ശബരിമല സ്വർണ മോക്ഷണം; കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
ശബരിമല സ്വർണ്ണ മോഷണ വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദമുണ്ടായ ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കും. ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സ്വർണ്ണപ്പാളി വിവാദത്തിൽ നിയമസഭയിൽ പ്രതിഷേധിച്ച പ്രതിപക്ഷത്തിനെ മുഖ്യമന്ത്രി വിമർശിച്ചു. 8:30ന് ഭരണപക്ഷത്തെ കക്ഷി നേതാക്കൾ എല്ലാം സ്പീക്കറുടെ അറിയിപ്പ് അനുസരിച്ച് എത്തി. അപ്പോഴാണ് ഞങ്ങൾ പങ്കെടുക്കുന്നില്ല ബഹിഷ്കരിക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചത്.