ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡ്; വിദ്യാഭ്യാസ ഓഫീസുകളില്‍ മിന്നല്‍ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിൽ വരുന്ന റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ, അസ്സിസ്റ്റന്റ് ഡയറക്ടർ, ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ ഓഫീസർ എന്നിവരുടെ ഓഫീസുകളിൽ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന നടത്തി. അതേസമയം ക്രമക്കേടുകളും അഴിമതിയും കണ്ടെത്തുന്നതിനായാണ് വിജിലൻസിൻ്റെ സംസ്ഥാനതല മിന്നൽ പരിശോധന. രാവിലെ പത്തര മുതൽ ആണ് “ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്” എന്ന പേരിൽ സംസ്ഥാന തലത്തിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തുന്നത്.

Read More

ശബരിമലയിൽ കേന്ദ്രസർക്കാർ ഇടപെടും, ബിജെപി പ്രതിനിധിസംഘം ഉടൻ ശബരിമല സന്ദർശിക്കും: പി കെ കൃഷ്‌ണദാസ്‌

ശബരിമല തീർത്ഥാടനം ആരംഭത്തിലെ പാളിയെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ്. മുന്നൊരുക്കങ്ങൾ ഒന്നും നടത്തിയില്ല. തീർത്ഥാടന ചരിത്രത്തിലെ ആദ്യ സംഭവം. ഒരു മുന്നൊരുക്കങ്ങളും നടത്താത്ത തീർത്ഥാടനകാലം. ശബരിമലയിൽ നടന്നത് മനുഷ്യാവകാശ ലംഘനം. സർക്കാർ മുന്നൊരുക്കങ്ങൾ നടത്താതിരുന്നത് ബോർഡും മനപ്പൂർവ്വമെന്നും കൃഷ്‌ണദാസ്‌ വിമർശിച്ചു. ശബരിമലയിൽ കേന്ദ്രസർക്കാർ ഇടപെടലുണ്ടാകും. അതിനായി ബിജെപി മുൻകൈയെടുക്കും. രാജ്യത്തെ മറ്റ് തീർത്ഥാടന കേന്ദ്രങ്ങളിൽ മികച്ച സൗകര്യങ്ങൾ ഉണ്ട്. ശബരിമലയിലെ സർക്കാരിന്റെ അലംഭാവം ബോധപൂർവ്വം. ബിജെപി പ്രതിനിധി സംഘം ഉടൻ…

Read More

എസ് ഐ ആറിനെതിരായ ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും

കേരളത്തിലെ എസ് ഐ ആറിനെതിരായ ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. സംസ്ഥാന സർക്കാരും സിപിഐഎം, മുസ്ലിം ലീഗ്, കോൺഗ്രസ് പാർട്ടികൾ നൽകിയ ഹർജികളും ഇന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് മുൻപാകെ മെൻഷൻ ചെയ്തു. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യം ഹർജിക്കാർ ചീഫ് ജസ്റ്റിസിനെ അറിയിച്ചു. ഇതോടെയാണ് ഹർജികൾ മറ്റന്നാൾ പരിഗണിക്കാം എന്ന് അറിയിച്ചത്. കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിൽ അടിയന്തര സ്റ്റേ വേണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യത്തിൽ എസ്ഐആർ പ്രക്രിയ…

Read More

ശബരിമലയിൽ വൻ ജനാവലി;ഭക്ത കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: ശബരിമലയിൽ ഭക്ത കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സതിയാണ് മരിച്ചത്. 58 വയസായിരുന്നു. മലകയറവെ അപ്പാച്ചിമേട് ഭാഗത്ത്‌ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ദർശനത്തിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം ഭക്തരാണ്. ഒന്നര ദിവസത്തിനിടെ 1,63,000 ൽ അധികം പേർ മല ചവിട്ടി. ദർശനത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് 10 മണിക്കൂർ വരെ നീണ്ടുനിന്നതായിരുന്നു. തീർത്ഥാടക പ്രവാഹം തുടരുകയാണ്. മണിക്കൂറുകൾ വരി നിന്നാണ് തീർത്ഥാടകർ അയ്യനെ തൊഴുതു മടങ്ങുന്നത്. സന്നിധാനത്ത്…

