വൈക്കം: അന്താരാഷ്ട്ര സംഘടനയായ IOTC( ഇന്ത്യൻ ഓഷ്യൻ ട്യൂണ കമ്മീഷൻ), FSI( ഫിഷറീസ് സർവ്വേ ഓഫ് ഇന്ത്യ), ഡിപ്പാർട്ട്മെന്റ് ഓഫ് ഫിഷറീസ്, ഗവൺമെന്റ് ഓഫ് ഇന്ത്യയും ചേർന്ന് നടത്തുന്ന സെമിനാറിന് വന്ന 11 വിദേശരാജ്യങ്ങളിലെ പ്രതിനിധികളും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ മുതിർന്ന ഫിഷറീസ് ഉദ്യോഗസ്ഥരും, വൈക്കം മുനിസിപ്പാലിറ്റിയുടെ ഒക്ടോബർ രണ്ടിന് നടത്തിയ ശുചിത്വ ഉത്സവത്തിന് ഭാഗമായി. അവരോടൊപ്പം ചേർന്ന വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ്, ഹെൽത്ത് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ഷാജി, വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലേഖ ശ്രീകുമാർ, വാർഡ് കൗൺസിലർ അശോകൻ വെള്ളവേലി, ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.