ശബരിമല സ്വര്‍ണ്ണക്കൊള്ള: മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീക്ക് താത്ക്കാലിക ആശ്വാസം; അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. അടുത്ത മാസം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 30 വരെ നീട്ടി. ദ്വാരപാലക സ്വര്‍ണ്ണപ്പാളി കേസിലാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.

Read More

രാഷ്ട്രപതിയുടെ സന്ദർശനം: 23നും 24നും കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം

കോട്ടയം: രാഷ്ട്രപതിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് 23ന് ഉച്ചയ്ക്ക് ഒന്ന് മുതൽ രാത്രി 7 വരെയും 24ന് രാവിലെ 6 മുതൽ 11 വരെയും കോട്ടയം ടൗൺവഴി പോകേണ്ട വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

Read More

സില്‍വര്‍ലൈന്‍ ഉപേക്ഷിച്ച് യുഡിഎഫ് സര്‍ക്കാര്‍; മഞ്ഞക്കുറ്റികള്‍ നീക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങളും റദ്ദാക്കി. സമരത്തിന് എതിരായ കേസ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മഞ്ഞക്കുറ്റി നീക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ ഒന്നിനും സാധിക്കാതെ സാധാരണക്കാരായ ആളുകള്‍ വിഷമിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി ഉപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുപ്രധാനമായ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. പാരിസ്ഥിതികമായോ സാമ്പത്തികമായോ…

Read More

ദളിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താല്‍ നേരിടുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായി: ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ദളിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താല്‍ നേരിടുന്നതില്‍ പോലീസ് വീഴ്ച്ച ഉണ്ടായെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പ്രതിഷേധ സാധ്യത മുന്നില്‍ കണ്ട് മുന്നൊരുക്കം നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍. തിരുവനന്തപുരം പള്ളിപ്പുറത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ ദേശീയ പാത തടഞ്ഞതില്‍ സ്പെഷ്യല്‍ ബ്രാഞ്ചിനും വീഴ്ച ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുണ്ട്. നിതിന്‍ രാജിന് നീതി ഉറപ്പാക്കുക എന്ന ആഹ്വാനവുമായി 52 ദളിത് സംഘടനകളും ആക്ഷന്‍ കൗണ്‍സിലും ചേര്‍ന്ന് നടത്തിയ കേരള ഹര്‍ത്താല്‍ ദിവസങ്ങള്‍ക്ക് മുന്‍പ്…

Read More

ജലപീരങ്കിയിൽ മലിന ജലം, അമീബിക് മസ്തിഷ്ക ജ്വരം പരത്തുന്ന വെള്ളമാകുമെന്ന് പിണറായി വിജയൻ; ഇനി ഇത് ആവർത്തിക്കാൻ പാടില്ലെന്ന് മുന്നറിയിപ്പ്

പി എം ശ്രീയിൽ AIYF-AISF സംഘടനകൾ നിയമസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പൊലീസ് ചിറ്റിയത് മലിനജലമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കുപ്പിയിൽ വെള്ളവുമായി പിണറായി വിജയൻ നിയമസഭയിൽ എത്തി. മോശമായ കാര്യമെന്നും ആവർത്തിക്കാൻ പാടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാവിലെ സഭയിൽ ചർച്ച ചെയ്തത് ആരോഗ്യ പ്രശ്നങ്ങൾ. അമീബിക് മസ്തിഷ്ക ജ്വരം പരത്തുന്ന വെള്ളമാകും.മോശമായ കാര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ ആദ്യമായല്ല ജലപീരങ്കി പ്രയോഗിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മറുപടി നൽകി….

