തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

തുലാമാസ പൂജകൾക്കായി ശബരിമല നട 17ന് വെള്ളിയാഴ്ച വൈകിട്ട് 4ന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. തുലാമാസം ഒന്നിന് (ശനിയാഴ്ച) രാവിലെ അഞ്ചിന് ദർശനത്തിനായി നട തുറക്കും. ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും 18ന് രാവിലെ സന്നിധാനത്ത് നടക്കും.

Read More

‘ഇന്ത്യ ഇനി റഷ്യൻ എണ്ണ വാങ്ങില്ല, മോദി ഉറപ്പുനൽകി’; ഡോണൾഡ് ട്രംപ്

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനൽകിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലെ ഒരു വലിയ ചുവടുവയ്പായിരിക്കുമിതെന്നും ട്രംപ് വ്യക്തമാക്കി. ചൈനയെയും അതു തന്നെ ചെയ്യാൻ പ്രേരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. കയറ്റുമതി ഉടൻ അവസാനിപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിയില്ല. അതിന് ഒരു ചെറിയൊരു പ്രക്രിയയുണ്ടെന്നും അധികം വൈകാതെ അത് അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു.

Read More

പൊതു കടവിലേക്ക് വാഹനം കടക്കാത്ത രീതിയിൽ റിസോർട്ട് ഉടമ മതിൽ പണിയുന്നു; പ്രതിഷേധം

വൈക്കം: വൈക്കം ∙ പൊതു കടവിലേക്കുള്ള വഴിയിൽ വാഹനം കടക്കാത്ത രീതിയിൽ മതിൽ കെട്ടാനുള്ള സ്വകാര്യ റിസോർട്ട് ഉടമയുടെ നീക്കം തൊഴിലാളികൾ തടഞ്ഞു. മറവൻതുരുത്ത് പഞ്ചായത്തിൽ തറവട്ടം കക്കാതോട് പാലത്തിനടുത്താണ് സംഭവം. മത്സ്യത്തൊഴിലാളികൾ മത്സ്യവും കക്കയും വണ്ടിയിൽ കയറ്റുന്ന കടവാണിത്. ഇന്നലെ പുലർച്ചെ മത്സ്യബന്ധനം കഴിഞ്ഞു മടങ്ങുമ്പോഴാണു മതിൽ കെട്ടുന്നതു തൊഴിലാളികൾ അറിഞ്ഞത്. മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമായതോടെ മതിലിന്റെ പണി തൊഴിലാളികൾ നിർത്തി.

Read More

സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളിൽ തുലാവർഷം ആരംഭിക്കും, ഇടിമിന്നലിനും കാറ്റിനും സാധ്യത

സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് തുലാവർഷം ആരംഭിക്കാൻ സാധ്യത. 24 മണിക്കൂറിനുള്ളിൽ കാലവർഷം പൂർണമായും പിൻവാങ്ങും. അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം ചക്രവാദചൂഴി നിലനിൽക്കുന്നു. വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. നാളെ കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ഒക്ടോബർ 17ന് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Read More

നവംബര്‍ ഒന്നിന് നിയമസഭയുടെ പ്രത്യേക സമ്മേളനം

തിരുവനന്തപുരം: നവംബര്‍ ഒന്നിന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സെപ്തംബർ 15 മുതൽ ഒക്ടോബർ 10 വരെ നിശ്ചയിച്ചിരുന്ന സമ്മേളനം പ്രതിപക്ഷം സഭാനടപടികൾ തടസപ്പെടുത്തിയതിനെ തുടർന്ന് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞിരുന്നു. ധനവിനിയോ​ഗ ബിൽ ഉൾപ്പെടെ 21 ബിൽ പാസാക്കി. നാല് അടിയന്തരപ്രമേയം സഭ നിർത്തിവെച്ച് ചർച്ച ചെയ്തു.

