
മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന ഗംഭീര മാസ് ചിത്രം; വൈറലായി ‘പാട്രിയറ്റ്’ ടീസർ
വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തുന്ന ചിത്രമാണ് പാട്രിയറ്റ്. മലയാളസിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രേവതി തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്. ഇന്ന് റിലീസ് ചെയ്ത പാട്രിയേറ്റിന്റെ ടീസർ സോഷ്യൽമീഡിയയിൽ ഇതിനോടകം ഏറെ ശ്രദ്ധപിടിച്ചുപറ്റി. മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമാണം.