നഗരം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

വൈക്കം: വൈക്കത്ത് പോരാട്ടം മുറുകുന്നു. എൽ ഡി എഫിനായി പി പ്രദീപ് ഇറങ്ങുമ്പോൾ അജിത്തിലൂടെ അട്ടിമറി ലക്ഷ്യമിട്ട് എൻ ഡി എ. രണ്ട് മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ യു ഡി എഫ് ക്യാമ്പും സജീവമായിട്ടുണ്ട്. ശക്തനായ ഒരു സ്ഥാനാർത്ഥിയെ തന്നെ രംഗത്തിറക്കാനാണ് യു ഡി എഫ് ആലോചന.

Read More

ട്രംപിന്റെ ഭരണ കാലാവധി അവസാനിക്കുന്നത് വരെ യുദ്ധം തുടരുമെന്ന സൂചന നല്‍കി ഇറാന്‍

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണ കാലാവധി അവസാനിക്കുന്നത് വരെ യുദ്ധം തുടരുമെന്ന സൂചന നല്‍കി ഇറാന്‍. വെടിനിര്‍ത്തല്‍ ധാരണ തുടരാന്‍ സമ്മതിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഇറാന്‍ തള്ളി. മിസൈല്‍ ആക്രമണം ഭയന്നാണ് നാറ്റോ ഉച്ചകോടിക്കെത്തിയ ട്രംപ് വിമാനം മാറിക്കയറിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 60 ദിവസത്തെ കാലയളവ് നീട്ടാന്‍ സമ്മതിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ഇറാന്‍ തള്ളി. അമേരിക്കയെയും ഇറാനെയും ചര്‍ച്ചകളിലേക്ക് മടക്കിക്കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ഹോര്‍മുസില്‍ അമേരിക്കയ്ക്ക്…

Read More

ഇന്ത്യന്‍ വംശജനായ താരം കുടുങ്ങുമോ?; ലോക കപ്പിലെ ഒത്തുകളിയില്‍ അന്വേഷണം തുടങ്ങി ഐസിസി

ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഒത്തുകളി നടന്നതായുള്ള ആരോപണത്തില്‍ അന്വേഷണം തുടങ്ങി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). ഐ.സി.സിയുടെ ആന്റി കറപ്ഷന്‍ യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. കാനഡ-ന്യൂസീലന്‍ഡ് മത്സരത്തില്‍ ഒത്തുകളി നടന്നുവെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഒത്തുകളിയില്‍ അധോലോകനായകന്‍ ലോറന്‍സ് ബിഷ്‌ണോയ് ഗ്രൂപ്പിന് പങ്കുണ്ടെന്ന വിവരങ്ങളും പുറത്തു വന്നതോടെ സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ഇന്ത്യന്‍ വംശജനായ കാനഡ ബൗളര്‍ക്കെതിരെയും അന്വേഷണം നടത്തും.

Read More

കോളും എസ്.എം.എസും മാത്രമുള്ള മൊബൈൽ പ്ലാനുകൾ ലഭ്യമാക്കണം; നിർദ്ദേശവുമായി ട്രായ്

കുറഞ്ഞ നിരക്കിൽ കോളും എസ്.എം.എസും ലഭ്യമാക്കുന്നതിനായുള്ള പ്ലാനുകൾ നിർബന്ധമാക്കാൻ ടെലികോം ഓപ്പറേറ്റർമാർക്ക് നിർദ്ദേശവുമായി ട്രായ്. നിലവിൽ ലഭ്യമായി കൊണ്ടിരിക്കുന്ന പ്ലാനുകളിൽ ഡാറ്റ ഉൾപ്പെടെയാണ് നൽകുന്നത്. ഇതിന് വലിയ ചാർജാണ് ടെലികോം കമ്പനികൾ ഈടാക്കുന്നത്. ഡാറ്റ ആവശ്യമില്ലാത്ത ഉപയോക്താക്കൾ പോലും അധിക പണം നൽകി റീചാർജ്ജ് ചെയ്യേണ്ടതായി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് ട്രായ് യുടെ പുതിയ നിർദ്ദേശം.

Read More

പോറ്റി ചോദ്യമുനയിൽ, നിർണായക വഴിത്തിരിവ്, ശബരിമല സ്വർണക്കൊള്ളയിൽ നടപടി; ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ; അറസ്റ്റ് ചെയ്യാൻ സാധ്യത

ശബരിമല സ്വർണ്ണക്കവർച്ചയിൽ നിർണായക വഴിത്തിരിവ്. ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നു. SIT സംഘം കസ്റ്റഡിയിൽ എടുത്താണ് ചോദ്യം ചെയ്യൽ. അറസ്റ്റ് ചെയ്യാൻ സാധ്യത. രഹസ്യ കേന്ദ്രത്തിൽ എത്തിച്ചാണ് ചോദ്യം ചെയ്യൽ. സ്മാർട്ട് ക്രിയേഷൻസ് സിഇഒയുടെ ഉടമസ്ഥതയിൽ എന്ന് സംശയിക്കുന്ന ഹൈദരാബാദിലെ സ്ഥാപനത്തിലും അന്വേഷണം നടത്തും. ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വീസില്‍ ഉള്ളവരും വിരമിച്ചവരുമായ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇതിനകം ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്.

Read More

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

കൊച്ചി: മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫെബീഷിന്റെ ലോക്കറില്‍ ഇ.ഡി പരിശോധന നടത്തി. ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം എത്രയെന്ന് തിട്ടപ്പെടുത്തി. 50 പവനോളം സ്വര്‍ണം ലോക്കറിലുണ്ട്. നേരത്തെ ഇ ഡി റെയ്ഡിന് ശേഷം ലോക്കര്‍ മരവിപ്പിച്ചിരുന്നു. ഇന്നലെയാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. സഹോദരിയുടെ സ്വര്‍ണമെന്നാണ് റിയാസിന്റെ സുഹൃത്തിന്റെ മൊഴി. അതേസമയം, ഡയറിയിലെ നിര്‍ണായ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ, പി നിഖില്‍ റിയാസിന്റെ വീട്ടിലെത്തി. അതേസമയം, സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാടില്‍ ചോദ്യം ചെയ്യല്‍ തുടരുന്നു. സിഎംആര്‍എല്‍ ചീഫ്…

Read More

എസ് ഐ ആറിനെതിരായ ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും

കേരളത്തിലെ എസ് ഐ ആറിനെതിരായ ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. സംസ്ഥാന സർക്കാരും സിപിഐഎം, മുസ്ലിം ലീഗ്, കോൺഗ്രസ് പാർട്ടികൾ നൽകിയ ഹർജികളും ഇന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് മുൻപാകെ മെൻഷൻ ചെയ്തു. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യം ഹർജിക്കാർ ചീഫ് ജസ്റ്റിസിനെ അറിയിച്ചു. ഇതോടെയാണ് ഹർജികൾ മറ്റന്നാൾ പരിഗണിക്കാം എന്ന് അറിയിച്ചത്. കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിൽ അടിയന്തര സ്റ്റേ വേണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യത്തിൽ എസ്ഐആർ പ്രക്രിയ…

Read More

ശബരിമല സ്വർണ മോക്ഷണം; കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

ശബരിമല സ്വർണ്ണ മോഷണ വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദമുണ്ടായ ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കും. ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സ്വർണ്ണപ്പാളി വിവാ​​ദത്തിൽ നിയമസഭയിൽ പ്രതിഷേധിച്ച പ്രതിപക്ഷത്തിനെ മുഖ്യമന്ത്രി വിമർശിച്ചു. 8:30ന് ഭരണപക്ഷത്തെ കക്ഷി നേതാക്കൾ എല്ലാം സ്പീക്കറുടെ അറിയിപ്പ് അനുസരിച്ച് എത്തി. അപ്പോഴാണ് ഞങ്ങൾ പങ്കെടുക്കുന്നില്ല ബഹിഷ്കരിക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചത്.

Read More

സംസ്ഥാന സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 21 മുതല്‍; സഞ്ജു സാംസണ്‍ ബ്രാന്‍ഡ് അംബാസിഡര്‍

സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ബ്രാന്‍ഡ് അംബാസിഡറായി സഞ്ജു വി സാംസണെ നിയമിച്ചു. ഒക്ടോബര്‍ 21 മുതല്‍ 28 വരെ തിരുവനന്തപുരത്ത് നടക്കും. ഒളിമ്പിക്‌സ് മാതൃകയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഒളിമ്പിക്‌സ് മാതൃകയിലുള്ള സംസ്ഥാന സ്‌കൂള്‍ കായിക മേള ഇത്തവണ നടത്തുന്നത്. സഞ്ജുവിന്റെ പ്രതികരണമുൾപ്പെടുന്ന വീഡിയോ മന്ത്രി പങ്കു വെച്ചിട്ടുണ്ട്

Read More

പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

മുംബൈ: മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. 83 വയസായിരുന്നു. പൂനെയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് രൂപം നൽകിയ ശാസ്ത്രജ്ഞനാണ് മാധവ് ​ഗാഡ്​ഗിൽ.പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നിരവധി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

Read More