ഡൽഹി കലാപ ഗൂഢാലോചന കേസ്: പ്രതി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

ഡൽഹി കലാപ ഗൂഢാലോചന കേസിൽ പ്രതി ഉമർ ഖാലിദ് ജാമ്യം. ഡൽഹി ഹൈക്കോടതി മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. 15 ദിവസത്തെ ജാമ്യത്തിനാണ് അപേക്ഷ സമർപ്പിച്ചിരുന്നത്. ശസ്ത്രക്രിയയ്ക്ക് വിധേയയാകാൻ പോകുന്ന മാതാവിനെ സന്ദർശിക്കാനാണ് അപേക്ഷ നൽകിയത്. ജസ്റ്റിസുമാരായ പ്രതിബ എം സിംഗ്, മധു ജെയിൻ എന്നിവരുടെ ബെഞ്ചാണ് ജാമ്യ അപേക്ഷ പരിഗണിച്ചത്. കഴിഞ്ഞദിവസം വിചാരണ കോടതി ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Read More

‘ഉസ്താദ്’ റീ റിലീസിന് ഒരുങ്ങുന്നു

വലിയ ‘റിപ്പീറ്റ് വാല്യൂ’ പഴയകാല മോഹൻലാൽ ചിത്രങ്ങളുടെ വലിയ സവിശേഷതയാണ്. കാണുന്നവരെ ഒട്ടും മടുപ്പിക്കാത്ത, വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന ഒരു മാജിക് അത് മോഹൻലാൽ ചിത്രങ്ങൾക്കുണ്ട്. സ്ഫടികം, ദേവദൂതൻ, ഛോട്ടാ മുംബൈ, മണിച്ചിത്രത്താഴ്, രാവണപ്രഭു തുടങ്ങി അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ റീറിലീസുകൾ ആവർത്തിച്ച് ഹിറ്റ് അടിക്കുന്നതും ഇതിന് തെളിവാണ്.ഇനി റീ റിലീസിന് ഒരുങ്ങുന്ന മോഹൻലാൽ ചിത്രം ‘ഉസ്താദ്’ ആണ്. 1999ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രം, രഞ്ജിത്ത് എഴുതി സിബിമലയിൽ ആണ് സംവിധാനം ചെയ്തതാണ്. കൺട്രി ടോക്കീസിന്റെ…

Read More

ദുബായ് എയർഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നുവീണു

ദുബായ് എയർഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നുവീണു. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഉച്ചയ്ക്ക് 2.10നാണ് അപകടം സംഭവിച്ചത്. ഏരിയൽ ഷോ നടക്കുന്നതിനിടെയാണ് അപകടം നടന്നത്. പൈലറ്റിന്റെ നില ഗുരുതരമെന്നാണ് വിവരം. വിമാനം താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഏരിയൽ ഷോയ്ക്കിടെ വിമാനം പറക്കുന്നതിനിടെ തന്നെ പുക ഉയരുകയും നിലംപതിക്കുകയുമായിരുന്നു. പൈലറ്റിന് ഇജക്ട് ചെയയ്യാൻ കഴിഞ്ഞിരുന്നില്ല. എച്ച്എഎൽ പ്രാദേശികമായി നിർമിച്ച യുദ്ധവിമാനമാണ് തേജസ്. കഴിഞ്ഞദിവസം തേജസ് എം.കെ 1 യുദ്ധവിമാനത്തിൽ എണ്ണച്ചോർച്ചയെന്ന സോഷ്യൽ മീഡിയാ…

Read More

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചു; ജൂലൈ 31 വരെ നീളും

സംസ്ഥാനത്ത് ഇന്ന് ട്രോളിംഗ് നിരോധനം ആരംഭിച്ചു. കേരളതീരത്ത് കരയില്‍ നിന്നും കടലിലേക്ക് 12 നോട്ടിക്കല്‍ മൈല്‍ ദൂരം മത്സ്യബന്ധനം പാടില്ല. 52 ദിവസങ്ങളിലായി നടപ്പിലാക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 വരെ നീളും. പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളെ നിയന്ത്രണം സാധിക്കില്ല. ട്രോളിങ്ങിന്റെ ഭാഗമായി നീണ്ടകര പാലത്തിന്റെ പടിഞ്ഞാറുഭാഗം, തങ്കശ്ശേരി, അഴീക്കല്‍ ഹാര്‍ബറുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ യന്ത്രമത്സ്യബന്ധന ബോട്ടുകളുടെ സഞ്ചാരവും നങ്കൂരമിടലും പൂര്‍ണ്ണമായി നിരോധിക്കും. ഇന്‍ബോര്‍ഡ് എഞ്ചിന്‍ ബോട്ടുകള്‍ ഒഴികെയുള്ള മറ്റെല്ലാ പരമ്പരാഗത ബോട്ടുകള്‍ക്കും നീണ്ടകര ഫിഷിംഗ് ഹാര്‍ബര്‍…

Read More

മെയ് രണ്ടുവരെ വേനൽ മഴ സജീവമാകും! മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 4 ജില്ലകൾക്ക് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് നാല് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് ആയിരിക്കും. ശനി പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലയിലും ഞായര്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ്. മെയ് രണ്ടുവരെ മഴ മുന്നറിയിപ്പുണ്ടാകുമെന്ന് കേന്ദ്ര…

Read More

ഗൾഫ് മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ; ബഹ്‌റൈനിൽ അപായ സൈറൺ മുഴങ്ങി