Read More

ഇൻഫോപാർക്കിൽ പുതിയ ഐടി കെട്ടിടം ഉയരും; 118.33 കോടി രൂപ ചെലവ്

കൊച്ചി: കൊച്ചി ഇൻഫോപാർക്ക് ഒന്നാംഘട്ട ക്യാമ്പസിലെ 88 സെന്റ് ഭൂമിയിൽ ഒരു നോൺ സെസ് ഐ ടി കെട്ടിടം നിർമ്മിക്കുന്നതിന് മന്ത്രിസഭാ യോ​ഗം ഭരണാനുമതി നൽകി. ഇൻഫോപാർക്കിലെ സ്ഥലലഭ്യതക്കുറവ് പരിഹരിക്കുമെന്ന സർക്കാരിൻ്റ ഉറപ്പ് പാലിക്കുന്നതിനായി 300 ഏക്കർ ഭൂമിയിൽ ഇൻഫോപാർക്ക് മൂന്നാംഘട്ടം വിപുലീകരിക്കാനുള്ള ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കഴിഞ്ഞമാസം ഒപ്പുവച്ചിരുന്നു.

Read More

നാവികസേനാ ദിനം അനന്തപുരിയിൽ; പ്രധാനമന്ത്രി എത്തിയേക്കും

തിരുവനന്തപുരം: നാവിക സേനാ ദിനത്തിന് ആതിഥേയത്വം വഹിക്കാൻ തിരുവനന്തപുരം ഒരുങ്ങുന്നു. നാവിക സേനാ ദിനമായ ഡിസംബർ നാലിന് ശംഖുംമുഖം തീരത്ത് നടക്കുന്ന ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയായേക്കും. നാവിക സേനാ ദിനത്തിനുള്ള ഒരുക്കങ്ങൾ ശംഖുംമുഖം ബീച്ചിൽ ആരംഭിച്ചു. 14 കോടി രൂപയോളം ചെലവിട്ടാണ് തീരം നവീകരിക്കുന്നത്. നാവികസേനയുടെ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും അന്തർവാഹിനികളും അന്നേ ദിവസം തലസ്ഥാനത്തെത്തും.

Read More

പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം: കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിങ്ക കൂത്താട്ടുകുളത്ത് അന്തരിച്ചു

കൊച്ചി∙ കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിങ്ക കൂത്താട്ടുകുളത്ത് അന്തരിച്ചു. പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ശാരീരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂത്താട്ടുകുളം ശ്രീധരീയത്തിൽ ചികിത്സക്ക് വന്നതായിരുന്നു അദ്ദേഹം. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ എംബസി മുഖേന സ്വീകരിക്കും.

Read More

വൈക്കം ഉപജില്ലാ കലോൽസവം:സംഘാടക സമിതി രൂപീകരിച്ചു

വൈക്കം: നവംബർ 11 മുതൽ 14 വരെ വൈക്കം സെൻ്റ് ലിറ്റിൽതെരേസാസ് ഹയർസെക്കണ്ടറി സ്കൂളിൽ നടക്കുന്ന വൈക്കം ഉപജില്ലാ കലോൽസവത്തിൻ്റെ സംഘാടക സമിതി രൂപീകരിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന രൂപീകരണ യോഗം വൈക്കം എം എൽ എ സി കെ ആശ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം പി എസ് പുഷ്പമണി മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ മാനേജർ ഫാ.ബെർക്ക്മാൻസ് കൊടയ്ക്കൽ യോഗത്തിൽ അധ്യക്ഷതവഹിച്ചു.പി ടി എ പ്രസിഡൻ്റ്എൻ സി തോമസ് ,സ്കൂൾ ഹെഡ്മിസ്ട്രസ് മിനി അഗസ്റ്റിൻ ,പ്രിൻസിപ്പാൾ ഇൻ ചാർജ്…

Read More

രഞ്ജി ട്രോഫിയുടെ പുതിയ സീസണിന് ഇന്ന് തുടക്കം

രഞ്ജി ട്രോഫിയുടെ പുതിയ സീസണിന് ഇന്ന് തുടക്കമാകും. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരളവും മഹാരാഷ്ട്രയും തമ്മിൽ ഏറ്റുമുട്ടും. കഴിഞ്ഞ തവണ ഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ച കേരളം ഇത്തവണ കിരീടം മോഹിച്ചാണ് കളത്തിലിറങ്ങുന്നത്. മുഹമ്മദ് അസറുദ്ദീൻ നയിക്കുന്ന കേരള ടീമിൽ ഇന്ത്യൻ താരം സഞ്ജു സാംസണുമുണ്ട്. എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് ഇത്തവണ കേരളം. പഞ്ചാബ്, മധ്യപ്രദേശ്, കർണാടക, സൗരാഷ്ട്ര, ഛണ്ഡീഗഡ്, മഹാരാഷ്ട്ര, ഗോവ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.

Read More