ആന്ധ്രാപ്രദേശിൽ കേരളത്തിലേക്കുള്ള ട്രെയിനിൽ തീപിടുത്തം; ഒരാൾ മരിച്ചു

ആന്ധ്രാപ്രദേശിൽ ട്രെയിനിൽ തീപിടുത്തം. ഒരാൾ മരിച്ചു. കേരളത്തിലേക്കുള്ള ട്രെയിനിലാണ് തീപിടുത്തം ഉണ്ടായത്. ടാറ്റ നഗർ – എറണാകുളം എക്സ്പ്രസിന്റെ രണ്ട് കോച്ചുകളിൽ ആണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ അനകപ്പള്ളിയിലെ എലമാഞ്ചിലിക്ക് സമീപം മാണ് അപകടം സംഭവിച്ചത്. തീപിടുത്തം ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് ഉടൻ തന്നെ ട്രെയിൻ നിർത്തി യാത്രക്കാരെ പൂർണ്ണമായും ഒഴിപ്പിച്ചു. അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. B1, M1 കൊച്ചുകൾക്കാണ് തീപ്പിടിച്ചത്. എറണാകുളത്തേക്കുള്ള യാത്രക്കിടെയാണ് ട്രെയിനിൽ‌ തീപിടിത്തം ഉണ്ടായത്. തീപിടിത്തം ഉണ്ടായ രണ്ട് കോച്ചുകളും പൂർണമായി…

Read More

ഒറ്റക്കെട്ടായി മുന്നോട്ട്; ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ സഖ്യം, ഒക്ടോബർ 8 വരെ രാജ്യവ്യാപക പ്രതിഷേധം

ഡൽഹി: ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ സഖ്യം. ഒക്ടോബർ 8 വരെ രാജ്യവ്യാപക പ്രതിഷേധം നടത്തും. ജനാധിപത്യത്തിനായി ഒറ്റക്കെട്ടെന്ന് നേതാക്കൾ അറിയിച്ചു. 3 മണിക്കൂർ ചർച്ച നീണ്ടു. നിരവധി നിർദ്ദേശങ്ങൾ നേതാക്കൾ നൽകി. എല്ലാവരും ചിന്തകൾ പങ്ക് വച്ചു. ഓൺലൈനായി ഉദ്ധവ് താക്കറെയും ഹേമന്ത് സോറനും പങ്കെടുത്തു. ഭരണഘടനക്കും ജനാധിപത്യത്തിനും യുവാക്കൾക്കുമായി ചെയ്യാനാകുന്നതെല്ലാം ചെയ്യും. ഒക്ടോബർ 6ന് പ്രതിപക്ഷ എംപി മാർ തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്നും മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. ഒക്ടോബർ രണ്ടാം…

Read More

എയര്‍ ഇന്ത്യ എക്‌സ്പ്രസിൻ്റെ ടയറുകള്‍ പൊട്ടിത്തെറിച്ചു,കൊച്ചിയിൽ അടിയന്തരമായി ലാന്‍ഡിങ് ചെയ്തു

കൊച്ചി: കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചതിനെ തുട‍ർന്നാണ് അടിയന്തരമായി ലാന്‍ഡിങ് ചെയ്തത്. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്.ലാൻഡിങ് ഗിയറിൽ സാങ്കേതിക പ്രശ്നം ഉണ്ടായതിനെത്തുടർന്നാണ് കൊച്ചിയിലേക്ക് അടിയന്തര ലാൻഡിങ്ങിനു വിമാനം ശ്രമിച്ചത്. ജിദ്ദ – കരിപ്പൂർ വിമാനമാണ് അടിയന്തരമായി ലാന്‍ഡ് ചെയ്തത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരും സുരക്ഷിതരാണെന്ന് സിയാല്‍ അറിയിച്ചു കഴിഞ്ഞു.

Read More

SSLC പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന്; ജൂൺ ഒന്നിന് പ്രവേശനോത്സവം

സംസ്ഥാനത്ത് SSLC പരീക്ഷാഫലം മെയ് മൂന്നാം വാരം പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നേരത്തെ മെയ് 8 ആയിരുന്നു തീരുമാനിച്ചിരുന്നത്. ഏപ്രിൽ 16 മുതൽ മെയ് 2 വരെ മൂല്യനിർണയം നടക്കുക. മൂല്യനിർണയം 72 ക്യാമ്പുകളിൽ നടക്കും. ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന് പ്രഖ്യാപിക്കും. ജൂൺ ഒന്നിന് പ്രവേശനോത്സവം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്റേണൽ മാർക്ക് പരാതിയുണ്ടെങ്കിൽ പ്രത്യേക സമിതി പരിശോധിക്കും. അവധിക്കാല ക്ലാസുകൾക്ക് കുട്ടികളെ ചില സ്കൂളുകൾ നിർബന്ധപൂർവ്വം ക്ലാസ്സെടുക്കുന്നു തൊഴിൽ…

Read More

ഇറാൻ്റെ രണ്ടാം യുദ്ധക്കപ്പൽ ആക്രമണ ഭീഷണിയിൽ, ശ്രീലങ്കൻ സമുദ്ര അതിർത്തിയിൽ; കപ്പലിൽ നൂറിലധികം നാവികർ

ശ്രീലങ്കൻ തുറമുഖത്തേക്ക് അണയാൻ അനുവാദം തേടി ഇറാൻ യുദ്ധക്കപ്പൽ. ഇറാൻ്റെ രണ്ടാമത്തെ യുദ്ധക്കപ്പൽ ശ്രീലങ്കൻ സമുദ്ര അതിർത്തിയിലേക്ക് നീങ്ങിയതായി ശ്രീലങ്ക. കപ്പലിന് ആക്രമണ ഭീഷണി നേരിടുന്നുണ്ടെന്നും ശ്രീലങ്കൻ സർക്കാർ വക്താവും മന്ത്രിയുമായ നളിന്ദ ജയതിസ അറിയിച്ചു. കപ്പലിൽ നൂറിലധികം നാവികർ ഉണ്ട്. കപ്പലിൽ ഉള്ളവരുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികളെ കുറിച്ച് ആലോചിക്കുന്നുണ്ട്. കപ്പൽ അടിയന്തര സഹായം തേടിയതായും ശ്രീലങ്കൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഐറിസ് ദേനക്ക് ശേഷം ശ്രീലങ്കൻ സമുദ്ര അതിർത്തിയിലേക്ക് എത്തുന്ന രണ്ടാമത്തെ ഇറാൻ യുദ്ധക്കപ്പലാണ്

Read More

ആശങ്കയായി ഷിഗെല്ല; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 8 പേര്‍ക്ക്; ആരോഗ്യമന്ത്രി ഇന്ന് വയനാട്ടിലെത്തും

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല. ഇന്നലെ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഷിഗെല്ല സ്ഥിരീകരിച്ചത് 8 പേര്‍ക്കാണ്. ഈ ജില്ലകളില്‍ രണ്ടുപേര്‍ക്ക് വീതം രോഗം കണ്ടെത്തുകയായിരുന്നു. ഈ വര്‍ഷം ഇതുവരെ 93 പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഈ മാസം മാത്രം 18 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഒരു മരണവും ഷിഗെല്ല മൂലമാണ് സ്ഥിരീകരിച്ചിട്ടുണ്ട്. 70 പേര്‍ക്ക് ഷിഗല്ല സംശയമുണ്ട്. 6 മാസത്തിനുള്ളില്‍ ഷിഗല്ല മൂലം 2 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ച വയനാട്ടില്‍…

Read More

‘പോറ്റിയെ കേറ്റിയെ’…. പാട്ടിനെതിരെ ഡിജിപിക്ക് പരാതി; ശരണമന്ത്രത്തെ രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്‌തെന്ന് സിപിഐഎം

പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതിക്കാരൻ. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു. രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത്.രാഷ്ട്രീയ ലാഭത്തിനുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വേദനിപ്പിച്ചു. ഭക്തരെ അപമാനിച്ചെന്നും, പാട്ട് പിൻവലിക്കണം എന്നും പരാതിയിൽ വ്യക്തമാക്കുന്നു. പാർട്ടി പരിശോധിക്കും, പരാതി കിട്ടിയാലും ഇല്ലെങ്കിലും പാർട്ടി പരിശോധിക്കുമെന്ന് സിപിഐഎം ജില്ല സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. പരാതികൾ ഉന്നയിക്കേണ്ടിയിരുന്നത് പാർട്ടി ഘടകത്തിൽ.18ന് ചേരുന്ന ജില്ലാ നേതൃയോഗം വിഷയം…

Read More

കുടുകുടെ ചിരിപ്പിച്ച മലയാളത്തിന്റെ അമ്പിളി; 75ന്റെ നിറവില്‍ ജഗതി ശ്രീകുമാര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാറിന് ഇന്ന് 75-ാം പിറന്നാള്‍. അസാധാരണ അഭിനയശേഷി കൊണ്ട് മലയാളി സിനിമാ പ്രേക്ഷകരെ കീഴടക്കിയ നടനാണ് ജഗതി. 14 വര്‍ഷം മുന്‍പ് നടന്ന അപകടത്തിനുശേഷം അപൂര്‍വമായി മാത്രമേ ജഗതി ശ്രീകുമാര്‍ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളു. അഭിനയത്തിന്റെ ഓരോ അണുവിലും നവരസങ്ങള്‍ ഒരേപോലെ സന്നിവേശിപ്പിച്ച അത്ഭുതമാണ് ജഗതി ശ്രീകുമാര്‍. ജഗതിയെപ്പോലെ അപാര നിരീക്ഷണ പാടവവും അസാധാരണ പ്രതിഭയും ഒത്തുചേര്‍ന്ന മറ്റൊരു താരം മലയാളത്തിലില്ല.

Read More

മന്ത്രിസഭാ ചർച്ചകളിലേക്ക് കടന്ന് UDF: കോൺഗ്രസിന് 12 മന്ത്രിമാർ? നേതൃയോഗം ഇന്ന് ചേരും

മന്ത്രിസഭയിൽ ആരൊക്കെ എന്നതിൽ ആകാംക്ഷ. സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കാനിരിക്കെ, മന്ത്രിസഭാ ചർച്ചകളിലേക്ക് കടന്ന് യുഡിഎഫ്. ഘടകകക്ഷികൾ തമ്മിലുള്ള ധാരണ ചർച്ച ചെയ്യാൻ യുഡിഎഫ് നേതൃയോഗം വൈകിട്ട് ചേരും. വകുപ്പ് വിഭജനം സംബന്ധിച്ച കോൺഗ്രസ് നിർദേശം യുഡിഎഫ് നേതൃ യോഗത്തിൽ മുന്നോട്ടുവെയ്ക്കും. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കെ മുരളീധരൻ,പി സി വിഷ്ണുനാഥ്, ഷാനിമോൾ ഉസ്മാൻ, എ പി അനിൽകുമാർ, ബിന്ദു കൃഷ്ണ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം വിൻസന്റ്, എൻ ശക്തൻ, ചാണ്ടി ഉമ്മൻ തുടങ്ങിയ പേരുകൾക്കാണ് സാധ്യത…

Read More

പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

മുംബൈ: മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. 83 വയസായിരുന്നു. പൂനെയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് രൂപം നൽകിയ ശാസ്ത്രജ്ഞനാണ് മാധവ് ​ഗാഡ്​ഗിൽ.പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നിരവധി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

Read More