
കനത്ത മഴ; നാളെ നടത്താനിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റി വെച്ചു
ഓണം ബമ്പർ 2025ന്റെ നറുക്കെടുപ്പ് തീയതി മാറ്റി വെച്ചു. നാളെയായിരുന്നു നറുക്കെടുപ്പ് നടത്താൻ നിശ്ചയിച്ചിരുന്നത്. കനത്ത മഴ കാരണം ടിക്കറ്റുകൾ പൂർണമായി വിൽപ്പന നടത്താൻ കഴിയാത്തതാണ് തീയതി മാറ്റാൻ കാരണം. ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും പ്രതിസന്ധി ഉണ്ടായെന്നു ലോട്ടറി വകുപ്പ് അറിയിച്ചു. പകരം ഒക്ടോബർ 4 നു നറുക്കെടുപ്പ് നടത്താൻ തീരുമാനിച്ചു.