ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതില്‍ പ്രതികരണവുമായി മോഹന്‍ലാല്‍. എല്ലാവർക്കും നന്ദിയെന്ന് മോഹൻലാൽ അറിയിച്ചു. 2023 ലെ പുരസ്‌കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 23ന് നടക്കുന്ന 71ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മോഹൻലാലിന് അവാര്‍ഡ് സമ്മാനിക്കും. രാജ്യത്തെ പരമോന്നത ബഹുമതിയാണ് ലഭിച്ചിരിക്കുന്നത്.
’48 വർഷം എൻ്റെ കൂടെ സഞ്ചരിച്ച എല്ലാവർക്കും നന്ദി’: പുരസ്‌കാര നേട്ടത്തിൽ പ്രതികരണവുമായി മോഹൻലാൽ
