കുട്ടികളിലെ സോഷ്യൽ മീഡിയ നിരോധനം ഇന്ത്യയിലേക്കും?നിർണായക നീക്കവുമായി കേന്ദ്രസർക്കാർ

ഓസ്ട്രേലിയയ്ക്ക് പിന്നാലെ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്താനുള്ള നീക്കവുമായി ഇന്ത്യ. ഇതിനായി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുമായി ചർച്ച നടക്കുന്നതായി ഐടി മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന ഇന്ത്യ എഐ ഇംപാക്‌ട് ഉച്ചകോടിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read More

ഐതിഹ്യ പെരുമയിൽ അരയൻകാവ് പൂരം നാളെ

വൈക്കം: വൈക്കം അരയൻകാവ് ക്ഷേത്രത്തിലെ പൂരം ആഘോഷങ്ങൾക്ക് നാളെ സമാപനമാകും. ഗരുഡൻ തൂക്കത്തോടെയാണ് സമാപനമാകുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഗരുഡൻ തൂക്കങ്ങൾ വഴിപാടായി നടത്തുന്ന ക്ഷേത്രമെന്ന പ്രത്യേകതയുള്ള അരയൻകാവിൽ ഇത്തവണ മുന്നൂറോളം തൂക്കങ്ങളാണ് വഴിപാടായി നടത്തുന്നത്.

Read More

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയം; ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളും, കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച പൊതുപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ. കേന്ദ്രസർക്കാരിന്റെ തൊഴിൽ കോഡുകൾ പിൻവലിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. 10 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച പൊതുപണിമുടക്കിൽ 30 കോടി തൊഴിലാളികൾ പങ്കെടുക്കുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. രാത്രി 12 മണിക്ക് ആരംഭിക്കുന്ന 24 മണിക്കൂർ പണിമുടക്ക് നാളെ അർധരാത്രി 12 മണി വരെയാണ്. സ്വകാര്യബസ് –കെഎസ്ആർടിസി ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ഗതാഗതം സ്തംഭിക്കും. പാൽവിതരണം, പത്രങ്ങൾ, ആശുപത്രികൾ,…

Read More

ആകാംക്ഷയോടെ മലയാള സിനിമ ലോകം; സംസ്ഥാന ചലച്ചിത്ര അവാർഡ് 31ന് പ്രഖ്യാപിക്കും

സംസ്ഥാന സിനിമാ അവാർഡുകൾ ഈ മാസം 31ന് പ്രഖ്യാപിക്കും. 36 സിനിമകളാണ് അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്നത്. പ്രാഥമിക ജൂറിയുടെ പരിഗണനയിൽ വന്ന 36 സിനിമകളുടെ അവസാന ഘട്ട സ്ക്രീനിംഗാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. നടൻ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ജൂറി കമ്മിറ്റിയാണ് അവസാന ഘട്ട സ്ക്രീനിംഗിൽ സിനിമകൾ വിലയിരുത്തുന്നത്. മമ്മൂട്ടിയുടെ ഭ്രമയുഗം, ഫെമിനിച്ചി ഫാത്തിമ, അംഅ, വിക്ടോറിയ തുടങ്ങിയ ചിത്രങ്ങളും മികച്ച ചിത്ര പുരസ്കാരത്തിനായി പരിഗണിക്കുന്ന ചിത്രങ്ങളുടെ അവസാന പട്ടികയിലുണ്ട്. 2024 ലെ മികച്ച ചിത്രങ്ങൾക്ക് ഉള്ള…

Read More

ദേശീയപാത ഉദ്ഘാടനം: മുഖ്യമന്ത്രി പങ്കെടുക്കില്ല, പരിപാടി ബഹിഷ്കരിക്കാൻ സംസ്ഥാന സർക്കാർ

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിൽക്കും. സംസ്ഥാനത്തിന് അര്‍ഹമായ പരിഗണന ഉദ്ഘാടന ചടങ്ങില്‍ ലഭിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നു. മന്ത്രി മുഹമ്മദ് റിയാസിനെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല. കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഏറ്റവും ശക്തമായി ഇടപെടല്‍ നടത്തിയത് സംസ്ഥാന സര്‍ക്കാരാണ്. ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ നടപടി സ്വകരിച്ചിട്ടും ഉദ്ഘാടന ചടങ്ങില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുന്ന ദേശീയപാതാ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി…

Read More

നടിയെ ആക്രമിച്ച കേസിൽ പ്രതികരിച്ച് താരസംഘടനയായ AMMA

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരിച്ച് താരസംഘടനായ അമ്മ. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ‘നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, അമ്മ കോടതിയെ ബഹുമാനിക്കുന്നു’ എന്നാണ് പ്രതികരിച്ചിരിക്കുന്നത്.നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയിരുന്നു.

