പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ബഹിഷ്കരണ നാടകം അവസാനിച്ചു. ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായി നടത്തിയ ചർച്ച വിജയം കണ്ടെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ബംഗ്ലാദേശിൽ ലോകകപ്പിന് ഏർപ്പെടുത്തിയിരുന്ന പ്രദർശന വിലക്കും നീങ്ങും. ആരാധകർക്ക് ലോകകപ്പ് കാണുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഉറപ്പ് നൽകി. ഇന്ത്യ- പാക് മത്സരം ഞായറാഴ്ച നടക്കും.


