ലേണിംഗ് കാർണിവൽ – 2025ജനശ്രദ്ധ പിടിച്ചു പറ്റിയ പ്രദർശനം

ചെത്ത്ലത്ത്:”കരകൗശലത്തിന്റെ നാട് ചേത്തി ലാം”എന്നത് അന്വർത്ഥമാക്കുകയായിരുന്നു.ഗവൺമെന്റ് ജൂനിയർ ബേസിക് സ്കൂൾ കുട്ടികൾ നവംബർ 20 ന് സംഘടിപ്പിച്ച വാർഷിക പ്രദർശനത്തിലൂടെ.ഏറെജനശ്രദ്ധ പിടിച്ചുപറ്റിയ പ്രദർശന മേളയിൽ വിദ്യാർത്ഥികൾ തങ്ങളുടെ മുഴുവൻ കഴിവുകളും പ്രകടമാക്കുകയായിരുന്നു. ബ്ലോക് ഡവലപ്പ്മെന്റ് ഓഫീസർ എം കെ ചെറിയ കോയ ഉദ്ഘാടനം നിർ വ്വഹിച്ച പ്രദർശനത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. മാത്തമാറ്റിക് സ്, സയൻസ്, ശാസ്ത്രo, സാമൂഹ്യം, കല,സാഹിത്യം പാരമ്പര്യം തുടങ്ങി എല്ലാ വിഷയങ്ങളുമായി ബന്ധിപ്പിച്ച് കൊണ്ടായിരുന്നു എക്സിബിഷൻ സംഘടിപ്പിച്ചത്‌.​ ​പരമ്പരാഗതവും അത്യന്താധുനികവുമായ നിരവധി…

Read More

ദുബായ് എയർഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നുവീണു

ദുബായ് എയർഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നുവീണു. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഉച്ചയ്ക്ക് 2.10നാണ് അപകടം സംഭവിച്ചത്. ഏരിയൽ ഷോ നടക്കുന്നതിനിടെയാണ് അപകടം നടന്നത്. പൈലറ്റിന്റെ നില ഗുരുതരമെന്നാണ് വിവരം. വിമാനം താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഏരിയൽ ഷോയ്ക്കിടെ വിമാനം പറക്കുന്നതിനിടെ തന്നെ പുക ഉയരുകയും നിലംപതിക്കുകയുമായിരുന്നു. പൈലറ്റിന് ഇജക്ട് ചെയയ്യാൻ കഴിഞ്ഞിരുന്നില്ല. എച്ച്എഎൽ പ്രാദേശികമായി നിർമിച്ച യുദ്ധവിമാനമാണ് തേജസ്. കഴിഞ്ഞദിവസം തേജസ് എം.കെ 1 യുദ്ധവിമാനത്തിൽ എണ്ണച്ചോർച്ചയെന്ന സോഷ്യൽ മീഡിയാ…

Read More

ലേഡീസ് സർക്കിൾ 48 ഒരുക്കുന്ന ‘ഉത്സവ് ’മേള 21, 22 തീയതികളിൽ

കോട്ടയം ∙ ലേഡീസ് സർക്കിൾ 48 ഒരുക്കുന്ന പ്രദർശന – വിപണനമേള ‘ഉത്സവ്’ 21, 22 തീയതികളിൽ ചൂട്ടുവേലി എയ്തോസ കൺവൻഷൻ സെന്ററിൽ നടക്കും. ഉത്സവിന്റെ 20–ാം പതിപ്പിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 9.30നു ചലച്ചിത്രതാരവും അഭിഭാഷകയുമായ ശാന്തി മായാദേവി നിർവഹിക്കും. രാവിലെ 9.30 മുതൽ രാത്രി 8.30 വരെയാണു പ്രദർശനം. പ്രവേശനം സൗജന്യം.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ബ്രാൻഡുകൾ മേളക്കെത്തും.

Read More

കൊല്ലം കാവനാട് ബോട്ടുകള്‍ക്ക് തീപിടിച്ചു; പ്രദേശത്ത് കനത്ത പുക

കൊല്ലം കാവനാട് മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ചു. രണ്ട് ബോട്ടുകള്‍ക്കാണ് കായലിന് നടുക്ക് വച്ച് തീപിടിച്ചത്. പ്രദേശത്ത് കനത്ത പുക ഉയരുകയാണ്. പാചകത്തിനായി സൂക്ഷിച്ച ഗ്യാസ് ലീക്ക് ചെയ്യുകയും തീ പടരുകയുമായിരുന്നു. കൂടുതല്‍ ബോട്ടുകളിലേക്ക് തീ പടരാതിരിക്കാന്‍ ബോട്ടുകള്‍ കെട്ടഴിച്ചുവിട്ടു. ആളപായമില്ല. ബോട്ടിലുണ്ടായിരുന്ന ചില തൊഴിലാളികള്‍ക്ക് നിസാര പരുക്കേറ്റു. കായലിന്റെ നടുഭാഗം ആയതിനാല്‍ ഫയര്‍ഫോഴ്‌സ് വാഹനം എത്തിക്കാന്‍ കഴിയാത്തത് തീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായി. പ്രദേശത്തെ ഐസ് പ്ലാന്റില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് തീയണക്കാന്‍ ശ്രമം തുടരുന്നത്.

