ഫ്ലിപ്കാർട്ടിനെ കബളിപ്പിച്ച് 332 മൊബൈൽ ഫോണുകൾ തട്ടിയെടുത്തു; ഡെലിവറി ഹബ്ബ് ഇൻചാർജുമാർക്കെതിരെ കേസ്

കൊച്ചി∙ ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിനെ കബളിപ്പിച്ച് 1.61 കോടിയുടെ മൊബൈൽ ഫോണുകൾ തട്ടിയെടുത്തെന്ന പരാതിയിൽ നാല് ഡെലിവറി ഹബ്ബ് ഇൻചാർജുമാർക്കെതിരെ കേസ്. 332 മൊബൈൽ ഫോണുകളാണ് ഇവർ കൈക്കലാക്കിയത്. ഒന്നിലധികം മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് വ്യാജ വിലാസങ്ങൾ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. ഇത്തരം വിലാസങ്ങളിലേക്ക് ഓർഡർ ചെയ്ത് ഡെലിവറി ഹബ്ബിലേക്ക് എത്തുന്ന ഫോണുകൾ നഷ്ടപ്പെട്ടു എന്ന് രേഖകളിൽ കാണിക്കുകയാണ് തട്ടിപ്പിന്റെ രീതി. ഓഗസ്റ്റ് 31 മുതൽ ഒക്ടോബർ 26 വരെയുള്ള കാലയളവിലായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ…

Read More

വയനാടൻ വന്യത ക്യാൻവാസിൽ പകർത്തി ‘വിസ്പേർസ് ഓഫ് ദി റെയിൻഫോറസ്റ്റ്

‘കൊച്ചി: കനത്ത മഴ പെയ്തൊഴിയുമ്പോൾ തെളിയുന്ന പച്ചപ്പിന്റെ ഭംഗി… അതിനുള്ളിൽ തുടിക്കുന്ന സൂക്ഷ്മജീവികളുടെ അപരിചിത ലോകം… വയനാടൻ മഴക്കാടുകൾ ഒളിപ്പിച്ചുവെച്ച ഇത്തരം വിസ്മയങ്ങൾ പലപ്പോഴും നാം കാണാതെ പോകാറുണ്ട്.കാടിന്റെ ആ അദൃശ്യസൗന്ദര്യവും വന്യതയുമാണ് ഇപ്പോൾ ഫോർട്ട് കൊച്ചി ഡേവിഡ് ഹാൾ ആർട്ട് ഗാലറിയിൽ നിറങ്ങളായി വിടരുന്നത്. കാടിന്റെ ആത്മാവിനെ ക്യാൻവാസിലേക്ക് ആവാഹിച്ച് കാഴ്ചക്കാർക്ക് അവിസ്മരണീയമായ ഒരു ദൃശ്യവിരുന്നൊരുക്കുന്നതാണ് ‘വിസ്പേർസ് ഓഫ് ദി റെയിൻഫോറസ്റ്റ്’ എന്ന ചിത്ര-ഫോട്ടോ പ്രദർശനം.ഇവ കേവലം മരങ്ങളുടെയും മലകളുടെയും ചിത്രങ്ങളല്ല, മറിച്ച് ലക്കിടിയിലെ വയനാട്…

Read More

ഡൽഹി സ്ഫോടനം: കോട്ടയം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ഉറങ്ങിയെ അജ്ഞാതനെക്കുറിച്ച് അന്വേഷിക്കും

കോട്ടയം ∙ ഡൽഹി സ്ഫോടനത്തെത്തുടർന്നു കോട്ടയം റെയിൽവേ സ്റ്റേഷനിൽ ബാഗുകളും ഇലക്ട്രോണിക് വസ്തുക്കളും പാഴ്സലുകളും പരിശോധിക്കാൻ നടപടി. റെയിൽവേ സ്റ്റേഷനുകളുടെ സുരക്ഷ വർധിപ്പിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. ജില്ലാ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലും യാത്രക്കാരുടെ വിശ്രമ ഇടങ്ങളിലും തുടർച്ചയായി പരിശോധന നടത്തുന്നുണ്ട്. പ്ലാറ്റ്ഫോമിൽ ഉറങ്ങിയെ അജ്ഞാതനെക്കുറിച്ച് അന്വേഷിക്കും കോട്ടയം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങിയ അജ്ഞാതനെക്കുറിച്ച് അന്വേഷിക്കണമെന്നു റെയിൽവേ ചെന്നൈ സെൻട്രൽ സോണിൽനിന്നു റെയിൽ സുരക്ഷാ സേനയ്ക്ക്…

