Headlines

വിവാദ സിനിമ ‘ദ കേരള സ്റ്റോറി 2’ റിലീസ് തടഞ്ഞ് ഹൈക്കോടതി

വിവാദ സിനിമ ‘ദ കേരള സ്റ്റോറി 2’ യുടെ റിലീസ് തടഞ്ഞ് ഹൈക്കോടതി. സിനിമ മതസൗഹാർദത്തിന് ഭീഷണിയെന്നാണ് കോടതി നിരീക്ഷണം. ജസ്റ്റിസ്‌ ബെച്ചുകുര്യന്റെ ബെഞ്ച് ആണ് ചിത്രത്തിൻറെ റിലീസ് സ്റ്റേ ചെയ്തത്. നാളെയാണ് സിനിമ റിലീസ് ചെയ്യാനിരുന്നത്. അപ്പീൽ കേന്ദ്ര സർക്കാർ രണ്ടാഴചക്കകം പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.

Read More

മന്ത്രി വീണാ ജോർജ് ഐസിയുവിൽ; സന്ദർശിച്ച് മുഖ്യമന്ത്രി

കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോ​ഗ്യ മന്ത്രി വീണാ ജോർജ് ഐസിയുവിൽ. കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് മന്ത്രി പ്രവേശിപ്പിച്ചിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ‌ മന്ത്രിയെ സന്ദർശിച്ചു. മന്ത്രിയുടെ കഴുത്തിനും കൈയ്ക്കുമാണ് പരുക്കേറ്റത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരുക്കേറ്റത്.

Read More

കണ്ണൂരിൽ KSU കരിങ്കൊടി പ്രതിഷേധം; മന്ത്രി വീണാ ജോർജിന് കഴുത്തിനും കൈയ്ക്കും പരുക്ക്, ആശുപത്രിയിലേക്ക് മാറ്റി

കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോ​ഗ്യമന്ത്രി വീണാ ജോർജിന്റെ കഴുത്തിന് പരുക്കേറ്റു. കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം. മന്ത്രിയുടെ കഴുത്തിനും കൈയ്യിലും പരുക്കേറ്റിട്ടുണ്ട്. പ്ലാറ്റ്ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്. കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയിരിക്കുകയാണ്. വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൌണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്. യാത്ര റദ്ദാക്കി. കണ്ണൂരിൽ പലയിടത്തും കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രിക്കെതിരെ പ്രതിഷേധം നടന്നു കൊണ്ടിരിക്കുകയാണ്.

Read More

ജിജിന്‍ ജീവിക്കും അഞ്ചുപേരിലൂടെ; കിളിമാനൂര്‍ സ്വദേശിയുടെ അഞ്ച് അവയവങ്ങള്‍ ദാനം ചെയ്തു

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. വാഹനാപകടത്തില്‍ മരിച്ച കിളിമാനൂര്‍ സ്വദേശി ജിജിന്റെ അഞ്ച് അവയവങ്ങള്‍ ദാനം ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്നലെയാണ് ജിജിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി സ്ഥിരീകരിച്ചത്. ഹൃദയം, കരള്‍, വൃക്കകള്‍, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്തത്.

Read More

തൊടുപുഴ ജില്ലാ ആശുപത്രിയുടെ കെട്ടിടം അപകടാവസ്ഥയില്‍; പൊളിഞ്ഞുവീഴാറായ കെട്ടിടം അണ്‍ഫിറ്റെന്ന് സാക്ഷ്യപ്പെടുത്താതെ ജില്ലാ പഞ്ചായത്ത്

ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രിയുടെ കെട്ടിടം അപകടാവസ്ഥയായിട്ടും പൊളിക്കാന്‍ നടപടിയില്ല. 70 വര്‍ഷം പഴക്കമുള്ള കെട്ടിടം ‘അണ്‍ഫിറ്റ് ‘ആണെന്ന് ജില്ലാ പഞ്ചായത്ത് സാക്ഷ്യപ്പെടുത്തിയിട്ടില്ല. പൊളിഞ്ഞു വീഴാറായ കെട്ടിടത്തിലാണ് പൊലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ ജില്ലാ പഞ്ചായത്തിന് കത്തും നല്‍കിയിരുന്നു.