ഗൾഫ് മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ട് ആക്രമണ ശ്രമം ഉണ്ടായി.ഇരുപതിലേറെ ഡ്രോണുകൾ തകർത്തെന്ന് സൗദി പ്രതിരോധ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. കുവൈത്തിലും ബഹ്റൈനിലും ഇറാന്റെ ആക്രമണശ്രമം ഉണ്ടായി. ബഹ്‌റൈനിൽ രണ്ട്‌ തവണ അപായസൈറൺ മുഴങ്ങി. കുവൈറ്റിൽ 2 തവണ ആക്രമണശ്രമം ഉണ്ടായി. ആക്രമണത്തിൽ 7 വൈദ്യുത ലൈനുകൾ തകർന്നു. മിസൈലിന്റെ അവശിഷ്ടങ്ങൾ വീണാണ് വൈദ്യുത ലൈനുകൾക്ക് കേടുപാടുകൾ ഉണ്ടായതെന്ന് വൈദ്യുത മന്ത്രാലയൽ, വ്യക്തമാക്കുന്നു. ഇതേതുടർന്ന് കുവൈറ്റിന്റെ പല ഇടങ്ങളിലും വൈദ്യുതി…

Read More

തലസ്ഥാനത്ത് രാജേഷോ ശ്രീലേഖയോ? തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെ തീരുമാനിക്കാന്‍ ചര്‍ച്ചകള്‍ തുടര്‍ന്ന് മുന്നണികള്‍

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെ തീരുമാനിക്കാന്‍ ചര്‍ച്ചകള്‍ തുടര്‍ന്ന് മുന്നണികള്‍. തിരുവനന്തപുരം മേയര്‍ സ്ഥാനത്തേക്ക് വി വി രാജേഷും ,ആര്‍ ശ്രീലേഖയും ആണ് പരിഗണനയിലുള്ളത്. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ മേയര്‍മാരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെന്ന് കോണ്‍ഗ്രസ്. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, വി.കെ മിനിമോള്‍, ഷൈനി മാത്യു എന്നിവരുടെ പേരുകളാണ് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. കോഴിക്കോട് ഡോ. എസ് ജയശ്രീയെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാനാണ് സിപിഐഎം നീക്കം.

Read More

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടിട്ട് ഒന്‍പത് വര്‍ഷം; കടന്നുപോയത് രാജ്യത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച ട്വിസ്റ്റുകളുടേയും പോരാട്ടങ്ങളുടേയും ഒന്‍പതാണ്ടുകള്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടിട്ട് ഒന്‍പത് വര്‍ഷം. 2017 ഫെബ്രുവരി പതിനേഴിനാണ് കേരളത്തെ നടുക്കിയ സംഭവം ഉണ്ടായത്. കേസില്‍ ആറ് പ്രതികള്‍ ശിക്ഷിക്കപെട്ടു. നടന്‍ ദിലീപ് അടക്കമുള്ളവരെ കുറ്റവിമുക്തമാക്കിയ നടപടിക്കെതിരെ പ്രോസിക്യൂഷന്‍ ഈ ആഴ്ച അപ്പീല്‍ നല്‍കും. തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലാണ് നടി ക്രൂര ബലാത്സംഗത്തിന് ഇരയായത്. വൈകാതെ സംഭവം റേപ്പ് ക്വട്ടേഷന്‍ എന്ന് പോലീസ് കണ്ടെത്തി. പള്‍സര്‍ സുനി എന്നയാള്‍ നേതൃത്വം നല്‍കിയ അക്രമത്തില്‍ അയാള്‍ക്കൊപ്പം 5 പേര്‍ കൂടിയുണ്ടായിരുന്നു. കൊട്ടേഷന്‍ നല്‍കിയത് നടന്‍ ദിലീപ്…

Read More

വാട്ടര്‍ അതോറിറ്റിയിലെ തസ്തികകള്‍ വെട്ടിക്കുറച്ചു; കുറച്ചത് ശാസ്ത്ര തസ്തികകള്‍

വാട്ടര്‍ അതോരിറ്റിയിലെ ശാസ്ത്ര തസ്തികകള്‍ വെട്ടിക്കുറച്ചതായി പരാതി. ക്ലെറിക്കല്‍ തസ്തികകള്‍ക്ക് അമിത പ്രാധാന്യം നല്‍കിയപ്പോള്‍ ജലപരിശോധനകള്‍ക്ക് ആവശ്യമായ മൈക്രോബയോളജിസ്റ്റ് തസ്തിക രണ്ടായി ചുരുക്കി. സാനിറ്ററി കെമിസ്റ്റ് തസ്തിക പൂര്‍ണമായി ഒഴിവാക്കിയെന്നും വിവരാവകാശ നിയമം വഴി ലഭിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു. വാട്ടര്‍ അതോരിറ്റിയിലെ ശാസ്ത്ര തസ്തികകള്‍ വെട്ടിക്കുറച്ചതായി പരാതി. ക്ലെറിക്കല്‍ തസ്തികകള്‍ക്ക് അമിത പ്രാധാന്യം നല്‍കിയപ്പോള്‍ ജലപരിശോധനകള്‍ക്ക് ആവശ്യമായ മൈക്രോബയോളജിസ്റ്റ് തസ്തിക രണ്ടായി ചുരുക്കി. സാനിറ്ററി കെമിസ്റ്റ് തസ്തിക പൂര്‍ണമായി ഒഴിവാക്കിയെന്നും വിവരാവകാശ നിയമം വഴി ലഭിച്ച വിവരങ്ങള്‍…

Read More