Read More

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 15ന്; സ്‌കൂള്‍ അടയ്ക്കുന്നത് 23ന്

തിരുവനന്തപുരം: സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടമായിത്തന്നെ നടത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. ഡിസംബര്‍ 15ന് പരീക്ഷ തുടങ്ങി 23-ന് പൂര്‍ത്തിയാക്കാനാണ് ധാരണ.23ന് സ്‌കൂളടയ്ക്കും. ജനുവരി അഞ്ചിനാകും തുറക്കുക. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകള്‍ സ്‌കൂള്‍ തുറന്നശേഷം ജനുവരി ഏഴിനുനടക്കും.ക്രിസ്മസ് അവധി പുനഃക്രമീകരിക്കാന്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ധാരണയായത്. അന്തിമതീരുമാനം വിദ്യാഭ്യാസ നിലവാര സമിതി (ക്യുഐപി) യോഗത്തിലെടുക്കും.

Read More

ഡൽഹി സ്ഫോടനം: മുഖ്യ പ്രതി ഉമർ മുഹമ്മദിന്റെ പുൽവാമയിലെ വീട് ഇടിച്ച് നിരത്തി

ഡൽഹി സ്ഫോടനക്കേസിലെ മുഖ്യപ്രതി ഉമർ നബിയുടെ വീട് ഇടിച്ച് നിരത്തി സുരക്ഷാ ഏജൻസികൾ. ജമ്മു കശ്മീരിലെ പുൽവാമയിലെ വീടാണ് ഇടിച്ച് തകർത്തത്. ചെങ്കോട്ടയ്ക്ക് സമീപം ഉമർ നബിയാണെ പൊട്ടിത്തെറിച്ചതെന്ന് അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിരുന്നു. കുടുംബംഗങ്ങളുടെ ഡി എൻ എ സാമ്പിളുകളുടെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് വീട് ഇടിച്ച് നിരത്തിയത്. അതേസമയം കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോ​ഗമിക്കുകയാണ്. സ്‌ഫോടനത്തിന്റെ അന്വേഷണം ദുബായിലേക്കും നീളുന്നുവെന്നാണ് റിപ്പോർട്ടുകൾ. വൈറ്റ് കോളർ ഭീകര സംഘവും ജൈഷേ മുഹമ്മദ് ഭീകര സംഘടനയും…

Read More

വൈക്കം മുനിസിപ്പാലിറ്റിയിൽ BJPക്ക് വിമത ശല്യം

വൈക്കം : BJP ക്ക് നൂറ് ശതമാനം വിജയ സാധ്യതയുള്ള വാർഡിലടക്കം BJP ക്ക് വിമത സ്ഥാനാർത്ഥികൾ . നിലവിൽ വൈക്കം മുൻസിപ്പൽ കൗൺസിലറും BJP വൈക്കം മണ്ഡലം സെക്രട്ടറിയുമായ ഗിരിജാകുമാരി , BJP കോട്ടയം മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറിയും BJP വൈക്കം മുനിസിപ്പാലിറ്റി മുൻ പ്രസിഡന്റുമായ പ്രീയാ ഗിരീഷ് എന്നിവരാണ് BJP യുടെ റിബൽ സ്ഥാനാർത്ഥികളായി പ്രചാരണം ആരംഭിച്ചിരിക്കുന്നത്. ഇവർ രണ്ടു പേരും മത്സരിക്കുന്നത് ജനറൽ വാർഡുകളിലാണ്.BJP ക്ക് മുൻപും തലവേദന സൃഷ്ടിച്ചയാളാണ് പ്രീയാ…

