സംസ്ഥാന സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 21 മുതല്‍; സഞ്ജു സാംസണ്‍ ബ്രാന്‍ഡ് അംബാസിഡര്‍

സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ബ്രാന്‍ഡ് അംബാസിഡറായി സഞ്ജു വി സാംസണെ നിയമിച്ചു. ഒക്ടോബര്‍ 21 മുതല്‍ 28 വരെ തിരുവനന്തപുരത്ത് നടക്കും. ഒളിമ്പിക്‌സ് മാതൃകയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഒളിമ്പിക്‌സ് മാതൃകയിലുള്ള സംസ്ഥാന സ്‌കൂള്‍ കായിക മേള ഇത്തവണ നടത്തുന്നത്. സഞ്ജുവിന്റെ പ്രതികരണമുൾപ്പെടുന്ന വീഡിയോ മന്ത്രി പങ്കു വെച്ചിട്ടുണ്ട്

Read More

കരാട്ടെ ഗ്രാൻഡ് മാസ്റ്റർ അത്ഭുതപ്പെടുത്തി ഡിഫറന്റ് ആർട് സെന്ററിലെ കുട്ടികൾ

തിരുവനന്തപുരം: ഇന്റർനാഷണൽ ഷോട്ടോക്കാൻ ഷോബുകാൻ കരാട്ടെ സംഘടനയുടെ സ്ഥാപകൻ ഗ്രാൻഡ് മാസ്റ്റർ കാൻചോ മസായാ കൊഹാമയെ അത്ഭുതപ്പെടുത്തി ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കാർ. കരാട്ടെയുടെ ആദ്യമുറകളായ പഞ്ചും കിക്കും ബ്ലോക്കുമൊക്കെ ആത്മവിശ്വാസത്തോടെ അനായാസം ചെയ്താണ് കുട്ടികൾ കാൻചോ മസായോയെ അമ്പരപ്പിച്ചത്. ഡിഫറന്റ് ആർട് സെന്ററിൽ ആരംഭിച്ച കരാട്ടെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.

Read More

വനിത ലോകകപ്പ്; പാകിസ്താനെ തകർത്ത് ഇന്ത്യ

ഐസിസി വനിത ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ജയം. 248 റൺസ് പിന്തുടർന്ന പാകിസ്താനെ ഇന്ത്യ 159 റൺസിന് ഓൾ ഔട്ടാക്കി. ടോസ് നേടിയ പാകിസ്താൻ ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു. റിച്ച ഘോഷ് (35), ഹർലീൻ ഡിയോൾ (46) എന്നിവരുടെ പ്രകടനം ഇന്ത്യയെ മികച്ച സ്‌കോറിൽ എത്തിച്ചു.

Read More

സ്റ്റേഡിയം നേരിൽ കണ്ട് അർജന്റീന ടീം മാനേജർ; സുരക്ഷാ ക്രമീകരണങ്ങളിൽ പൂർണ തൃപ്തി

കൊച്ചി: ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിൽ എത്തുന്നതിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ വിലയിരുത്തി അർജന്റീന ടീം മാനേജർ. സ്റ്റേഡിയം, താമസം, സുരക്ഷാ ക്രമീകരണങ്ങൾ എല്ലാം തൃപ്തികരമാണെന്ന് അദ്ദേഹം അറിയിച്ചു. അർജന്റീന ടീം മാനേജർ ഹെക്ടർ ഡാനിയൽ കബ്രേര ഇന്ന് തിരികെ അർജന്റീനയിലേക്ക് മടങ്ങും. നവംബറിൽ മത്സരം നടക്കും. സാധാരണക്കാർക്കും മത്സരം കാണാൻ അവസരമൊരുക്കുന്ന രീതിയിലായിലായിരിക്കും ക്രമീകരണം. റോഡ് ഷോയുടെ കാര്യത്തിലും അന്തിമ തീരുമാനം ഉടൻ ഉണ്ടാകും.

Read More

അർജന്റീന ടീം മാനേജർ ഇന്ന് കൊച്ചിയിൽ; സൗകര്യങ്ങൾ വിലയിരുത്തും

കൊച്ചി: അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിന്റെ ഭാഗമായി അർജന്റീന ടീമിന്റെ മാനേജർ ഹെക്ടർ ഡാനിയേൽ കബ്രേര ഇന്ന് 12 മണിക്ക് കൊച്ചിയിലെത്തും. മത്സരം നടക്കുന്ന ജവഹർലാൽ നെഹ്‌റു സ്റ്റേഡിയവും മറ്റു സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തുന്നതിനാണ് ടീം മാനേജർ എത്തുന്നത്. ഒപ്പം കായികമന്ത്രി വി അബ്ദുറഹിമാനുമായും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനുമായും കൂടിക്കാഴ്ച നടത്തും.

Read More

മെസിയും ടീമും കളിക്കുക കൊച്ചിയിൽ

കൊച്ചി: കേരളത്തിലെത്തുന്ന ലോക കപ്പ് ജേതാക്കളായ അർജന്റീന ടീം കളിക്കുന്നത് കൊച്ചിയിൽ. ലയണൽ മെസ്സി അടക്കമുള്ള ടീം ആണ് കേരളത്തിൽ എത്തുന്നത്. വിദഗ്ദ്ധ സമിതിയുടെ പരിശോധനക്കു ശേഷം നെഹ്‌റു സ്റ്റേഡിയം വേദിയായി തീരുമാനിച്ചു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയമാണ് നേരത്തെ തീരുമാനിച്ചിരുന്നത്. നവംബർ 15നും 18നും ഇടയിലായിരിക്കും അർജൻ്റീന എത്തുന്നത്. 16നും 17നുമാണ് കളി ആലോചിക്കുന്നത്. രണ്ടാംതവണയാണ്‌ മെസിയും അർജന്റീനയും ഇന്ത്യയിലേക്ക്‌ വരുന്നത്‌.

Read More

പാകിസ്താനെ കീഴടക്കി ഇന്ത്യ

ഏഷ്യാ കപ്പിൽ‌ പാകിസ്താനെ കീഴടക്കി ഇന്ത്യ. 128 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് നേടി. 16-ാം ഓവറിലാണ് ഇന്ത്യ വിജലക്ഷ്യം മറികടന്നത്. നായകൻ സൂര്യകുമാർ യാദവാണ് ടോപ് സ്കോറർ. 47 റൺസാണ് സൂര്യകുമാർ യാദവ് നേടിയത്. ഒരു സിക്സറും അഞ്ച് ഫോറും ആയിരുന്നു സൂര്യകുമാർ യാദവിന്റെ ഇന്നിങ്‌സ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന് ബാറ്റിങ് തകർച്ചയായിരുന്നു നേരിട്ടത്. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് നേടാനേ പാകിസ്താന്…

Read More

രജത് പട്ടിദാറും യാഷ് റാത്തോഡും സെഞ്ച്വറി നേടി, ദുലീപ് ട്രോഫിയിൽ സെൻട്രൽ സോണിന് സൌത്ത് സോണിനെതിരെ വലിയ ലീഡ്

ദുലീപ് ട്രോഫി ഫൈനലിൽ സെൻട്രൽ സോണിന് തകർപ്പൻ ജയം. സൌത്ത് സോണിന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 149 റൺസിന് മറുപടിയായി സെൻട്രൽ സോൺ രണ്ടാം ദിവസം അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 384 റൺസ് നേടി. ക്യാപ്റ്റൻ രജത് പട്ടിദാറിൻ്റെയും യാഷ് റാത്തോഡിൻ്റെയും സെഞ്ച്വറികളുടെ മികവിലാണ് സെൻട്രൽ സോൺ വലിയ ലീഡ് നേടുന്നത്. 115 പന്തിൽ 101 റൺസെടുത്ത രജത് പട്ടിദാർ പുറത്തായപ്പോൾ 188 പന്തിൽ 137 റൺസുമായി യാഷ് റാത്തോഡ് ക്രീസിൽ ഉണ്ടായിരുന്നു. റാത്തോഡിനൊപ്പം 47…

Read More