ചെന്നൈ: ഐഎസ്‌ആർഒ ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപിച്ച ഏറ്റവും ആധുനിക വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ് –03 വിജയം. സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽനിന്ന് വൈകിട്ട് 5.26നായിരുന്നു വിക്ഷേപണം. കൗണ്ട്‌ഡൗൺ ശനിയാഴ്ച വൈകിട്ട് തുടങ്ങിയിരുന്നു. 4400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം കടലിലും കരയിലും ഏത് കാലാവസ്ഥയിലും വാർത്താവിനിമയം സുഗമമാക്കും. മാറ്റഭ്രമണപഥ(ജിടിഒ)ത്തിലേക്ക് ഇത്രയും ഭാരമുള്ള ഉപഗ്രഹം ഇന്ത്യൻ മണ്ണിൽനിന്ന് വിക്ഷേപിക്കുന്നത് ആദ്യമാണ്.


