കേരളത്തിൽ കോൾഡ്രിഫ് സിറപ്പിന്റെ വിൽപ്പന നിർത്തിവെച്ചു

കേരളത്തില്‍ കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിർത്തി വെച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോള്‍ഡ്രിഫ് സിറപ്പിന്റെ എസ്.ആര്‍. 13 ബാച്ചില്‍ പ്രശ്‌നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. കേരളത്തില്‍ 8 വിതരണക്കാര്‍ വഴിയാണ് ഈ മരുന്നിന്റെ വില്‍പ്പന നടത്തുന്നത്. ഈ കേന്ദ്രങ്ങളിലെല്ലാം തന്നെ വിതരണവും വില്‍പനയും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയുള്ള കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പ്പനയും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും…

Read More

തിരുവനന്തപുരം സെൻട്രൽ – കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിന് ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ്; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: കേന്ദ്ര റെയിൽവേ മന്ത്രാലയം തിരുവനന്തപുരം സെൻട്രൽ – കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിന് (ട്രെയിൻ നമ്പർ 12082) കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചു. ചങ്ങനാശ്ശേരിയിൽ നിന്നുള്ള ട്രെയിനിന്റെ ഫ്ലാ​ഗ് ഓഫ് ഇന്ന് വൈകുന്നേരം 04:15 ന് നടക്കുന്ന പരിപാടിയിൽ കേന്ദ്ര ന്യൂനപക്ഷകാര്യ, മൃഗസംരക്ഷണ, ക്ഷീരവികസന, ഫിഷറീസ് സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ നിർവ്വഹിക്കും.

Read More

പാലത്തിലൂടെ ഫോൺ ചെയ്തു നടന്ന വിദ്യാർഥിനി പെട്ടെന്ന് പുഴയിലേക്ക് എടുത്തു ചാടി

വൈക്കം: അക്കരപ്പാടം പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. വൈക്കം പാർത്ഥശേരി പ്രതാപന്റെ മകൾ പൂജ പി. പ്രതാപാണ് ( 17 ) മരിച്ചത്. അഗ്നിരക്ഷാ സേന ഒന്നരമണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിൽ അക്കരപ്പാടം പാലത്തിന്റെ തെക്കുഭാഗത്തുനിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. പാലത്തിലൂടെ കുറെ സമയം ഫോൺ ചെയ്തു നടന്ന വിദ്യാർഥിനി, പിന്നീട് പാലത്തിന്റെ കൈവരിയിൽ നിന്നും മുവാറ്റുപുഴയാറിലേക്ക് എടുത്തു ചാടുകയായിരുന്നു. കുലശേഖരമംഗലം കൂട്ടുമ്മേൽ സ്കൂളിലെ ഹയർസെക്കണ്ടറി വിദ്യാർത്ഥിനിയാണ് പൂജ.

Read More

നവീകരിച്ച സ്വർണപ്പാളികൾ സന്നിദാനത്ത് തിരികെയെത്തി; ഒക്ടോബർ 17 നു പുനഃസ്ഥാപിക്കും

പത്തനംതിട്ട: വിവാദങ്ങള്‍ക്കിടെ നവീകരണം പൂര്‍ത്തിയാക്കിയ ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ഒക്ടോബര്‍ മാസം 17 നു പുനഃസ്ഥാപിക്കും. സ്വര്‍ണപ്പാളികള്‍ പുനഃസ്ഥാപിക്കാന്‍ ഹൈക്കോടതിയുടെ അനുമതി ലഭിച്ചുവെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. നവീകരണം പൂര്‍ത്തിയാക്കിയ സ്വര്‍ണപ്പാളികള്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പേതന്നെ സന്നിധാനത്ത് തിരിച്ചെത്തിച്ചിക്കുകയും അത് സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്

Read More

സാഹിത്യ നൊബേൽ; ഹംഗേറിയൻ എഴുത്തുകാരൻ ലാസ്‌ലോ ക്രാസ്നഹോർകായിക്ക്

സ്റ്റോക്ക്‌ഹോം: 2025ലെ സാഹിത്യ നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. ഹംഗേറിയൻ എഴുത്തുകാരനായ ലാസ്‌ലോ ക്രാസ്നഹോർകായിക്കാണ് ഇത്തവണത്തെ സാഹിത്യ നൊബേൽ പുരസ്‌കാരം. ഹാന്‍ കാംഗിലൂടെ ആദ്യമായാണ് ദക്ഷിണകൊറിയയിലേക്ക് നൊബേല്‍ എത്തിയത്. 1954ൽ റൊമാനിയൻ അതിർത്തിക്കടുത്തുളള ഒരു പട്ടണത്തിലാണ് ലാസ്‌ലോ ക്രാസ്നഹോർകായി ജനിച്ചത്.

Read More

മാസപ്പടി കേസ്; ഹർജി പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി വീണ്ടും മാറ്റി

മാസപ്പടിക്കേസിലെ ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി. അടുത്ത മാസം 28,29 തീയതികളിലായി ഹര്‍ജി പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. പുതിയ ബെഞ്ചിന് കേസ് പഠിക്കാന്‍ മതിയായ സമയം വേണമെന്നതിനാലാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയിരിക്കുന്നത്. ഒക്ടോബര്‍ 28,29 തീയതികളിലായി ഉച്ചയ്ക്ക് ശേഷം 3.30ന് ഹര്‍ജിയില്‍ വിശദവാദം കേള്‍ക്കുമെന്നാണ് ഡല്‍ഹി ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.

Read More

അഷ്ടമി മഹോത്സവത്തിന് ക്ഷേത്രനഗരി ഒരുങ്ങുന്നു

വൈക്കം: ക്ഷേത്രനഗരിയിൽ അഷ്ടമിക്ക് കേളികൊട്ടുയരുന്നു. ഡിസംബർ 1 നാണു ക്ഷേത്രത്തിൽ അഷ്ടമി മഹോത്സവത്തിന് കൊടിയേറുന്നത്. തന്ത്രിമാരുടെ കാർമ്മികത്വത്തിൽ രാവിലെ 6.30 നും 7.30 നും ഇടയിലാണ് കൊടിയേറ്റ്. നവംബർ 30 നു ആണ് കൊടിയേറ്ററിയിപ്പ്. ഡിസംബർ 12 നു ആണ് വൈക്കത്തഷ്ടമി. പുള്ളിസന്ധ്യവേല ഒക്ടോബർ 27, 29, 31, നവംബർ 2 തീയതികളിലാണ് നടക്കുക.വൈക്കം മഹാദേവ ക്ഷേത്രത്തിലെ മാർഗഴികലശം ഡിസംബർ 20 മുതൽ 29 വരെയാണ് നടക്കുക. കലശത്തിന്റെ ഭാഗമായ രുദ്രപൂജ ഡിസംബർ 30 നും ഉദയനാപുരം…

Read More

’48 വർഷം എൻ്റെ കൂടെ സഞ്ചരിച്ച എല്ലാവർക്കും നന്ദി’: പുരസ്‌കാര നേട്ടത്തിൽ പ്രതികരണവുമായി മോഹൻലാൽ

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതില്‍ പ്രതികരണവുമായി മോഹന്‍ലാല്‍. എല്ലാവർക്കും നന്ദിയെന്ന് മോഹൻലാൽ അറിയിച്ചു. 2023 ലെ പുരസ്‌കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 23ന് നടക്കുന്ന 71ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മോഹൻലാലിന് അവാര്‍ഡ് സമ്മാനിക്കും. രാജ്യത്തെ പരമോന്നത ബഹുമതിയാണ് ലഭിച്ചിരിക്കുന്നത്.

Read More

പാകിസ്താനെ കീഴടക്കി ഇന്ത്യ

ഏഷ്യാ കപ്പിൽ‌ പാകിസ്താനെ കീഴടക്കി ഇന്ത്യ. 128 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് നേടി. 16-ാം ഓവറിലാണ് ഇന്ത്യ വിജലക്ഷ്യം മറികടന്നത്. നായകൻ സൂര്യകുമാർ യാദവാണ് ടോപ് സ്കോറർ. 47 റൺസാണ് സൂര്യകുമാർ യാദവ് നേടിയത്. ഒരു സിക്സറും അഞ്ച് ഫോറും ആയിരുന്നു സൂര്യകുമാർ യാദവിന്റെ ഇന്നിങ്‌സ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന് ബാറ്റിങ് തകർച്ചയായിരുന്നു നേരിട്ടത്. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് നേടാനേ പാകിസ്താന്…

Read More