Read More

ബംഗ്ലാദേശില്‍ ഭൂചലനം

കൊല്‍ക്കത്ത: വെള്ളിയാഴ്ച രാവിലെ ബംഗ്ലാദേശില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. അതിന്റെ ഫലമായി പശ്ചിമ ബംഗാളില്‍ ഉടനീളം ഭൂചലനം അനുഭവപ്പെട്ടു.രാവിലെ 10.08 നും 10.10 നും ഇടയില്‍ ഏതാനും സെക്കന്‍ഡുകള്‍ ഭൂചലനം അനുഭവപ്പെട്ടുവെന്നും കൊല്‍ക്കത്ത, മാള്‍ഡ, നാദിയ, കൂച്ച് ബെഹാര്‍, മറ്റ് നിരവധി ജില്ലകള്‍ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു എന്നുമാണ് പുറത്ത് വരുന്ന വിവരം.

Read More

പറവൂർ നഗരസഭ ബജറ്റ് അവതരിപ്പിച്ചു

വടക്കൻ പറവൂർ നഗരസഭയുടെ 2026-27വർഷത്തെ ബഡ്ജറ്റ് എസ്റ്റിമേറ്റും വൈസ് ചെയർപേഴ്സൺ ലൈജി ബിജു കൗൺസിലിൽ അവതരിപ്പിച്ചു. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് അദ്ധ്യക്ഷനായി. മുപ്പത്തഞ്ചോളം വരുന്ന വിവിധ മേഖലകളിൽ വികസന പ്രവർത്തനങ്ങളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അംബേദ്കർ പാർക്കിൽ ഓപ്പൺ എയർ ഹാൾ, പാർക്ക് നവീകരണം, വിവിധ സ്ഥലങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കൽ, ഓപ്പൺ ജിം സ്ഥാപിക്കൽ, പാലിയേറ്റീവ് കെയർ പ്രോഗ്രാം പദ്ധതി, വയോജനങ്ങൾക്കായി യോഗ ക്ലബ്ബുകൾ, എൻ. എച്ച് 66 നോട് ചേർന്ന് പെരുമ്പടന്നയിൽ പുതിയ…

Read More

പലർക്കും ചട്ട പ്രകാരം യോഗ്യതയില്ല; സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിടാൻ ഒരുങ്ങി സർക്കാർ

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിടാൻ ഒരുങ്ങി സർക്കാർ. ഉടൻ സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയേക്കും. അംഗങ്ങളിൽ പലർക്കും ചട്ട പ്രകാരം യോഗ്യത ഇല്ലെന്നാണ് വിലയിരുത്തൽ. രണ്ട് അമുസ്ലിങ്ങളെ പിന്നീട്‌ നിയോഗിക്കും. സുപ്രീം കോടതിയിലെ കേസിന്റ വിധി പ്രകാരം നിയമിക്കാനാണ് സർക്കാർ തീരുമാനം. കെ എസ്‌ ഹംസയെ ചെയർമാൻ ആക്കിയത് ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു. 5 വർഷമാണ് കാലാവധി. നാലര വർഷം കാലാവധി ശേഷിക്കെയാണ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം. വഖഫ് ബോർഡ് പുനഃസംഘടന ആവശ്യമാണെന്ന് സംസ്ഥാന…

Read More

തൃശ്ശൂരിലെ തീപിടുത്തം: റെയില്‍വേ വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയാണ് അപകടകാരണമെന്ന വാദം തള്ളി റെയില്‍വേ

തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിംഗ് ഷെഡ്ഡില്‍ തീപിടുത്തം ഉണ്ടായ സംഭവത്തില്‍ വിശദീകരണവുമായി റെയില്‍വേ. റെയില്‍വേയുടെ വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയാണ് അപകടകാരണം എന്ന വാദം റെയില്‍വേ തള്ളി. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ നിന്നും നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും റെയില്‍വേയുടെ സ്ഥലത്ത് നിര്‍മ്മാണത്തിന് കോര്‍പ്പറേഷന്റെ അനുവാദം ആവശ്യമില്ലെന്നും ആണ് റെയില്‍വേയുടെ നിലപാട്.

Read More