തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 1,360 രൂപ കുറഞ്ഞ് 89,680 രൂപയും ഗ്രാമിന് 170 രൂപ കുറഞ്ഞ് 11,210 രൂപയുമായി. രാജ്യാന്തര വിപണിയിൽ വില ഇന്നലെ 4,020 ഡോളറിലേക്ക് താഴ്ന്നിരുന്നു. അമേരിക്കൻ ഡോളറിൽ നിന്ന് നിക്ഷേപകർ പിന്മാറുന്നതാണ് സ്വർണത്തിന് അനുകൂലമാകുന്നത്. സ്വർണവിലയിൽ ഇന്നുണ്ടായ ഇടിവിൽ വ്യാപാരികളും സ്വർണപ്രേമികളും വലിയ പ്രതീക്ഷ വയ്ക്കുന്നില്ലെന്നാണ് സൂചന. രൂപയുടെ മൂല്യത്തകർച്ച കൂടി കണക്കിലെടുത്താൽ ദീപാവലിക്ക് മുമ്പ് പവൻ വില കേരളത്തിൽ ഒരു ലക്ഷം രൂപയിലെത്തിയേക്കും.