നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ സർക്കാർ തീരുമാനം. വെളളിയാഴ്ച (ഒക്ടോബർ -10) വരെ നിശ്ചയിച്ചിരുന്ന സമ്മേളനമാണ് ഇന്ന് അവസാനിപ്പിക്കുക. വെളളിയാഴ്ച പരിഗണിക്കേണ്ട ബില്ലുകൾ ഇന്ന് പാസാക്കും. ശബരിമല സ്വർണപ്പാളി മോഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമ സഭയിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുകയും അത് സഭ നിർത്തി വെക്കേണ്ട സാഹചര്യത്തിലേക്ക് നീങ്ങുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.