മിൽമ പാലിന് വില കൂട്ടില്ല. വില കൂട്ടുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 2026 ജനുവരി യോട് കൂടി പാൽ വിലവർധന നടപ്പിലാക്കണമെന്നായിരുന്നു കമ്മിറ്റിയുടെ തീരുമാനം. ഓണത്തിന് ശേഷം പാല്‍വില പരമാവധി അഞ്ച് രൂപ വരെ വര്‍ധിപ്പിക്കുമെന്ന് വലിയ പ്രചരണം ഉണ്ടായിരുന്നു. നേരത്തെ പാല്‍വില കൂട്ടേണ്ടതിന്റെ സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടായിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷമാണ് പാല്‍വില കൂട്ടേണ്ടേയെന്ന് തീരുമാനിച്ചിരിക്കുന്നത്.