Headlines

രോഗിയുടെ മുറിവിൽ പുഴുവരിച്ച സംഭവം: അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസിയുവിൽ രോഗിയുടെ മുറിവിൽ പുഴുവരിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് ആരോഗ്യമന്ത്രി. 48 മണിക്കൂറിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട്‌ സമർപ്പിക്കണമെന്നാണ് ആരോഗ്യമന്ത്രി കെ മുരളീധരന്റെ നിർദേശം. മോശമായി പെരുമാറിയ ജീവനക്കാർക്ക് കൗൺസിലിങ്ങ് നൽകുമെന്നും മന്ത്രി പറഞ്ഞു. ബന്ധുക്കളുടെ പരാതി ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിൽ വാർത്ത കണ്ട പ്രകാരമാണ് അന്വേഷണമെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ, സർജറി ഓർത്തോ വിഭാഗം മേധാവിമാർ എന്നിവർ ആണ് അന്വേഷണ സമിതിയിൽ ഉള്ളത്. . പാരിപ്പള്ളി സ്വദേശി…

Read More

കെഎൽ-90: സർക്കാർ വാഹനങ്ങൾക്ക് ഇനി പ്രത്യേക രജിസ്‌ട്രേഷൻ, കെഎസ്‌ആർ‌ടി‌സി കെഎൽ-15 ആയി തുടരും

തിരുവനന്തപുരം: സർക്കാർ വാഹനങ്ങൾക്ക് ഇനിമുതൽ പ്രത്യേക രജിസ്‌ട്രേഷൻ സീരീസ് നടപ്പിലാക്കും. കെഎൽ 90 ആകും സർക്കാർ വാഹനങ്ങൾക്ക് നൽകുന്ന രജിസ്‌ട്രേഷൻ. സംസ്ഥാന സർക്കാർ വാഹനങ്ങൾക്ക് കെഎൽ 90, കെഎൽ-90 ഡി എന്നാകും രജിസ്‌ട്രേഷൻ നൽകുക. അതേസമയം കേന്ദ്ര സർക്കാർ വാഹനങ്ങളിൽ കെ എൽ 90എ, കെ എൽ 90ഇ എന്നിവയാകും. തദ്ദേശ സ്ഥാപനങ്ങൾക്കാകട്ടെ കെ എൽ 90ബി, കെ എൽ 90എഫ് എന്നിവയും

Read More

ആഭ്യന്തര, അന്തർദ്ദേശീയ വിമാന നിരക്കുകൾ വർദ്ധിപ്പിച്ച് എയർ ഇന്ത്യ

ഡല്‍ഹി: ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ആഭ്യന്തര, അന്തര്‍ദ്ദേശീയ സര്‍വീസുകളുടെ ഇന്ധന സര്‍ചാര്‍ജ് എയര്‍ ഇന്ത്യ പരിഷ്‌കരിച്ചു. ദൂരത്തിനനുസരിച്ചുള്ള പുതിയ സര്‍ചാര്‍ജ് നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്കും ഈ വര്‍ദ്ധനവ് ബാധകമായിരിക്കും.ആഭ്യന്തര യാത്രകള്‍ക്കായി നേരത്തെയുണ്ടായിരുന്ന ഏകീകൃത നിരക്കിന് പകരം സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ചുള്ള പുതിയ സ്ലാബ് രീതിയാണ് എയര്‍ ഇന്ത്യ അവതരിപ്പിച്ചിരിക്കുന്നത്. വിമാന ഇന്ധനത്തിന്റെ വിലവര്‍ദ്ധനവ് 25 ശതമാനമായി പരിമിതപ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണിത്.

