ക്ലീൻസ് 24 പ്രൊഫഷണൽ ഡ്രൈ ക്ലീൻ സ്റ്റുഡിയോ വൈക്കത്ത് ആരംഭിച്ചു

വൈക്കം: ശുചിത്വത്തിന്റെ കാര്യത്തിലെന്നപോലെതന്നെ വൃത്തിയും വെടിപ്പുമുള്ള വസ്ത്രം ധരിക്കുന്ന കാര്യത്തിലും നാം മലയാളികൾ മുന്നിലാണെന്നും അതു മനസിലാക്കി ഒരു ആധുനിക ഡ്രൈക്ലീൻ സെന്റർ ആരംഭിച്ച സഹകരണ സംഘംഭാരവാഹികൾ അഭിനന്ദനമർഹിക്കുന്നുവെന്ന് ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ഹേമലത പ്രേംസാഗർപറഞ്ഞു.

വൈക്കം താലൂക്ക് ഫാമിങ് ആൻഡ് മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ പുതിയ സംരംഭമായ ക്ലീൻസ് 24 പ്രൊഫെഷണൽ ഡ്രൈ ക്ലീൻ സ്റ്റുഡിയോ വൈക്കത്തു ഉൽഘാടനം ചെയ്യുകയായിരുന്നു ഹേമലത പ്രേം സാഗർ

കൊച്ചാലും ചുവടിനും കൊച്ചുകവലക്കുമിടയിൽ തിട്ടപ്പള്ളിൽ ആർക്കേഡിലാണ് ഈ സ്ഥാപനം. വസ്ത്രങ്ങൾക്കു പുറമേ കർട്ടൻ, സോഫാ, ഹെൽമെറ്റ് തുടങ്ങിയവയും ചെയ്ത് കൊടുക്കുമെന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകത. സംഘം പ്രസിഡന്റ് അഡ്വ.എം എസ് കലേഷ് അദ്ധ്യക്ഷതവഹിച്ചു. സഹകരണ സംഘം അസിസ്റ്റന്റ് ഡയറക്ടർ പ്രിയ സി എസ് സ്വിച്ച് ഓൺ നിർവഹിച്ചു .

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ബിജു, സർക്കിൾ സഹകരണ യൂണിയൻ പ്രസിഡന്റ് ടി സി വിനോദ്, എം ഡി ബാബുരാജ്, പി ശശിധരൻ , രൂപേഷ് ആർ മേനോൻ, കെ വി പവിത്രൻ, ആർ സുരേഷ് പി, കെ പ്രിയമ്മ, പി സോമൻ പിള്ള. കെ കെ സജിവോത്തമൻ, കെ ഇ മണിയൻ, അർച്ചന ടി എം എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *