വൈക്കം – വെച്ചൂർ റോഡ് ഗതാഗത യോഗ്യമാക്കണം : രൂപേഷ് ആർ മേനോൻ
വൈക്കം: നിത്യവും അപകടങ്ങൾ പതിയിരിക്കുന്ന വൈക്കം വെച്ചൂർ റോഡ് ഉടൻ ഗതാഗതയോഗ്യമാക്കണമെന്ന് ബിജെപി കോട്ടയം സെക്രട്ടറി രൂപേഷ് ആർ മേനോൻ ആവശ്യപ്പെട്ടു.തോട്ടുവക്കം പാലം മുതൽ ബണ്ട് റോഡ് ജംഗ്ഷൻ വരെയുള്ള റോഡ് മാസങ്ങളായി വലിയ ഗർത്തങ്ങൾ രൂപം കൊണ്ട് അപകടാവസ്ഥയിലാണ്.റോഡിലെ വലിയ കുഴികളിൽ അകപ്പെട്ട് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും ഇവിടെ പതിവാണ് .വലിയ കുഴികളിൽ പെയ്ത്തു വെള്ളം നിറഞ്ഞു കിടക്കുന്നതുകൊണ്ട് കുഴികളുടെ ആഴം അറിയാതെ ഇരുചക്ര വാഹനങ്ങളും കുഴിയിൽ വീണ് അപകടമുണ്ടാകുന്നത് നിത്യ സംഭവമാണ്. വൈക്കം വെച്ചൂർ…


