കുട്ടിയെ  കിണറ്റിലെറിഞ്ഞ്  കൊലപ്പെടുത്തിയ  മാതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

തളിപ്പറമ്പ്: കുറുമാത്തൂരിൽ കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കുറുമാത്തൂരിലെ ജാബിർ – മുബഷിറ ദമ്പതികളുടെ മകൻ ആമിഷ് അലനാണ് കൊല്ലപ്പെട്ടത്. മുബഷിറ കുറ്റം സമ്മതിച്ചിട്ടുണ്ട്. യുവതിയെ ഉടൻ കോടതിയിൽ ഹാജരാക്കിയേക്കും. പോസ്റ്റ്‌പാർട്ടമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *