‘ആക്രമണം നടക്കുമ്പോൾ താൻ ആ മേഖലയിൽ ഉണ്ടായിരുന്നില്ല’; വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിക്കാൻ നിർദേശം നൽകിയെന്ന ആരോപണം തള്ളി ഡൽഹി DCP

സിജെപി മാർച്ചിന് നേരെ പെല്ലറ്റ് ഗൺ പ്രയോഗിക്കാൻ നിർദേശിച്ചെന്ന റിപ്പോർട്ട് നിഷേധിച്ച് ഡൽഹി ഡിസിപി. പെല്ലറ്റ് ആക്രമണം നടക്കുമ്പോൾ താൻ ആ മേഖലയിൽ ഉണ്ടായിരുന്നില്ലെന്നാണ് വിശദീകരണം. ആക്രമണം നടക്കുമ്പോൾ മേഖലയിൽ നിന്നും അരകിലോമീറ്റർ അകലെയായിരുന്നു താൻ. ഡൽഹി പൊലീസ് ആസ്ഥാനത്ത് ഇന്നലെ ചേർന്ന യോഗത്തിലാണ് ഉദ്യോഗസ്ഥൻ മറുപടി നൽകിയത്. ജനറൽ ഡയറി എൻട്രിയിൽ പെല്ലറ്റ് ഗൺ പ്രയോഗിച്ചത് ഡിസിപിയുടെ നിർദേശത്തെ തുടർന്ന് എന്നായിരുന്നു രേഖപ്പെടുത്തൽ. ആർഎഎഫ് പെല്ലറ്റ് ഗൺ 2 റൗണ്ട് പ്രയോഗിച്ചതായാണ് സി ആർ പി…

Read More

വാണിജ്യ സിലിണ്ടർ വില വർധന; സംസ്ഥാനത്ത് ഇന്ന് ഹോട്ടൽ പണിമുടക്ക്

പാചകവാതക – വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ പണിമുടക്കും. ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസ്സിയേഷന്റെ നേതൃത്വത്തിൽ 24 മണിക്കൂറാണ് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. കൂടാതെ വിവിധ ഇടങ്ങളിൽ ഓയിൽ കമ്പനികളിലേക്ക് പ്രതിഷേധ മാർച്ചും നടത്തും. മുന്നറിയിപ്പില്ലാതെ 993 രൂപയാണ് വാണിജ്യ സിലിണ്ടറിന് കഴിഞ്ഞദിവസം കൂടിയത്. 3100 ഓളം രൂപയാണ് നിലവിൽ 19 കിലോ സിലിണ്ടറിന്റെ വില. വില കുറക്കാതെ മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന നിലപാടിലാണ് ഹോട്ടലുകളും കാറ്ററിംഗ് സർവീസുകളും. പശ്ചിമേഷ്യൻ യുദ്ധം…

Read More

ചൂട് അതിരൂഷം, കുപ്പിവെള്ളവും ഐസും സൂക്ഷിക്കണം…; സംസ്ഥാന വ്യാപകമായി പരിശോധന; 510 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ്

സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുടിവെള്ളം, ജ്യൂസ് കടകള്‍, ജ്യൂസ് നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധനകള്‍ നടത്തുന്നത്. മാര്‍ച്ച് 1 മുതല്‍ 3641 പരിശോധനകളാണ് നടത്തിയത്. 291 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 219 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. ജ്യൂസ്, കൂള്‍ ഡ്രിംഗ്‌സ്, സോഫ്റ്റ് ഡ്രിംഗ്‌സ് എന്നിവയുടെ 506 സര്‍വൈലന്‍സ് സാമ്പിളുകളും കുടിവെള്ളം, കുപ്പിവെള്ളം എന്നിവയുടെ 118…

Read More

വിബി ജി റാം ജി നിയമം: പ്രത്യേക ഗ്രാമ സഭകൾ ചേരാൻ സംസ്ഥാങ്ങൾക്ക് കേന്ദ്ര നിർദേശം

പുതിയ തൊഴിലുറപ്പ് നിയമത്തിൽ അവബോധം ഉണ്ടാക്കാൻ പ്രത്യേക ഗ്രാമസഭകൾ ചേരാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം. കേന്ദ്ര ഗ്രാമവികസന സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു. ഈ മാസം 26-ന് മുമ്പ് പ്രത്യേക ഗ്രാമസഭ ചേരണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. എല്ലാ ഫീൽഡ് ലെവൽ പ്രവർത്തകർക്കും പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്കും ആവശ്യമായ നിർദ്ദേശം നൽകണമെന്ന് കത്തിൽ പറയുന്നു. തൊഴിലാളികൾ, സ്ത്രീകൾ, എസ്‌സി/എസ്ടി, ദുർബല വിഭാഗങ്ങൾ എന്നിവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണം.പഞ്ചായത്ത് നിർണ്ണയ് ആപ്പ് വഴി ടൈംസ്റ്റാമ്പ് ചെയ്ത ജിയോടാഗ് ചെയ്ത ഫോട്ടോഗ്രാഫുകളും…

Read More

നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കം; സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത്

നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത്. കേരളം ഉള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ യോഗം വിലയിരുത്തും. തിരഞ്ഞെടുപ്പ് സഖ്യ നീക്കങ്ങളും ചര്‍ച്ചയാകും. കേരളത്തില്‍ വീണ്ടും പിണറായി വിജയന്‍ തന്നെ സിപിഎമ്മിനെ നയിക്കണം അഭിപ്രായമാണ് സംസ്ഥാന പാര്‍ട്ടിക്ക്. മുഖ്യമന്ത്രിക്ക് ഇളവ് നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചയായേക്കും. ടേം വ്യവസ്ഥ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട നിലപാട് സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിക്കാനും സാധ്യതയുണ്ട്. കേന്ദ്ര കമ്മിറ്റിയോഗം…

Read More

ശബരിമലയിൽ കേന്ദ്രസർക്കാർ ഇടപെടും, ബിജെപി പ്രതിനിധിസംഘം ഉടൻ ശബരിമല സന്ദർശിക്കും: പി കെ കൃഷ്‌ണദാസ്‌

ശബരിമല തീർത്ഥാടനം ആരംഭത്തിലെ പാളിയെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ്. മുന്നൊരുക്കങ്ങൾ ഒന്നും നടത്തിയില്ല. തീർത്ഥാടന ചരിത്രത്തിലെ ആദ്യ സംഭവം. ഒരു മുന്നൊരുക്കങ്ങളും നടത്താത്ത തീർത്ഥാടനകാലം. ശബരിമലയിൽ നടന്നത് മനുഷ്യാവകാശ ലംഘനം. സർക്കാർ മുന്നൊരുക്കങ്ങൾ നടത്താതിരുന്നത് ബോർഡും മനപ്പൂർവ്വമെന്നും കൃഷ്‌ണദാസ്‌ വിമർശിച്ചു. ശബരിമലയിൽ കേന്ദ്രസർക്കാർ ഇടപെടലുണ്ടാകും. അതിനായി ബിജെപി മുൻകൈയെടുക്കും. രാജ്യത്തെ മറ്റ് തീർത്ഥാടന കേന്ദ്രങ്ങളിൽ മികച്ച സൗകര്യങ്ങൾ ഉണ്ട്. ശബരിമലയിലെ സർക്കാരിന്റെ അലംഭാവം ബോധപൂർവ്വം. ബിജെപി പ്രതിനിധി സംഘം ഉടൻ…

Read More

ഇന്നും മുടങ്ങും: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത. വൈകിട്ട് 6.45 മുതൽ രാത്രി 12.35 വരെയുള്ള സമയങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി. 600 മെഗാവാട്ട് മുതൽ 800 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്നനിലയിൽത്തന്നെ തുടരുകയാണ്.‌ മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ ഡിമാൻഡിൽനിന്നു ഏകദേശം 1200 മെഗാവാട്ട് വരെ കൂടിയിട്ടുണ്ട്. സംസ്ഥാനത്ത് മഴയുടെ സാഹചര്യം നിലവിൽ നിൽക്കുമ്പോഴും വൈദ്യുതി ആവശ്യകതയിൽ കാര്യമായ കുറവ് വന്നിട്ടില്ല. സാങ്കേതിക കാരണങ്ങളാൽ ദീർഘകാല…

Read More

ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾ പുറത്തെത്തിക്കാനുള്ള ‘പ്രോജക്ട് ഫ്രീഡം’ നിർത്തിവെച്ച് ട്രംപ്

ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾ പുറത്തെത്തിക്കാനുള്ള ‘പ്രോജക്ട് ഫ്രീഡം’ താത്കാലികമായി നിർത്തിവച്ച് അമേരിക്ക. കരാർ അന്തിമമാക്കാനും ഒപ്പിടാനുമുള്ള പ്രക്രിയ സാധ്യമാക്കാനാകുമോ എന്ന് പരിശോധിക്കുന്നതിനാണ് പ്രോജക്ട് ഫ്രീഡം നിർത്തിവച്ചതെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാന്റെ പ്രതിനിധികളുമായുള്ള ചർച്ച പുരോഗമിക്കുകയാണെന്നും ട്രംപ്.മാത്രവുമല്ല പ്രോജക്ട് ഫ്രീഡം നിർത്തിവച്ചെങ്കിലും ഇറാനെതിരെയുള്ള നാവിക ഉപരോധം ശക്തമായി തുടരുമെന്നും ട്രംപ് പറഞ്ഞു.

Read More

10 മാനുകൾ ചത്തു; പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഗുരുതര സുരക്ഷാ വീഴ്ച

തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഗുരുതര സുരക്ഷാ വീഴ്ച. 10 മാനുകൾ ചത്തു. തെരുവുനായയുടെ ആക്രമണത്തിലാണ് മാനുകൾ ചത്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഡോ. അരുൺ സക്കറിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണ കാര്യത്തിൽ വ്യക്തത വരികയുള്ളൂ. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കൽ പാർക്ക്, രാജ്യത്തെ ആദ്യ ഡിസൈനർ സൂ എന്നീ നേട്ടങ്ങളോടെയാണ് സുവോളജിക്കൽ പാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നാടിന് സമർപ്പിച്ചത്.കിഫ്ബി അനുവദിച്ച 331 കോടി…

Read More

‘സംസ്ഥാനത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരം, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കും’; മുഖ്യമന്ത്രി

സംസ്ഥാനത്ത് ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നിയമസഭയിലെ ചോദ്യോത്തര വേളയിൽ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കും. ആരോഗ്യവകുപ്പിനെയും ധനകാര്യ വകുപ്പിനെയും പദ്ധതി നടത്തിപ്പ് ചുമതലപ്പെടുത്തി. സാധാരണ ജനങ്ങളുടെ ചികിത്സ ചിലവ് ലഘൂകരിക്കുന്നതിന് ഇത് പ്രയോജനപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കിയാൽ സ്വകാര്യ ആശുപത്രികൾ വളരുകയും സർക്കാർ ആശുപത്രികൾ പൂട്ടുകയും ചെയ്യുമെന്നത് വിചിത്രമായ വാദം. നിലവിലും ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ നടപ്പിലാക്കുന്നത് സ്വകാര്യ…

Read More