ഡി കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ അടുത്ത ആഴ്ച്ച

ബെംഗളൂരു: പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയാകും. അടുത്തയാഴ്ച്ച സത്യപ്രതിജ്ഞയുണ്ടായേക്കും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തു എന്നാണ് വിവരം. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടന്‍ രാജിവയ്ക്കും. രാജ്യസഭാ സീറ്റ് നല്‍കി സിദ്ധരാമയ്യയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരാനാണ് നീക്കം. ജൂണില്‍ രാജ്യസഭാ കാലാവധി അവസാനിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കര്‍ണാടക മുഖ്യമന്ത്രിയായേക്കും എന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

Read More

രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഓര്‍ത്തോ വിഭാഗത്തിന് ഗുരുതര പിഴവെന്ന് റിപ്പോര്‍ട്ട്; ശസ്ത്രക്രിയ കഴിഞ്ഞ് 5 ദിവസം മുറിവ് ഡ്രസ്സ് ചെയ്തില്ല

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍, ഓര്‍ത്തോ വിഭാഗത്തിന് ഗുരുതര പിഴവെന്ന് റിപ്പോര്‍ട്ട്. ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ച് ദിവസം ഡ്രസ്സിംഗ് ചെയ്തില്ല. മുറിവ് അഴിച്ച് നോക്കിയതുമില്ല. ഇതാണ് ഇന്‍ഫക്ഷന്‍ ഉണ്ടാകാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓര്‍ത്തോ വിഭാഗം ട4 യൂണിറ്റിലാണ് ശസ്ത്രക്രിയ നടന്നത്. യൂണിറ്റ് ചീഫായ ഡോക്ടര്‍ കിഷോറിന്റെ നേതൃത്വത്തില്‍ ആയിരുന്നു ശസ്ത്രക്രിയ. എസ് ഫോര്‍ യൂണിറ്റിലെ മുഴുവന്‍ ഡോക്ടര്‍മാരെയും പിജെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ അന്വേഷണത്തിന് ഭാഗമായി വിളിപ്പിച്ചിരുന്നു. ആരോഗ്യമന്ത്രി കെ മുരളീധരന് ഡിഎംഇ…

Read More

സർക്കാർ മെഡി. കോളജ് ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം തുടരും

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം തുടരും. നാളെയും മറ്റന്നാളും ശനിയാഴ്ചയും ഒപി ബഹിഷ്കരിക്കും. ഒപി, തിയറി ക്ലാസുകൾ ബഹിഷ്കരിക്കാനാണ് തീരുമാനം. ഔദ്യോഗിക ചർച്ചകളും ബഹിഷ്കരിക്കും. ഔദ്യോഗിക കത്തിടപാടുകൾക്ക് മറുപടി നൽകില്ല, മറ്റ് സ്ഥിതിവിവര കണക്കുകളും കൈമാറില്ല. ശമ്പള പരിഷ്കരണ കുടിശിക നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ നടത്തുന്ന പ്രക്ഷോഭത്തിൽ ഇതുവരെയും അനുകൂലമായ തീരുമാനമില്ലാത്ത സാഹചര്യത്തിലാണ് അഞ്ചാം ആഴ്ചയും ഒപി ബഹിഷ്കരണം അടക്കമുള്ള…

Read More

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം. ദേശീയപതാക ഉയർത്തൽ, രാഷ്ട്രപതിയുടെ സന്ദർശനം , രാഷ്ട്രപതിയുടെ അഭിസംബോധന തുടങ്ങിയ ചടങ്ങുകളിൽ ആണ് വന്ദേമാതരം നിർബന്ധമാക്കിയത്. ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. ദേശീയ ഗീതത്തിൻ്റെ 150-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്. വന്ദേമാതരത്തിന്റെ 6 ചരണങ്ങൾ ഉള്ള മൂന്ന് മിനിറ്റ് 10 സെക്കൻഡ് ദൈർഘ്യമുള്ള പതിപ്പ് ആണ് നിർബന്ധമാക്കിയത്. ഗവർണർമാരുടെ പരിപാടികളിലും വന്ദേമാതരം നിർബന്ധമാക്കി. വന്ദേമാതരം ആലപിക്കുന്ന ഇത്തരം ചടങ്ങുകളിൽ സദസിലുള്ളവർ എഴുന്നേറ്റു നിൽക്കണമെന്നും ദേശീയ ഗാനവും ദേശീയഗീതവും…

Read More

രാജ്യത്തെ 1000 സര്‍ക്കാര്‍ ഐടിഐകള്‍ നവീകരിക്കും; 62,000 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

രാജ്യത്തുടനീളം വിദ്യാഭ്യാസം, നൈപുണ്യ വികസനം, സംരംഭകത്വം എന്നിവയ്ക്ക് ഉത്തേജനം നല്‍കുന്ന വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കായി 62,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ബീഹാറിന് വേണ്ടി നവീകരിച്ച ‘മുഖ്യമന്ത്രി നിശ്ചയ് സ്വയം സഹായത ഭട്ട യോജന’യ്ക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. ഈ പദ്ധതി പ്രകാരം, എല്ലാ വര്‍ഷവും ഏകദേശം അഞ്ച് ലക്ഷം ബിരുദധാരികളായ യുവാക്കള്‍ക്ക് സൗജന്യ നൈപുണ്യ പരിശീലനത്തോടൊപ്പം രണ്ട് വര്‍ഷത്തേക്ക് പ്രതിമാസം ആയിരം രൂപ അലവന്‍സും ലഭിക്കും.

Read More

മുൻ മന്ത്രിമാരുടെ ഗൺമാൻമാരെ മടക്കി സർക്കാർ; കാലാവധി കഴിയും മുൻപേ മാതൃ യൂണിറ്റുകളിലേക്ക് മടക്കിയയച്ചു

മുൻ മന്ത്രിമാരുടെ ഗൺമാൻമാരെ മടക്കി സർക്കാർ. കാലാവധി കഴിയുന്നതിന് മുന്നേയാണ് മാതൃ യൂണിറ്റുകളിലേക്ക് ഇവരെ മടക്കിയയച്ചത്. കാലാവധി കഴിയും മുന്നേയുള്ള നടപടിയിൽ സേനയ്ക്കുള്ളിൽ പ്രതിഷേധമുണ്ട്. കാലാവധിക്ക് ‌ഒരാഴ്ച മുമ്പേയാണ് നടപടി. ഈ മാസം 31 വരെയായിരുന്നു ഗൺമാൻ മാർക്ക് കാലാവധി. യുഡിഎഫ് സർക്കാർ അധികാരമേറ്റത്തിന് പിന്നാലെയാണ് മുൻഗണന്മാരെ മടക്കിയത്. രണ്ടുദിവസം മുമ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. കാലാവധി കഴിയും മുന്നേ ഉള്ള നടപടിയിൽ സേനയ്ക്കുള്ളിൽ പ്രതിഷേധം. മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ അടക്കമുള്ള ആ മുൻ…

Read More

ഇറാന്റെ ആക്രമണം; യുഎഇയിൽ ആകെ മരണം എട്ടായി

പതിനെട്ടാം ദിവസവും ആശങ്കയ്ക്കും ആക്രമണത്തിനും അയവില്ല. ഇറാൻ ആക്രമണത്തിൽ യുഎഇയിൽ ആകെ മരണം എട്ടായി. അബുദാബി ബനിയാസിയിലുണ്ടായ മിസൈൽ ആക്രമണത്തിൽ പാകിസ്താൻ സ്വദേശി കൂടി കൊല്ലപ്പെട്ടതോടെയാണ് മരണസംഖ്യ ഉയർന്നത്. യുഎഇയിൽ സൗദിയിലും കാര്യമായ ആക്രമണമാണ് ഇന്ന് പുലർച്ചെയുണ്ടായത്. മൂന്ന് തവണ ദുബായിയെയും അബുദാബിയെയും കേന്ദ്രീകരിച്ച് ആക്രമണം ഉണ്ടായി. ഇടയ്ക്ക് ഒരു മണിക്കൂർ യുഎഇ വ്യോമാതിർത്തി അടച്ചിട്ടു. അബൂദാബിയിലെ ഷാഹ് ഓയിൽ ഫീൽഡിലും ഫുജൈറ ഓയിൽ ഇൻഡസ്ട്രിയൽ സോണിലും തീപിടിത്തമുണ്ടായി.

Read More

കൂടുതൽ തുക പിഎഫിലേക്ക് എത്തും; നിർണായക മാറ്റം, വേതന പരിധി ഉയർത്തി 15,000ൽ നിന്ന് 25,000 ആയി

ഡൽഹി: PF നിയമത്തിൽ നിർണായക മാറ്റം. PF വേതന പരിധി 15,000ൽ നിന്ന് 25,000 ആയി ഉയർത്തി. 15,000–25,000 ശമ്പള പരിധിയിലുള്ള 51 ലക്ഷം ജീവനക്കാർക്ക് ആനുകൂല്യം ലഭിക്കും. പദ്ധതിക്കായി കേന്ദ്രസർക്കാരിന് പ്രതിവർഷം ചെലവ് 11,339 കോടി രൂപയാണ്. ദീർഘകാല ആവശ്യത്തിനാണ് അംഗീകാരം നൽകിയതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഏകദേശം 51 ലക്ഷം ജീവനക്കാർക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കുമെന്നും ഇതിലൂടെ സർക്കാരിന് 11,339 കോടി രൂപയുടെ അധിക…

Read More

ഇന്ന് ബലിപെരുന്നാള്‍; ത്യാഗത്തിന്റേയും സമര്‍പ്പണത്തിന്റേയും മഹത്വം വിളിച്ചോതുന്ന ആഘോഷം

ഇന്ന് ബലിപെരുന്നാള്‍. ത്യാഗത്തിന്റേയും സമര്‍പ്പണത്തിന്റേയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ്. ഭാഷയുടേയും ദേശത്തിന്റെയും അതിരുകള്‍ ഭേദിച്ച് വിശ്വ സാഹോദര്യത്തിന്റെ വിളംബരമായി മാറുകയാണ് ഈദ് ആഘോഷം. ബക്രീദ് അഥവാ ബലിപെരുന്നാളിന്റെ നിറവിലാണ് ലോകം. ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതുന്ന ദിവസം. ഈദുള്‍ അദ്ഹ അഥവാ ആത്മസമര്‍പ്പണത്തിന്റെ ആഘോഷം എന്നാണ് ബക്രീദ് അറിയപ്പെടുന്നത്.

Read More

പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം: കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിങ്ക കൂത്താട്ടുകുളത്ത് അന്തരിച്ചു

കൊച്ചി∙ കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിങ്ക കൂത്താട്ടുകുളത്ത് അന്തരിച്ചു. പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ശാരീരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂത്താട്ടുകുളം ശ്രീധരീയത്തിൽ ചികിത്സക്ക് വന്നതായിരുന്നു അദ്ദേഹം. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ എംബസി മുഖേന സ്വീകരിക്കും.

Read More