കാൻസർ രോഗികൾക്ക് KSRTC ബസുകളിൽ ഇനി സൗജന്യയാത്ര: പ്രഖ്യാപനവുമായി ​മന്ത്രി ഗണേഷ് കുമാർ

സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ചികിത്സാ ആവശ്യത്തിന് പോകുന്ന കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ ഇനി സൗജന്യയാത്ര. നിയമസഭയിലാണ് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ ബസുകളിലും യാത്ര സൗജന്യമാണ്. ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് കാണിച്ച് പാസ് വാങ്ങി യാത്ര ചെയ്യാമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. യാത്ര തുടങ്ങുന്ന ഇടം മുതൽ ആശുപത്രിവരെ ആനുകൂല്യത്തിന് അർഹതയുണ്ട്.

Read More

കോട്ടയത്ത് വീട്ടമ്മ മരിച്ചനിലയില്‍; വീടിന് പിറകില്‍ കഴുത്തറത്ത നിലയിൽ മൃതദേഹം

കോട്ടയം: ഏറ്റുമാനൂര്‍ തെള്ളകത്ത് വീട്ടമ്മയെ കഴുത്തറത്ത് മരിച്ചനിലയില്‍ കണ്ടെത്തി. പേരൂര്‍ സ്വദേശി ലീന ജോസ്(56) ആണ് മരിച്ചത്. ചൊവ്വാഴ്ച അര്‍ധരാത്രി 12 മണിയോടെ ഇവരുടെ വീടിന് പിറകിലായാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറഞ്ഞു. ഏറ്റൂമാനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

രാജ്യത്ത് ചുമ മരുന്ന് കഴിച്ചുള്ള മരണം 17 ആയി

രാജ്യത്ത് ചുമ മരുന്ന് കഴിച്ചുള്ള മരണം 17 ആയി. മധ്യപ്രദേശിൽ 14 കുട്ടികളും രാജസ്ഥാനിൽ മൂന്ന് കുട്ടികളുമാണ് മരിച്ചത്. മധ്യപ്രദേശിലെ ചിന്ദ്വാഡയിലുള്ള 14 കുട്ടികൾ നാഗ്പൂരിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് അതിൽ തന്നെ ആറുപേരുടെ നില ഗുരുതരമായി തുടരുകയാണ് എന്നാണ് റിപ്പോർട്ടുകൾ. മധ്യപ്രദേശിൽ മരിച്ച 14 കുട്ടികളിൽ 11 പേരും ഉപയോഗിച്ചത് കോൾഡ്രിഫ് സിറപ്പ് എന്നാണ് സൂചന കിട്ടിയിരിക്കുന്നത്. ചുമ മരുന്ന് കഴിച്ച് ഏറ്റവും കൂടുതൽ കുട്ടികൾ മരിച്ചത് മധ്യപ്രദേശിലാണ് (14 കുട്ടികൾ). 11 മരണങ്ങളാണ് നേരത്തെ…

Read More