെപിയില്‍ നിന്ന് ആരെങ്കിലുമെത്തുമോ എന്നതാണ് ആകാംഷ നിറക്കുന്നത്. ബിജെപിയുടെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്കാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യത കൂടുതല്‍. ബിഹാറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി മുഖ്യമന്ത്രി എത്തുന്നത്.

Read More

‘ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു; 2 ദിവസത്തിനകം മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കും’, രാജീവ് ചന്ദ്രശേഖർ

ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എൻഡിഎ ആണ് കഴിവുള്ള മുന്നണി അഴിമതിരഹിത ഭരണം ബിജെപി കൊണ്ടുവരുമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇന്ന് മുതൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കും. വികസിത കേരളം, വികസനം,ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന വികസനം എന്നിവയാണ് ബിജെപി മുൻപോട്ട് വെക്കുന്ന കാഴ്ചപ്പാട്. ഇത്രയും കാലമായി ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഞങ്ങൾക്ക് ഒരു അവസരം കിട്ടിയാൽ അതെല്ലാം പരിഹരിക്കുമെന്ന വാഗ്താനം നൽകിയാണ് ഈ തിരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കാൻ ഇറങ്ങുന്നത് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Read More

125 ദിവസത്തെ തൊഴിൽ ഉറപ്പ് ; ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ഭേദഗതി ബിൽ ലോക്സഭയിൽ പാസാക്കി: ബിൽ അവതരിപ്പിച്ചത് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ

ന്യൂഡൽഹി: 125 ദിവസത്തെ തൊഴിൽ ഉറപ്പ് നൽകുന്ന വികസിത് ഭാരത് – റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) — വിബി – ജി റാം ജി ബിൽ 2025 ലോക്സഭ പാസാക്കി. ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്.വിക്‌സിത് ഭാരത് @2047 എന്ന ദേശീയ ദർശനവുമായി പൊരുത്തപ്പെടുന്ന ഒരു ഗ്രാമവികസന ചട്ടക്കൂട് സ്ഥാപിക്കുകയാണ് ബിൽ ലക്ഷ്യമിടുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം, 2005 ന് പകരമായിരിക്കും ഈ നിയമനിർമ്മാണം.

Read More

ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ സന്ദർശനം: ചങ്ങനാശേരിയിൽ 28ന് ഗതാഗത ക്രമീകരണം

ചങ്ങനാശേരി ∙ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ സന്ദർശനത്തിന്റെ ഭാഗമായി 28ന് ചങ്ങനാശേരിയിൽ ഗതാഗത ക്രമീകരണമേർപ്പെടുത്തി. എസ്ബി, എൻഎസ്എസ് കോളജുകളുടെ പരിസരപ്രദേശങ്ങളിൽ 28ന് ഉച്ചയ്ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

Read More