അർജന്റീന മത്സരത്തിന്റെ പേരിൽ കലൂർ സ്റ്റേഡിയം സ്പോൺസർക്ക് കൈമാറിയത് കരാറില്ലാതെ; ഗുരുതര വീഴ്ച

കൊച്ചി: അർജന്റീനയുടെ ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ കലൂർ രാജ്യാന്തര സ്റ്റേഡിയം സ്പോൺസർ ആന്റോ അഗസ്റ്റിന് വിട്ടുനൽകി നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത് കരാർ പോലും ഒപ്പിടാതെ. ഒരു കരാറും ഇല്ലാതെയാണ് സ്പോൺസർക്ക് സ്റ്റേഡിയം വിട്ടുനൽകി  കോടികൾ ചെലവഴിച്ചുള്ള നിർമ്മാണ പ്രവൃത്തികൾ ചെയ്തിരിക്കുന്നത്. ഇത് പൊതുമുതൽ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ സംവിധാനങ്ങൾക്കും ജിസിഡിഎക്കും (ഗ്രേറ്റർ കൊച്ചിൻ ഡവലപ്‌മെന്റ് അതോറിറ്റി) സംഭവിച്ച ഗുരുതരമായ വീഴ്ചയായി വിലയിരുത്തപ്പെടുന്നു.

Read More

ശബരിമലയില്‍ നിര്‍ണായക രേഖകള്‍ നശിപ്പിച്ചു എന്ന് സൂചന

ശബരിമലയില്‍ നിര്‍ണായക രേഖകള്‍ നശിപ്പിച്ചെന്ന് സൂചന. വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ രേഖകള്‍ കാണാനില്ല. പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ട രേഖകളാണ് കാണാതായിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രേഖകള്‍ കണ്ടെത്താനായിട്ടില്ല.രേഖകള്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയില്ല. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് പോകുന്നതിനിടെയാണ് 1998 – 99 കാലത്തെ രേഖകള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. വിജയ് മല്യ ശബരിമലയില്‍ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട രേഖകളാണ് കാണാതായത്.രേഖകള്‍ കണ്ടെത്താന്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെയും ദേവസ്വം കമ്മീഷണറുടെയും…

Read More

മൂന്ന് വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്തു; തുന്നിച്ചേർത്തെങ്കിലും പഴുപ്പ് കയറി, ചെവിയുടെ ശസ്‌ത്രക്രിയ പരാജയപ്പെട്ടു

തെരുവ് നായ കുട്ടിയുടെ ചെവി കടിച്ചെടുത്ത സംഭവത്തിൽ കുഞ്ഞിന്റെ ചെവിയുടെ ശസ്‌ത്രക്രിയ പരാജയപ്പെട്ടു. ചെവിയുടെ ഭാഗം തുന്നി ചേർത്തിരുന്നെങ്കിലും പിന്നീട് പഴുപ്പ് കയറുകയായിരുന്നു. എറണാകുളം വടക്കൻ പറവൂർ നീണ്ടുരിൽ മൂന്നര വയസുകാരിയുടെ ചെവി ആയിരുന്നു തെരുവ് നായ കടിച്ചെടുത്തിരുന്നത്. പിന്നീട് തെരുവ് നായയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. മിറാഷിൻ്റെ മകൾ മൂന്നര വയസുകാരി നിഹാരയുടെ ചെവിയാണ് തെരുവ് നായ കടിച്ചെടുത്തത്. ഞായറാഴ്ച വൈകുന്നേരം നീണ്ടൂർ രാമൻകുളങ്ങര ക്ഷേത്രത്തിനു സമീപം മറ്റ് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ചെവി തെരുവുനായ…

Read More

നിങ്ങള്‍ എവിടെയാണെന്ന് മൈക്രോസോഫ്റ്റ് ടീംസ് മേലധികാരിയെ അറിയിക്കും; പുതിയ ഫീച്ചര്‍ വരുന്നു

