93–ാ-മത് മഹാതീര്‍ത്ഥാടനത്തിനൊരുങ്ങി ശിവഗിരി; നാളെ ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും
വര്‍ക്കല: 93–ാ-മത് മഹാതീര്‍ത്ഥാടനത്തിന് ശിവഗിരി കുന്നുകള്‍ ഒരുങ്ങി. പതിനായിരക്കണക്കിന് തീര്‍ത്ഥാടകരാണ് നാരായണമന്ത്രങ്ങളുരുവിട്ട് ശിവഗിരിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. നാളെ രാവിലെ 9.30ന് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ 93-ാമത് ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്യും. ദേശത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ശിവഗിരിയില്‍ എത്തുന്ന ഭക്ത ജനങ്ങള്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ശിവഗിരി മഠം ഒരുക്കിയിരിക്കുന്നത്. മൂന്ന് ദിവസവും എത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും അന്നദാനം നല്‍കുവാനുള്ള എല്ലാ സംവിധാനങ്ങളും പൂര്‍ത്തിയായി. കെഎസ്ആര്‍ടിസി പ്രത്യേക സർവീസുകൾ നടത്തും.