Read More

‘ഉസ്താദ്’ റീ റിലീസിന് ഒരുങ്ങുന്നു

വലിയ ‘റിപ്പീറ്റ് വാല്യൂ’ പഴയകാല മോഹൻലാൽ ചിത്രങ്ങളുടെ വലിയ സവിശേഷതയാണ്. കാണുന്നവരെ ഒട്ടും മടുപ്പിക്കാത്ത, വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന ഒരു മാജിക് അത് മോഹൻലാൽ ചിത്രങ്ങൾക്കുണ്ട്. സ്ഫടികം, ദേവദൂതൻ, ഛോട്ടാ മുംബൈ, മണിച്ചിത്രത്താഴ്, രാവണപ്രഭു തുടങ്ങി അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ റീറിലീസുകൾ ആവർത്തിച്ച് ഹിറ്റ് അടിക്കുന്നതും ഇതിന് തെളിവാണ്.ഇനി റീ റിലീസിന് ഒരുങ്ങുന്ന മോഹൻലാൽ ചിത്രം ‘ഉസ്താദ്’ ആണ്. 1999ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രം, രഞ്ജിത്ത് എഴുതി സിബിമലയിൽ ആണ് സംവിധാനം ചെയ്തതാണ്. കൺട്രി ടോക്കീസിന്റെ…

Read More

നേപ്പാള്‍ മിന്നല്‍ പ്രളയം; തിരച്ചില്‍ ദൗത്യം ആറാം ദിനത്തില്‍; 804 പേര്‍ മരിച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ തിരച്ചില്‍ ദൗത്യം ആറാം ദിനത്തില്‍. 804 പേര്‍ മരിച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം. 7 മലയാളികള്‍ അടക്കം 2500ലേറെ പേരെക്കുറിച്ച് ഇനിയും വിവരമില്ല. ജലവൈദ്യുതി പദ്ധതികളുടെ തുരങ്കത്തില്‍ കുടുങ്ങിയ കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ ഊര്‍ജിത ശ്രമം. ദൗത്യത്തിന് നേതൃത്വം നല്‍കുന്നത് ഇന്ത്യന്‍ വിദഗ്ധ സംഘമാണ്. ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും നദികളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്ത്യയില്‍ നിന്നുള്ള തുരങ്ക രക്ഷാപ്രവര്‍ത്തന വിദഗ്ധ സംഘവും ഒപ്പമുണ്ട്. അതിനിടെ ഉത്തര്‍പ്രദേശിലെ കുശിനഗര്‍ ജില്ലയിലെ ഗണ്ഡക് നദിയില്‍ നിന്ന് നാല് മൃതദേഹങ്ങള്‍…

Read More

രക്ഷാപ്രവർത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ട സംഭവം: MVD ഉദ്യോദസ്ഥർക്കെതിരായ നടപടി പിൻവലിച്ചു

പത്തനംതിട്ട അടൂരിൽ രക്ഷാപ്രവർത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ട എംവിഡി ഉദ്യോദസ്ഥർക്ക് എതിരായ സസ്പെൻഷൻ നടപടി പിൻവലിച്ചു. എംവിഡി ഉദ്യോഗസ്ഥരിടെ കടുത്ത പ്രതിഷേധത്തിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. അതേസമയം, ഇവരെ സ്ഥലംമാറ്റിയിട്ടുണ്ട്. എംവിഡി ഉദ്യോഗസ്‌ഥൻ വാഹന ഉടമയെ അവഹേളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിലെ ലൈറ്റിനാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ 5000 രൂപ പിഴ ഈടാക്കിയത്. തുടർന്ന് അടൂർ സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ…

Read More

ഇന്ത്യ-റഷ്യ ഉച്ചകോടി; വ്‍ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിൽ, ഡൽഹിയിൽ കനത്ത സുരക്ഷ

റഷ്യൻ പ്രസിഡന്റ് വ്‍ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിൽ. ഇരുപത്തിമൂന്നാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. നാളെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നിർണായക കൂടിക്കാഴ്ച. തന്ത്രപ്രധാന കരാറുകളിൽ ഒപ്പ് വയ്ക്കും. പുടിനൊപ്പം റഷ്യയുടെ പ്രതിരോധ-ധനകാര്യ മന്ത്രിമാരും കേന്ദ്രബാങ്ക് ഗവർണറും പങ്കെടുക്കും. വൈകിട്ട് 7 മണിയോടെ ഇന്ത്യയിൽ എത്തുന്ന റഷ്യൻ പ്രസിഡൻറ് ഇന്ന് പ്രധാനമന്ത്രിയുടെ അത്താഴവിരുന്നിൽ പങ്കെടുക്കും. നാളെ രാജ്ഘട്ട് സന്ദർശിക്കും ശേഷം ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രാദേശിക ആഗോള വിഷയങ്ങൾ ചർച്ച ചെയ്യും. തന്ത്രപരമായ ഇടപാടുകളും ഉഭയകക്ഷി…

Read More

ട്രെയിന്‍ വൈകിയതിനാല്‍ പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥിനിയ്ക്ക് റെയില്‍വേ 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

ലക്‌നൗ: ട്രെയിന്‍ വൈകിയതിനാല്‍ പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥിനിയ്ക്ക് റെയില്‍വേ 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി. ഉത്തര്‍പ്രദേശിലെ ബസ്തി സ്വദേശിനിയായ സമൃദ്ധിക്കാണ് ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷനില്‍ നിന്ന് അനുകൂല ഉത്തരവ് നേടിയത്. 45 ദിവസത്തിനകം റെയില്‍വേ നഷ്ടപരിഹാരത്തുക നല്‍കണമെന്നും ഇതില്‍ വീഴ്ചവരുത്തിയാല്‍ 12 ശതമാനം പലിശ കൂടി നല്‍കണമെന്നുമാണ് ഉത്തരവില്‍ ഉള്ളത്. ഏഴ് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് ശേഷമാണ് ഉപഭോക്തൃ കമ്മിഷനില്‍ നിന്ന് അനുകൂല വിധിയുണ്ടായതെന്ന് സമൃദ്ധിയുടെ അഭിഭാഷകനായ പ്രഭാകര്‍…

Read More

ക്ലീൻസ് 24 പ്രൊഫഷണൽ ഡ്രൈ ക്ലീൻ സ്റ്റുഡിയോ വൈക്കത്ത് ആരംഭിച്ചു

വൈക്കം: ശുചിത്വത്തിന്റെ കാര്യത്തിലെന്നപോലെതന്നെ വൃത്തിയും വെടിപ്പുമുള്ള വസ്ത്രം ധരിക്കുന്ന കാര്യത്തിലും നാം മലയാളികൾ മുന്നിലാണെന്നും അതു മനസിലാക്കി ഒരു ആധുനിക ഡ്രൈക്ലീൻ സെന്റർ ആരംഭിച്ച സഹകരണ സംഘംഭാരവാഹികൾ അഭിനന്ദനമർഹിക്കുന്നുവെന്ന് ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ഹേമലത പ്രേംസാഗർപറഞ്ഞു. വൈക്കം താലൂക്ക് ഫാമിങ് ആൻഡ് മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ പുതിയ സംരംഭമായ ക്ലീൻസ് 24 പ്രൊഫെഷണൽ ഡ്രൈ ക്ലീൻ സ്റ്റുഡിയോ വൈക്കത്തു ഉൽഘാടനം ചെയ്യുകയായിരുന്നു ഹേമലത പ്രേം സാഗർ കൊച്ചാലും ചുവടിനും കൊച്ചുകവലക്കുമിടയിൽ തിട്ടപ്പള്ളിൽ ആർക്കേഡിലാണ് ഈ സ്ഥാപനം. വസ്ത്രങ്ങൾക്കു…

Read More

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന് മെഡല്‍

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. ഭാരോദ്വഹനത്തില്‍ മീരാഭായ് ചനുവിന് സ്വര്‍ണ്ണമെഡല്‍ ലഭിച്ചു. തുടര്‍ച്ചയായ മൂന്നാം കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് മീരാഭായ് ചനു സ്വര്‍ണ്ണം നേടുന്നത്. 48 കിലോഗ്രാം വിഭാഗത്തിലാണ് മീരാഭായ് ചനുവിന്റെ സ്വര്‍ണ നേട്ടം. ആകെ 190 കിലോഗ്രാം ഭാരമാണ് മീരാഭായ് ചനു ഉയര്‍ത്തിയത്. സ്നാച്ചില്‍ 85 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 105 കിലോഗ്രാമും ഉയര്‍ത്തി. സ്‌നാച്ചില്‍ 85 കിലോ ഉയര്‍ത്തി പുതിയ കോമണ്‍വെല്‍ത്ത് റെക്കോര്‍ഡിടുകയായിരുന്നു ചനു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മീരാഭായ് ചനുവിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ…

Read More