ഓപ്പറേഷൻ നംഖോര്‍; ദുൽഖർ സൽമാന്റെ വാഹനം വിട്ടു നൽകുന്നത് പരിഗണിക്കണമെന്ന് കസ്റ്റംസിനോട് ഹൈക്കോടതി

ഓപ്പറേഷന്‍ നംഖോറുമായി ബന്ധപ്പെട്ട കേസില്‍ ദുല്‍ഖര്‍ സല്‍മാന് താത്കാലിക ആശ്വാസം. വാഹനം വിട്ട് നല്‍കുന്നത് പരിഗണിക്കണമെന്ന് കസ്റ്റംസിനോട് ഹൈക്കോടതി. ദുല്‍ഖര്‍ അപേക്ഷ കൊടുക്കണമെന്നും 20 വര്‍ഷത്തെ വാഹനത്തിന്റെ വിവരങ്ങള്‍ ഹാജരാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ദുല്‍ഖറിനെതിരെ ശക്തമായ നിലപാടാണ്് കസ്റ്റംസ് കോടതിയില്‍ എടുത്തത്. കള്ളക്കടത്ത് വാഹനമാണെന്ന പ്രാഥമിക വിലയിരുത്തടിസ്ഥാനത്തിലാണ് ദുല്‍ഖറിന്റെ വാഹനം പിടിച്ചെടുത്തത്. ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങളായിരുന്നു കസ്റ്റംസ് പിടിച്ചെടുത്തത്. ഇതില്‍ ഡിഫന്‍ഡര്‍ തിരികെ ആവശ്യപ്പെട്ടാണ് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Read More

വനിത ലോകകപ്പ്; പാകിസ്താനെ തകർത്ത് ഇന്ത്യ

ഐസിസി വനിത ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ജയം. 248 റൺസ് പിന്തുടർന്ന പാകിസ്താനെ ഇന്ത്യ 159 റൺസിന് ഓൾ ഔട്ടാക്കി. ടോസ് നേടിയ പാകിസ്താൻ ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു. റിച്ച ഘോഷ് (35), ഹർലീൻ ഡിയോൾ (46) എന്നിവരുടെ പ്രകടനം ഇന്ത്യയെ മികച്ച സ്‌കോറിൽ എത്തിച്ചു.

Read More

ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ഏറ്റു വാങ്ങി മോഹൻലാൽ

ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപതി മുർമുവിൽ നിന്നും ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ഏറ്റു വാങ്ങി മോഹൻലാൽ. ഡൽഹിയിലെ വിജ്ഞാൻ ഭവനിലായിരുന്നു ചടങ്ങ് നടന്നത്. ഭാര്യയും മറ്റ് കുടുംബാംഗങ്ങളും പങ്കെടുത്തു. മികച്ച ദേശീയ നടനുള്ള പുരസ്‌കാരം വിജയരാഘവനും സഹനടിക്കുള്ള പുരസ്‌കാരം ഉർവ്വശിയും ഏറ്റു വാങ്ങി. ഇത്തരമൊരു നിമിഷം സ്വപ്‌നത്തിൽ പോലും പ്രതീക്ഷിച്ചില്ലെന്ന് മോഹൻലാൽ പറഞ്ഞു. ഫാൽക്കെ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ മലയാളിയാണ് ഇദ്ദേഹം.

Read More

‘പൊങ്കാല’ റിലീസ് ഒക്ടോബർ 31 ന്

ശ്രീനാഥ്‌ ഭാസി നായകനായി എത്തുന്ന ‘പൊങ്കാല’ ഒക്ടോബർ 8 നു തീയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായതിനു ശേഷമാണ് റിലീസ് തീയതി അറിയിച്ചത്. ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഇത്. ആക്ഷൻ കോമഡി ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം വൈപ്പിൻ ചെറായി ഭാഗങ്ങളിലായിരുന്നു. എ ബി ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല.

Read More

സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് അറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. മഴ ശക്തമാകുന്നത് കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് നാളെ യെല്ലോ അലർട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.

Read More

മുംബൈ മെട്രോ 3 യാത്രയ്ക്ക് സജ്ജം, പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനംചെയ്യും

മുംബൈ: അക്വാലൈന്‍ എന്നുകൂടി അറിയപ്പെടുന്ന മെട്രൊ 3 പൂര്‍ണമായും യാത്രയ്ക്ക് സജ്ജമാകുന്നു. പ്രധാനമത്രി നരേന്ദ്രമോദി ഇന്ന് ഉദ്‌ഘാടനം ചെയ്യും. മുംബൈ നഗരവീഥികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആദ്യ മെട്രോയാണിത്. 33.5 കിലോമീറ്റര്‍ ദൈർഖ്യമാണുള്ളത്. 27 സ്റ്റേഷനുകളുള്ള പാതയാണിത്. നഗരത്തിലുടനീളം തടസ്സമില്ലാത്ത കണക്റ്റിവിറ്റി നല്‍കാനാണ് പാത ലക്ഷ്യമിടുന്നത്.

Read More