Read More

ട്രെയിനിൽ ഫോൺ നഷ്ടപ്പെട്ടോ? ഇനി ​സ്റ്റേഷനിലേക്ക് ഇറങ്ങി ഓടേണ്ട; പരാതി നൽകാം ഡിജിറ്റലായി

ചെന്നൈ: ട്രെയിൻ യാത്രയ്‌ക്കിടെ മൊബൈൽ ഫോൺ നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താൽ ഇനി ട്രെയിൻ ഇറങ്ങി ​സ്റ്റേഷനുകൾ കയറിയിറങ്ങി സമയം കളയേണ്ടതില്ല. യാത്രക്കാർക്ക് ഫോൺ കണ്ടെത്താനും ദുരുപയോഗം തടയാനും കേന്ദ്ര സർക്കാർ പുറത്തിറക്കിയ സെൻട്രൽ എക്യുപ്‌മെൻ്റ് ഐഡൻ്റിറ്റി രജിസ്റ്റർ (സി.ഇ.ഐ.ആർ) സംവിധാനം വഴി ഡിജിറ്റലായി പരാതി നൽകാം.

Read More

നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം ഈ മാസം 28ന് മുൻപ്

നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം ഈ മാസം 28ന് മുൻപുണ്ടാകണം. രണ്ടാംഘട്ട സ്ഥാനാർഥി പ്രഖ്യാപനം മാർച്ച് ആദ്യവാരത്തോടെ നടത്തും. ജയിച്ചാലും തോറ്റാലും നിയോഗിക്കപ്പെടുന്ന മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്നാണ് നേതാക്കൾക്ക് ദേശീയ നേതൃത്വം നൽകുന്ന നിർദേശം. രണ്ട് ഘട്ടങ്ങളിലായി 140 മണ്ഡലങ്ങളിലേക്കാണ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. അതിനായുള്ള തയ്യാറെടുപ്പ് ആരംഭിച്ചു. പ്രാദേശിക തലത്തിൽ നിന്നുള്ള നിർദേശങ്ങൾ സ്വീകരിച്ചുകൊണ്ട് അവ ക്രോഡീകരിച്ച് രണ്ടോ മൂന്നോ പേരുകളായിരിക്കും ദേശീയ നേതൃത്വത്തിന് കൈമാറുക. അന്തിമ തീരുമാനം ദേശീയ നേത്യത്വമാണ് തീരുമാനിക്കുക.

Read More

വിസി നിയമനത്തില്‍ സമവായമില്ല; ഗവര്‍ണറും മന്ത്രിമാരും തമ്മില്‍ നടന്ന കൂടിക്കാഴ്ച ഒത്തുതീര്‍പ്പാകാതെ പിരിഞ്ഞു

ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തില്‍ സമവായമില്ല. ഗവര്‍ണറും മന്ത്രിമാരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയും ഒത്തുതീര്‍പ്പാകാതെ പിരിഞ്ഞു. മുഖ്യമന്ത്രി കൈമാറിയ പട്ടികയില്‍ നിന്നുതന്നെ നിയമനം വേണമെന്ന് മന്ത്രിമാരും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പേരുകളോട് യോജിപ്പില്ലെന്ന് ഗവര്‍ണറും വ്യക്തമാക്കിയതോടെയാണ് സമവായ നീക്കം പൊളിഞ്ഞത്. കോടതി തീരുമാനിക്കട്ടെയെന്നാണ് സര്‍ക്കാരിന്റെയും ലോക്ഭവന്റെയും പ്രതികരണം.

Read More

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, ഏപ്രിൽ 9 നു കേരളം വിധി കുറിക്കും, ഫലപ്രഖ്യാപനം മെയ് 4 നു

കേരളം അടക്കം 4 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെയും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ 9 നു തിരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നു ആയിരിക്കും. എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ മെയ് 4 നു ആയിരിക്കും.

Read More

മഹാത്മാ ഗാന്ധിയുടെ 156ാം ജന്മ വാർഷിക ദിനം; ഗാന്ധി സ്മരണയിൽ രാജ്യം

ഇന്ന് ഗാന്ധി ജയന്തി. മഹാത്മാഗാന്ധിയുടെ 156ാം ജന്മവാര്‍ഷികദിനം. അഹിംസ ആയുധമാക്കി അധിനിവേശഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ഇന്ന് അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുകയാണ്.

Read More