ചാണകം ഇനി ഇന്ധനമാകും; വിക്ടോറിസിന്റെ ബയോഗ്യാസ് വേരിയന്റ് എത്തിക്കാൻ മാരുതി
വിക്ടോറിന്റെ കംപ്രസ്ഡ് ബയോ ഗ്യാസ് (സിബിജി) പതിപ്പ് പുറത്തിറക്കാനൊരുങ്ങി മാരുതി സുസുക്കി. നിലവിൽ മൂന്ന് എഞ്ചിൻ ഓപ്ഷനിൽ വാഹനം വിപണിയിൽ ലഭ്യമാണ്. ഇതിന് പുറമേയാണ് കംപ്രസ്ഡ് ബയോഗ്യാസ് എഞ്ചിൻ കൂടി അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നത്. ജപ്പാൻ മൊബിലിറ്റി ഷോയിൽ ഈ പതിപ്പ് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ത്ത് പശുക്കളിൽ നിന്ന് ഒരുദിവസം ലഭിക്കുന്ന ചാണകം ഉപയോഗിച്ച് ഒരു മുഴുവൻ ദിവസം വാഹനം ഓടിക്കാൻ സാധിക്കുമെന്നാണ് മാരുതി സുസുക്കിയുടെ മേധാവി ഹിതാഷി തകൗച്ചി പറയുന്നത്.