Read More

ബീഹാറിൽ എൻഡിഎയുടെ മുന്നേറ്റം; കേവല ഭൂരിപക്ഷം മറികടന്നു, തകർന്നടിഞ്ഞ് കോൺഗ്രസ്

പട്‌ന: വോട്ടെണ്ണൽ പുരോഗമിക്കവെ ബീഹാറിൽ എൻഡിഎയ്‌ക്ക് മുന്നേറ്റം. 152 സീറ്റുകളിൽ എൻഡിഎ ലീഡ് ചെയ്യുകയാണ്. 71 സീറ്റിൽ ഇന്ത്യ സഖ്യവും,​ പ്രശാന്ത് കിഷോറിന്റെ ജെഎസ്‌പി നാല് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. 60 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് വെറും ഏഴ് സീറ്റുകളിൽ മാത്രമാണ് മുന്നേറാനായത്. രാഘോപുരിൽ തേജസ്വി യാദവ് ലീഡ് ചെയ്യുന്നുണ്ട്. ആർജെഡിയുടെ ശക്തിയിലാണ് ഇന്ത്യാ സഖ്യം മുന്നേറുന്നത്.

Read More

ടൂർ തീയതി ഒരാഴ്ച മുൻപ് അറിയിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് MVD മുന്നറിയിപ്പ്

സ്കൂളുകളിലെ പഠനയാത്രയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി മോട്ടർ‌ വാഹന വകുപ്പ്. ടൂറിന് പുറപ്പെടുന്നതിന് മുൻപ് മാനേജ്‌മെന്റുകൾ ആർടിഒയെ അറിയിക്കണമെന്നും ടൂർ തീയതി ഒരാഴ്ച മുൻപെങ്കിലും അറിയിക്കണമെന്നും നിർദേശം. എംവിഡി ബസുകൾ പരിശോധിച്ച് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും നിർദേശങ്ങൾ നൽകും. പരിശോധിക്കാത്ത ബസ്സിന് അപകടം സംഭവിച്ചാൽ ഉത്തരവാദിത്തം പ്രിൻസിപ്പലിനായിരിക്കുമെന്ന് എംവിഡി മുന്നറിയിപ്പ് നൽകി.

Read More

തേജസ്വി തിളങ്ങുമോ അതോ നിതീഷ് തുടരുമോ? എല്ലാ കണ്ണുകളും ബിഹാറിലേക്ക്

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. 243 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലം അറിയാം. എക്സിറ്റ്പോൾ ഫലങ്ങൾ വൻ വിജയം പ്രവചിച്ചതോടെ ആവേശത്തിലാണ് എൻഡിഎ ക്യാമ്പ്. നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാവുമെന്ന് പ്രഖ്യാപിച്ചതിനാൽ മന്ത്രിസഭാ രൂപീകരണത്തിന്റെ പ്രാഥമികചർച്ചകളിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് മുന്നണി.

Read More

ശബരിമല സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധന; സാമ്പിൾ ശേഖരണം 17ന്, ഉച്ചപൂജയ്ക്ക് ശേഷം സാമ്പിൾ ശേഖരിക്കും

ശബരിമല സ്വർണക്കവർച്ച, സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണം 17ന്. ഹൈക്കോടതി അനുമതി നൽകി. 17ന് ഉച്ചപൂജയ്ക്ക് ശേഷം സാമ്പിൾ ശേഖരിക്കാം. തന്ത്രിയുടെ കൂടി നിലപാടറിഞ്ഞ ശേഷമാണ് തീരുമാനം. നേരത്തെ സാമ്പിൾ ശേഖരിക്കാൻ SIT അനുമതി തേടിയിരുന്നു. ശബരിമല സ്വർണക്കൊള്ളയിൽ ശാസ്ത്രീയ പരിശോധനയ്ക്ക് പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. 2019 ,2025ലെയും ദ്വാരപാലകപ്പാളി,സ്തംഭപ്പാളി എന്നിവ പരിശോധിക്കും./ വിജയ് മല്യ 1998 ൽ സ്വർണ്ണം പൊതിഞ്ഞ സ്തംഭപ്പാളികളുടെ ഭാഗവും പരിശോധിക്കും.ഇതിലൂടെ നഷ്ടപ്പെട്ട സ്വർണ്ണം കണ്ടെത്താനാകും. ഉണ്ണിക്കൃഷ്ണൻ…

Read More