എഴുത്തച്ഛൻ പുരസ്കാരം കെ .ജി. ശങ്കരപിള്ളയ്‌ക്ക്

തിരുവനന്തപുരം : എഴുത്തച്ഛൻ പുരസ്കാരം കവി കെ ജി ശങ്കരപിള്ളയ്‌ക്ക്. 2025 ലെ എഴുത്തച്ഛൻ പുരസ്കാരമാണ് പ്രഖ്യാപിച്ചത്. സമഗ്ര സംഭാവനക്കാണ് പുരസ്കാരം .5 ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവുമാണ് സമ്മാനം. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. എൻ എസ് മാധവൻ ചെയർമാനും, കെ ആർ മീര, ഡോ. കെ എം അനിൽ അംഗങ്ങളും, കേരള സാഹിത്യ അക്കാദമി സെക്രെട്ടറി പ്രൊഫ. സി പി അബൂബക്കർ മെമ്പർ സെക്രട്ടറിയുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *