പട്ന: വോട്ടെണ്ണൽ പുരോഗമിക്കവെ ബീഹാറിൽ എൻഡിഎയ്ക്ക് മുന്നേറ്റം. 152 സീറ്റുകളിൽ എൻഡിഎ ലീഡ് ചെയ്യുകയാണ്. 71 സീറ്റിൽ ഇന്ത്യ സഖ്യവും, പ്രശാന്ത് കിഷോറിന്റെ ജെഎസ്പി നാല് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. 60 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് വെറും ഏഴ് സീറ്റുകളിൽ മാത്രമാണ് മുന്നേറാനായത്. രാഘോപുരിൽ തേജസ്വി യാദവ് ലീഡ് ചെയ്യുന്നുണ്ട്. ആർജെഡിയുടെ ശക്തിയിലാണ് ഇന്ത്യാ സഖ്യം മുന്നേറുന്നത്.


