ന്യുഡൽഹി: ജി എസ് ടി യിലെ ഏറ്റവും വലിയ പരിഷ്കരണം പ്രാബല്യത്തിലായി. 90 ശതമാനം വസ്തുക്കളുടെയും വില കുറയും. ഇളവുകൾ ജനങ്ങൾക്കുള്ള നവരാത്രി സമ്മാനമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 5ശതമാനം 12ശതമാനം 18ശതമാനം 28ശതമാനം എന്നീ നാല് ജിഎസ്ടി സ്ലാബുകൾ ഇന്നു മുതൽ പഴങ്കഥയാവുകയാണ്. ഇനി മുതൽ അഞ്ച് ശതമാനവും പതിനെട്ട് ശതമാനവും മാത്രമാണ് ജിഎസ്ടി സ്ലാബുകൾ. സൗന്ദര്യ വർദ്ധക വസ്തുക്കൾക്കും ഇല്ക്ട്രോണിക് ഉത്പ്പന്നങ്ങൾക്കും വലിയതോതിൽ വിലകുറയും. സോണിയും സാംസങ്ങും എൽജിയും ഉൾപ്പടെയുള്ള മുൻനിര കമ്പനികൾ ഇതിനകം തന്നെ പുതുക്കിയ വില പുറത്തുവിട്ടു കഴിഞ്ഞു.