Read More

ബംഗ്ലാദേശില്‍ ഭൂചലനം

കൊല്‍ക്കത്ത: വെള്ളിയാഴ്ച രാവിലെ ബംഗ്ലാദേശില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. അതിന്റെ ഫലമായി പശ്ചിമ ബംഗാളില്‍ ഉടനീളം ഭൂചലനം അനുഭവപ്പെട്ടു.രാവിലെ 10.08 നും 10.10 നും ഇടയില്‍ ഏതാനും സെക്കന്‍ഡുകള്‍ ഭൂചലനം അനുഭവപ്പെട്ടുവെന്നും കൊല്‍ക്കത്ത, മാള്‍ഡ, നാദിയ, കൂച്ച് ബെഹാര്‍, മറ്റ് നിരവധി ജില്ലകള്‍ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു എന്നുമാണ് പുറത്ത് വരുന്ന വിവരം.

Read More

പുതിയ റോളര്‍ സ്‌പോര്‍ട്‌സ് താരങ്ങളെ തേടി ഗ്രാമങ്ങളിലേക്ക്

വൈക്കം : പട്ടണങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന റോളര്‍ സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് പരിശീലിക്കാനായി വൈക്കം വനിതാ സ്‌പോര്‍ട്‌സ് അക്കാദമി അവസരം ഒരുക്കുന്നു. പുതിയ സൗജന്യ കോച്ചിംഗ് ക്യാമ്പുകള്‍ ഉടനെ തുടങ്ങുമെന്നും പങ്കെടുക്കുവാന്‍ താല്പര്യമുള്ള കായിക പ്രതിഭകള്‍ എ. ജെ. ജോണ്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ 22-ന് ഉച്ചയ്ക്ക് ശേഷം എത്തിചേരണം. കഴിഞ്ഞവര്‍ഷം ചങ്ങനാശ്ശേരിയില്‍ നടന്ന റവന്യൂ ജില്ല റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയത് വനിതാ സ്‌പോര്‍ട്‌സ് അക്കാദമിയിലെ താരങ്ങള്‍ ആയിരുന്നുവെന്ന് കോച്ച് ജോമോന്‍ ജേക്കപ്പ്…

Read More

എ പത്മകുമാർ ജയിലിലേക്ക്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജയിലിലേക്ക്. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കൊല്ലം വിജിലൻസ് കോടതിയാണ് പത്മകുമാറിനെ റിമാൻഡിൽ വിട്ടത്. എ പത്മകുമാറിനെ വൈദ്യപരിശോധനയ്ക്ക് ശേഷമായിരുന്നു കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. എ പത്മകുമാറിനെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്കാണ് കൊണ്ടുപോയത്.

Read More

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേട്ടം; ചരക്കുകള്‍ തുറമുഖത്ത് നിന്ന് റോഡ്-റെയില്‍ മാര്‍ഗം കൊണ്ടുപോകാം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേട്ടം. ഇനി ചരക്കുകള്‍ തുറമുഖത്ത് നിന്ന് റോഡ്-റെയില്‍ മാര്‍ഗം കൊണ്ടുപോകാം. പൂര്‍ണതോതിലുള്ള ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റിന് അനുമതിയായി. ക്രൂ ചേഞ്ചും ഇനി വിഴിഞ്ഞത്ത് നടക്കും. ‘ട്രാന്‍സ്ഷിപ്മെന്റി’നു പുറമേയുള്ള പ്രവര്‍ത്തനങ്ങളിലേക്കു തുറമുഖത്തിനു കടക്കാന്‍ കഴിയും. വിഷിഞ്ഞം പദ്ധതിയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട നീക്കമാകുമിത്. റിങ് റോഡ് അടക്കം നിര്‍മിച്ചുകൊണ്ട് അനുമതിക്കായി കാത്തിരിക്കുന്ന ഘടത്തിലാണ് വാര്‍ത്ത. ഇതുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷന്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിക്കഴിഞ്ഞു.

Read More

റഷ്യ- യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കുവാനുള്ള ട്രംപിന്റെ പാക്കേജിനോട് സഹകരിക്കാന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുവാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമാധാന പാക്കേജിനോട് സഹകരിക്കാന്‍ തയ്യറാണെന്ന് വ്‌ളോദിമിര്‍ സെലന്‍സ്‌കി. സമാധാന പാക്കേജിന്റെ കരട് ലഭിച്ച ശേഷം ആത്മാര്‍ഥമായി സഹകരിക്കുമെന്നാണ് സെലന്‍സ്‌കി അറിയിച്ചത്. പാക്കേജ് അംഗീകരിച്ചാല്‍ നാറ്റോയില്‍ ചേരാനുള്ള തീരുമാനത്തില്‍ നിന്ന് യുക്രൈന് പിന്മാറേണ്ടി വരും എന്നുള്‍പ്പെടെ അഭ്യൂഹങ്ങളുയരുന്ന പശ്ചാത്തലത്തിലാണ് സെലന്‍സ്‌കിയുടെ ഈ സുപ്രധാന പ്രഖ്യാപനമെന്ന് ശ്രദ്ധേയമാണ്.

Read More

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്

തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്. വൈകിട്ട് മൂന്ന് മണി വരെ സ്ഥാനാര്‍ഥികള്‍ക്ക് നേരിട്ടോ നിര്‍ദ്ദേശകര്‍ വഴിയോ പത്രിക സമര്‍പ്പിക്കാം. നാളെ പത്രികകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും. നവംബര്‍ 24നാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി. ഇന്നലെ വരെ 95,369 പത്രികകളാണ് സംസ്ഥാനത്താകമാനം ലഭിച്ചത്. അവസാന ദിവസമായ ഇന്നും മുന്നണികള്‍ പത്രിക സമര്‍പ്പിക്കും. അതേസമയം, കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹര്‍ജികള്‍…

Read More