ഇന്ന് വൈക്കത്തഷ്ടമി
വൈക്കം: വൃശ്ചികത്തിലെ അഷ്‌ടമി ഇന്ന്. ആനകളും ആലവട്ടവും വെഞ്ചാമരവുമായി ഇന്നലെ രാത്രി വിളക്ക് തൊഴുത് ഉണർന്ന പ്രഭാതം. കൈകൂപ്പി ഭക്തസഹസ്രങ്ങൾ. വ്യാഘ്രപാദ മഹർഷിക്കു ശിവൻ ദർശനം നൽകിയ ദിവസമാണ് അഷ്ടമി ദർശനമായി ആഘോഷിക്കുന്നത്. രാവിലെ ശിവദർശനം, ഉച്ചയ്ക്കു സദ്യ, രാത്രി പ്രൗഢിയും ആർഭാടവും നിറഞ്ഞ ഉദയനാപുരത്തപ്പന്റെ എഴുന്നള്ളിപ്പ് എന്നിവയാണ് അഷ്ടമി ദിനത്തിലെ പ്രധാന ചടങ്ങുകൾ. പത്മാസുരനെ വധിക്കാൻ ദേവസേനകളെ നയിച്ചു പുറപ്പെട്ട പുത്രൻ സുബ്രഹ്‌മണ്യന്റെ വിജയത്തിനായി അഷ്ടമിദിവസം ശിവൻ അന്നദാനം നടത്തുന്നെന്ന സങ്കൽപത്തിൽ ഉള്ളതാണു സദ്യ.