Read More

ഇൻഡ്യൻ നാഷണൽ സോഷ്യൽ പാർട്ടി നിലവിൽ വന്നു

സംസ്ഥാനം കേന്ദ്രമാക്കി പുതിയ രാഷ്ട്രീയ പാർട്ടി നിലവിൽ വന്നു.ഇൻഡ്യൻ നാഷണൽ സോഷ്യൽ പാർട്ടി ( ഐഎൻഎസ്പി) എന്നാണ് പാർട്ടിയുടെ പേര് പൊതുരംഗത്ത് സജീവമായിരുന്ന പ്രമുഖ പാർട്ടികളിലെഏഴോളം പ്രവർത്തകരാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് നേതൃത്വം നൽകുന്നത് സമൂഹത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാളം പേർ തങ്ങൾക്കൊപ്പം അണിചേരുമെന്ന് ഇവർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കളും പാർട്ടിയുടെ ഭാഗമായി എത്തും ഏഴംഗ സംസ്ഥാന സെക്രട്ടറിയേറ്റും നിലവിൽ വന്നുസംസ്ഥാന ജനറൽ സെക്രട്ടറിയായി അഡ്വക്കേറ്റ്. സി. സത്യരാജിനെയും സംസ്ഥാന സെക്രട്ടറിമാരായി എസ്….

Read More

ആധാർ കാർഡ് പൗരത്വത്തിന് രേഖയല്ല; സുപ്രീം കോടതി

ആധാർ കാർഡ് കേവലം ഒരു തിരിച്ചറിയൽ രേഖ മാത്രമാണെന്നും അത് പൗരത്വത്തിനുള്ള തെളിവല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിദേശികൾക്ക് ഇന്ത്യയിൽ താമസിക്കാൻ ആധാർ അനുമതി നൽകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.പൗരത്വം തെളിയിക്കാൻ ആധാർ ഉപയോഗിക്കാൻ കഴിയില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് കോടതി ശരിവെച്ചു. ജനന തിയ്യതി തെളിയിക്കാൻ പോലും ആധാർ ഔദ്യോഗിക രേഖയല്ലെന്ന് മുൻപ് തന്നെ കോടതികൾ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങൾ…

Read More

കോഴിക്കോട് മെഡിക്കൽ കോളജിൽ കുടിവെള്ളം ഇല്ല; രോഗികൾ പ്രതിസന്ധിയിൽ

കോഴിക്കോട് മെഡിക്കൽ കോളേജിൽ വെള്ളമില്ലാതെ രോഗികൾ പ്രതിസന്ധിയിൽ. ഇന്ന് വൈകുന്നേരം മുതലാണ് കുടിവെള്ള പ്രതിസന്ധി ആരംഭിച്ചത്. വിവിധ ബ്ലോക്കുകളിലുള്ള രോഗികളുടെ കൂട്ടിരിപ്പുകാർ താഴെ വണ്ടിയിൽ കൊണ്ടുവരുന്ന വെള്ളം ശേഖരിച്ചുവെച്ചാണ് ഉപയോഗിക്കുന്നത്. രോഗികൾ പുറത്തുനിന്ന് ബക്കറ്റ് വാങ്ങി അതിലാണ് വെള്ളം ശേഖരിക്കുന്നത്. നാളെ രാവിലെയാണ് വെള്ളം പൂർണമായും ആശുപത്രിയിലേക്ക് എത്തുകയുളൂവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ദിനംപ്രതി ആയിരത്തിലധികം രോഗികൾ എത്തുന്ന ആശുപത്രികളിൽ ഒന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ്.

Read More

അമേരിക്കയിൽ അതിശക്തമായ മഞ്ഞുവീഴ്ച; ജനജീവിതം സ്തംഭിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയിൽ അതിശക്തമായ മഞ്ഞുവീഴ്ചയില്‍ ജനജീവിതം സ്തംഭിച്ചു.വടക്കുകിഴക്കന്‍ മേഖലയിലാണ് മഞ്ഞുവീഴ്ച. മേരിലാന്‍ഡ് മുതല്‍ മെയ്ന്‍ വരെയുള്ള സംസ്ഥാനങ്ങളില്‍ ആറടിയിലധികം ഉയരത്തില്‍ മഞ്ഞ് അടിഞ്ഞുകൂടിയതോടെ ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണ്ണമായും നിലച്ചു. വിമാനങ്ങള്‍ റദ്ദാക്കുകയും സ്‌കൂളുകള്‍ക്ക് അവധി നല്‍കുകയും ചെയ്തതോടെ ദശലക്ഷക്കണക്കിന് ആളുകളാണ് വീടുകള്‍ക്കുള്ളില്‍ കുടുങ്ങിയത്.

Read More

വൈ​ക്ക​ത്ത് അ​മ്മ​യും മ​ക​നും ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

കോ​ട്ട​യം: വൈ​ക്കം ഉ​ദ​യ​നാ​പു​ര​ത്ത് അ​മ്മ​യെ​യും മ​ക​നെ​യും ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​ങ്ക​മ്മ(70), സു​നി​ൽ(49) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​യ​ൽ​വാ​സി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തിയിട്ടുണ്ട്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചുണ്ട്.

Read More