വൈക്കം: ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന ചെമ്പൈ അനുസ്മരണ സമ്മേളനം ഗവൺമെന്റ് ചീഫ് വിപ്പ് എൻ ജയരാജ് ഉത്‌ഘാടനം ചെയ്തു. തുടർന്ന് നടന്ന സംഗീത വിരുന്നിൽ കേരളത്തിന് അകത്തും പുറത്തുമുള്ള ഒട്ടേറെ കലാകാരന്മാർ പങ്കെടുത്തു.
സംസ്ഥാനത്തെ ആറു കേന്ദ്രങ്ങളിലായി നടത്തുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ മൂന്നാമത്തെ കേന്ദ്രമാണ് വൈക്കം മഹാദേവ ക്ഷേത്രം. വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് പതിവായി ചെമ്പൈ സ്വാമി സംഗീതാരാധന നടത്തിയിരുന്നു.