പുതിയ ലൊക്കേഷന്‍-ട്രാക്കിംഗ് ഫീച്ചര്‍ അവതരിപ്പിക്കാന്‍ മൈക്രോസോഫ്റ്റ് ടീംസ്. ഓഫീസ് വൈ-ഫൈ ഉപയോഗിച്ച് ജീവനക്കാരുടെ സ്ഥാനം കണ്ടെത്താന്‍ ടീംസിനെ അനുവദിക്കുന്നതാണ് ഈ അപ്ഡേറ്റ്. 2025 ഡിസംബറില്‍ പുറത്തിറങ്ങുന്ന ഈ അപ്ഡേറ്റ് ഹൈബ്രിഡ് ജീവനക്കാരെ അവരുടെ സ്ഥാപനങ്ങള്‍ക്ക് നിരീക്ഷിക്കാന്‍ അവസരം നല്‍കുന്നതാണ്. ഇത് പ്രവര്‍ത്തനക്ഷമമാക്കണോ എന്ന് ടെനന്റ് അഡ്മിനുകള്‍ക്ക് തീരുമാനിക്കാമെന്നും, ഉപയോക്താക്കള്‍ ഇത് ഉപയോഗിക്കണമോ എന്നകാര്യം സ്വയം തിരഞ്ഞെടുക്കേണ്ടതുണ്ടെന്നും മൈക്രോസോഫ്റ്റ് പറഞ്ഞു. ഈ ഫീച്ചര്‍ വിന്‍ഡോസിലും മാക്ഒഎസിലും ലഭ്യമാകും.

Read More

ഒന്നരയേക്കർ സ്ഥലം ഉണ്ടെങ്കിൽ 3 ഹെലികോപ്റ്ററുകൾക്ക് ഒരുമിച്ച് ഇറങ്ങാം; കുമരകത്ത് ഹെലിപ്പാഡ് ചർച്ചകൾക് തുടക്കം

കോട്ടയം ∙ വിവിഐപി ഹെലികോപ്റ്ററുകൾ ഇറങ്ങാൻ പറ്റുന്ന രീതിയിൽ കുമരകത്ത് വിശാല ഹെലിപ്പാഡ് നിർമിക്കാനുള്ള പദ്ധതിയെപ്പറ്റി ആലോചിക്കാൻ ഉടൻ യോഗം വിളിക്കുമെന്ന് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി വി.എൻ.വാസവൻ. രാഷ്ട്രപതിയുടെ യാത്രാസമയത്ത് കടുത്ത ഗതാഗതനിയന്ത്രണം മൂലം കോട്ടയം നഗരം നിശ്ചലാവസ്ഥയിലായിരുന്നു. ഒന്നരയേക്കറോളം സ്ഥലം ഉണ്ടെങ്കിൽ 3 ഹെലികോപ്റ്ററുകൾക്ക് ഒരുമിച്ച് ഇറങ്ങാവുന്ന ഹെലിപ്പാഡ് നിർമിക്കാം. ചുറ്റും 100 മീറ്റർ വിസ്തൃതിയിൽ മരങ്ങൾ ഉൾപ്പെടെ മറ്റു തടസ്സങ്ങൾ ഉണ്ടാവരുത്.

Read More

പുള്ളിസന്ധ്യവേല ഇന്ന് തുടങ്ങും

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി മഹോത്സവത്തിന്റെ ചടങ്ങുകൾക്ക് തുടക്കം കുറിക്കുന്ന പുള്ളിസന്ധ്യവേല ഇന്ന് ആരംഭിക്കും. രാവിലെ 8ന് എതൃത്ത ശ്രീബലിക്കായി വൈക്കത്തപ്പന്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിക്കും. ഗജവീരൻ കണ്ടിയൂർ പ്രേംശങ്കർ തിടമ്പേറ്റും. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കി എഴുന്നള്ളിപ്പ് സമാപിക്കും. വൈകിട്ട് 8 ന് വിളക്ക് എഴുന്നള്ളിപ്പ് നടക്കും.

Read More

കേരള സന്ദർശനം പൂർത്തിയാക്കി രാഷ്‌ട്രപതി മടങ്ങി

എറണാകുളം : നാല് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി രാഷ്‌ട്രപതി ദ്രൗപദി മുർമു ഡൽഹിയിലേക്ക് മടങ്ങി. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഉച്ചക്ക് 2.15ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡൽഹിയിലേക്ക് മടങ്ങിയത്. നാലുദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ച വൈകീട്ടാണ് പ്രത്യേകവിമാനത്തിൽ രാഷ്‌ട്രപതി കേരളത്തിൽ എത്തിയത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സന്ദർശനം പൂർത്തിയാക്കി രാവിലെയാണ് കൊച്ചിയിൽ എത്തിയത്. എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാനാണ് രാഷ്‌ട്രപതി കൊച്ചിയിലേക്ക് എത്തിയത്.

Read More

വരുന്നു, ‘മോന്ത’ ചുഴലിക്കാറ്റ്: ഇടിവെട്ടിപ്പെയ്യും മഴയെ കാലവർഷ സ്റ്റൈലിലേക്ക് മാറ്റി അറബിക്കടൽ ന്യൂനമർദ്ദം

മധ്യ കിഴക്കൻ അറബിക്കടലിന് മുകളിലായി തീവ്രന്യൂനമർദം (Depression ) സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ കിഴക്കൻ അറബിക്കടലിനും അതിനോട് ചേർന്ന കര്‍ണാടക – വടക്കൻ കേരള തീരപ്രദേശങ്ങൾക്കും മേൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി അറബിക്കടൽ തീവ്ര ന്യൂനമർദവുമായി ചേർന്നു. അറബിക്കടലിലെ ന്യൂനമർദം കാരണം തുലാവർഷത്തിലെ ഇടിവെട്ട് മഴ കാലവർഷ മഴയായി മാറിയ നിലയിലാണ്.

Read More

അഭിമാനം : കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമിച്ച ‘ഐഎൻഎസ് മാഹി’ നാവികസേനയ്‌ക്ക് കൈമാറി

കൊച്ചി: തദ്ദേശീയമായി വികസിപ്പിച്ച് അത്യാധുനിക സാങ്കേതികത്തികവോടെ നിർമിച്ച ‘ഐഎൻഎസ് മാഹി’ അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പൽ നാവികസേനയ്‌ക്ക് കൈമാറി കൊച്ചിൻ ഷിപ്പ്‌യാർഡ്. നാവികസേനയ്‌ക്കുവേണ്ടി കൊച്ചി കപ്പൽശാല നിർമിക്കുന്ന 8 അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലുകളിൽ ആദ്യത്തേതാണ് ഐഎൻഎസ് മാഹി. മണിക്കൂറിൽ 25 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള കപ്പലിൽ അത്യാധുനിക അണ്ടർവാട്ടർ സെൻസറുകൾ, വെള്ളത്തിൽനിന്നും വിക്ഷേപിക്കാവുന്ന സ്വയം നിയന്ത്രിത ടോർപ്പിഡോകൾ, റോക്കറ്റുകൾ, മൈനുകൾ വിന്യസിക്കാനുള്ള സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്.

Read More

ദ്വാരപാലക ശില്പങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റു; വാങ്ങിയത് ബെല്ലാരിയിലെ വ്യാപാരി

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്മാർട്ട് ക്രിയേഷൻ വേർതിരിച്ചെടുത്ത സ്വർണം ഉണ്ണികൃഷ്ണൻ പോ​റ്റി വി​റ്റെന്ന് നിർണായക മൊഴി. ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർദ്ധനനാണ് സ്വർണം വാങ്ങിയത്. പ്രത്യേക അന്വേഷണ സംഘമാണ് ഗോവർദ്ധന്റെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. ബെല്ലാരിയിലും തെളിവെടുപ്പ് നടത്താൻ ഉണ്ണികൃഷ്ണൻ പോ​റ്റിയെ കൊണ്ടുപോകുമെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.

Read More