Read More

സ്വാശ്രയ കോളജുകളിലെ അധ്യാപക നിയമനത്തില്‍ യുജിസി യോഗ്യതകള്‍ കര്‍ശനമായി പാലിക്കണം; വി സിമാര്‍ക്ക് ഗവര്‍ണറുടെ നിര്‍ദേശം

സ്വാശ്രയ കോളജുകളിലെ അധ്യാപക നിയമനത്തില്‍ യുജിസി യോഗ്യതകള്‍ കര്‍ശനമായി പാലിക്കണമെന്ന് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണറുടെ നിര്‍ദേശം. യോഗ്യതയില്ലാത്തവരുടെ നിയമനം തടയണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മ ഉറപ്പാക്കാനാണ് നിര്‍ദേശങ്ങളെന്നാണ് ഗവര്‍ണറുടെ വിശദീകരണം. ചാന്‍സലര്‍ക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.

Read More

ശബരിമലയില്‍ തിരക്ക് നിയന്ത്രണവിധേയം; സ്‌പോട്ട് ബുക്കിംഗിന് ഇന്നുമുതല്‍ നിയന്ത്രണം

ശബരിമലയില്‍ ഇന്ന് തിരക്ക് നിയന്ത്രണവിധേയം. കഴിഞ്ഞ ദിവസത്തെ വന്‍ തിരക്ക് പരിഗണിച്ച് ഇന്ന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വരികയാണ്. സ്‌പോട്ട് ബുക്കിംഗിന് ഇന്നുമുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം തത്സമയ ബുക്കിംഗ് 20,000 പേര്‍ക്ക് മാത്രമായി നിജപ്പെടുത്തി. കൂടുതലായി എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അടുത്തദിവസം ദര്‍ശനത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. നിലവില്‍ നിലയ്ക്കലില്‍ വാഹനം തടഞ്ഞ് പരിശോധിച്ച് വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത ഭക്തരെ മാത്രമാണ് പമ്പയിലേക്ക് കടത്തിവിടുന്നത്. ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി എന്‍ഡിആര്‍എഫിന്റെ ആദ്യസംഘം സന്നിധാനത്തെത്തി. പുലര്‍ച്ചയോടെയാണ്…

Read More

ഡൽഹി ചെങ്കോട്ട സ്ഫോടനം; മരണം 15 ആയി

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലുക്മാൻ, വിനയ് പഥക് എന്നിവരാണ് മരിച്ചത്.അതിനിടെ സ്ഫോടനവുമായി ബന്ധപ്പെട്ട് ശ്രീനഗറിൽ നിന്ന് ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. കേസിൽ എൻഐഎ നടത്തുന്ന രണ്ടാമത്തെ അറസ്റ്റ് ആണ് ഇത്. ജാസിർ ബിലാൽ വാനി എന്ന ഡാനിഷ് ആണ് അറസ്റ്റിലായത്. ഭീകരാ ക്രമണത്തിന് സാങ്കേതിക സഹായം നൽകിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമണം നടത്താൻ പദ്ധതി തയ്യാറാക്കിയതായി എൻഐഎ…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റന്നാൾ കോയമ്പത്തൂരിൽ: സുരക്ഷ ശക്തമാക്കി

കോയമ്പത്തൂർ: ഈ മാസം 19 ന് (മറ്റന്നാൾ -ബുധനാഴ്ച) പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സന്ദർശിക്കും. തമിഴ്‌നാട്ടിലെ കർഷക സംഘടനകൾ ആതിഥേയത്വം വഹിക്കുന്ന ദക്ഷിണേന്ത്യൻ പ്രകൃതി കൃഷി ഉച്ചകോടിയെ അദ്ദേഹം അഭിസംബോധന ചെയ്യും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ജൈവ കൃഷിയിൽ വൈദഗ്‌ദ്ധ്യം നേടിയ 50 ശാസ്ത്രജ്ഞരുമായും പ്രധാനമന്ത്രി സംവദിക്കും. മറ്റന്നാൾ (ബുധനാഴ്ച) കോയമ്പത്തൂരിലെ കൊഡീഷ്യ കോംപ്ലക്സിലാണ് ജൈവ കർഷക സമ്മേളനം നടക്കുന്നത്. പ്രധാനമന്ത്രിയുടെ കോയമ്പത്തൂർ സന്ദർശനം കണക്കിലെടുത്ത് സുരക്ഷ കർശനമാക്കിയിട്ടുണ്ട്. സുരക്ഷയ്‌ക്കായി 3,000-ത്തിലധികം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്….

Read More

സാങ്കേതിക തകരാർ; റൺവേയിലേക്ക് കടക്കവേ പണിമുടക്കി എയർ ഇന്ത്യ

കൊച്ചിയിൽ നിന്ന് ഷാർജയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ. ഇന്ന് ഉച്ചയ്ക്ക് 2 :35 ന് ഷാർജിക്കു പോകണ്ട ഫ്ലൈറ്റാണ് തകരാറിലായത്. യാത്രക്കാരെ കയറ്റി റൺവേയിലേക്ക് കേറിയ ശേഷമാണ് തകരാർ അധികൃതർക്ക് മനസ്സിലായത്. പിന്നീട് യാത്രക്കാരെ വിവരമറിയിക്കുകയായിരുന്നു. കുട്ടികളും മുതിർന്നവരുമടക്കം 100 ഓളം പേരാണ് വിമാനത്തിനകത്ത് ഉണ്ടായിരുന്നത്. എന്നാൽ തകരാർ ഉടൻ പരിഹരിച്ചുകൊണ്ട് യാത്രതുടരാമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. പക്ഷെ വിമാനത്തിൽ ഇനി യാത്രചെയ്യാൻ ഇല്ലെന്നാണ് യാത്രക്കാർ വ്യക്തമാക്കുന്നത്. പകരം സംവിധാനം എത്രയും വേഗം ഒരുക്കി നൽകണമെന്നാണ്…

Read More

ശബരിമല സ്വർണക്കൊള്ള; സന്നിധാനത്ത് എസ്ഐടിയുടെ നിർണായക പരിശോധന

ശബരിമല സ്വർണകൊള്ളയിൽ സന്നിധാനത്ത് എസ്ഐടിയുടെ നിർണായക പരിശോധന. ദ്വാരപാലക ശിൽപ്പത്തിലേയും കട്ടിളപ്പാളിയിലേയും സ്വർണപാളികൾ ഇളക്കിയാണ് പരിശോധന. ഇവിടുന്ന് ശേഖരിക്കുന്ന സാമ്പിളുകൾ ശാസ്ത്രീയ പരിശോധന നടത്തും.പരിശോധന പൂർണമായും വീഡിയോയിൽ ചിത്രീകരിക്കുന്നുണ്ട്. ഹെെക്കോടതിയുടെ നിർദേശപ്രകാരമാണ് നടപടി. ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികളുടെ സൈഡ് പില്ലർ പാളികളുടെ തൂക്കം, 2019ൽ ഘടിപ്പിച്ച കട്ടിളപ്പാളികളുടെ തൂക്കം, ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയിട്ടില്ലാത്ത ക്ഷേത്രഭാഗത്തെ സ്വർണത്തിന്റെ സാമ്പിളുകൾ, മറ്റിടങ്ങളിലെ സാമ്പിളുകൾ, ദ്വാരപാലക ശില്പങ്ങളിലെയും കട്ടിളകളിലെയും ചെമ്പുപാളികളുടെ സാമ്പിളുകൾ തുടങ്ങിയവ സംഘം ശേഖരിക്കും.

Read More