കെ എസ് ഇ ബി ഓഫീസിലെ ചോർച്ച; പരിഹരിക്കാൻ കയറിയ തൊഴിലാളിക്ക് പരിക്ക്
കടുത്തുരുത്തി: ശക്തമായ മഴയെ തുടർന്ന് ഓഫീസിനുള്ളിൽ വെള്ളം കയറിയതിനെ തുടർന്ന് കെ എസ് ഇ ബി ഓഫീസിന് മുകളിലെ ചോർച്ച പരിഹരിക്കാൻ കയറിയ കരാർ തൊഴിലാളിക്ക് ലാഡർ ഏണിയിൽ നിന്നും താഴെ വീണ് പരിക്കേറ്റു. കുറുപ്പന്തറ കെ എസ് ഇ ബി അസി.എൻജിനീയർ ഓഫീസിലെ കരാർ തൊഴിലാളി വെള്ളൂർ സ്വദേശി കെ.കെ കുഞ്ഞുമോൻ (45) നാണ് പരിക്കേറ്റത്.വെളളിയാഴ്ച രാവിലെ 9.30 ഓടെയാണ് അപകടം. സീലിങ്ങിന് മുകളിലെ ഷീറ്റിട്ടമേൽക്കൂരയിൽ നിന്നും മഴവെള്ളം താഴെ വീഴുന്നതിനെ തുടർന്ന് ഏണിയിൽ കയറി…