R3Info Solutions

ജി സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

ആലപ്പുഴ: ജി സുധാകരൻ സി പി എം വിട്ടു, അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. പാർട്ടി അംഗത്വം മാത്രമേ ഉപേക്ഷിച്ചിട്ടുള്ളു പാർട്ടി ആദർശം ഉപേക്ഷിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയിലും മുന്നണിയിലും ചേരില്ലെന്നും അദ്ദേഹം അറിയിച്ചു.

Read More

ഇറാന്റെ ആക്രമണം; യുഎഇയിൽ ആകെ മരണം എട്ടായി

പതിനെട്ടാം ദിവസവും ആശങ്കയ്ക്കും ആക്രമണത്തിനും അയവില്ല. ഇറാൻ ആക്രമണത്തിൽ യുഎഇയിൽ ആകെ മരണം എട്ടായി. അബുദാബി ബനിയാസിയിലുണ്ടായ മിസൈൽ ആക്രമണത്തിൽ പാകിസ്താൻ സ്വദേശി കൂടി കൊല്ലപ്പെട്ടതോടെയാണ് മരണസംഖ്യ ഉയർന്നത്. യുഎഇയിൽ സൗദിയിലും കാര്യമായ ആക്രമണമാണ് ഇന്ന് പുലർച്ചെയുണ്ടായത്. മൂന്ന് തവണ ദുബായിയെയും അബുദാബിയെയും കേന്ദ്രീകരിച്ച് ആക്രമണം ഉണ്ടായി. ഇടയ്ക്ക് ഒരു മണിക്കൂർ യുഎഇ വ്യോമാതിർത്തി അടച്ചിട്ടു. അബൂദാബിയിലെ ഷാഹ് ഓയിൽ ഫീൽഡിലും ഫുജൈറ ഓയിൽ ഇൻഡസ്ട്രിയൽ സോണിലും തീപിടിത്തമുണ്ടായി.

Read More

നഗരം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

വൈക്കം: വൈക്കത്ത് പോരാട്ടം മുറുകുന്നു. എൽ ഡി എഫിനായി പി പ്രദീപ് ഇറങ്ങുമ്പോൾ അജിത്തിലൂടെ അട്ടിമറി ലക്ഷ്യമിട്ട് എൻ ഡി എ. രണ്ട് മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ യു ഡി എഫ് ക്യാമ്പും സജീവമായിട്ടുണ്ട്. ശക്തനായ ഒരു സ്ഥാനാർത്ഥിയെ തന്നെ രംഗത്തിറക്കാനാണ് യു ഡി എഫ് ആലോചന.

Read More

എൽ ഡി എഫ് സ്ഥാനാർഥി പി പ്രദീപ് പര്യടനം തുടങ്ങി

വൈക്കം: വൈക്കത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി പി പ്രദീപ് മണ്ഡലത്തിൽ പ്രചാരണത്തിന് തുടക്കം കുറിച്ചു. ഞായറാഴ്ച വൈകിട്ട് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആണ് സ്ഥാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്

Read More

കെ അജിത് വൈക്കത്ത് എൻ ഡി എ സ്ഥാനാർഥി

വൈക്കം: വൈക്കത്ത് എൻ ഡി എ സ്ഥാനാർത്ഥിയായി കെ അജിത്തിനെ തിരഞ്ഞെടുത്തു. സി പി ഐ ജില്ലാ കൗൺസിൽ അംഗവും 10 വർഷം വൈക്കം എം എൽ എ യുമായിരുന്ന അജിത് പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് അടുത്തിടെ ബി ജെ പി യിൽ ചേർന്നു.

Read More

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടി; വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയിൽ അപ്പീൽ നൽകി

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിയിൽ വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയിൽ അപ്പീൽ നൽകി. സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധമെന്നും അധികാര പരിധിക്ക് പുറത്തുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ സമർപ്പിച്ചത്. കമ്പനി നിയമപ്രകാരമുള്ള തർക്കങ്ങൾ പരിഹരിക്കേണ്ടത് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ ആണ്. സിവിൽ കോടതികൾക്കോ ഹൈക്കോടതിക്കോ ഇതിൽ ഇടപെടാൻ അധികാരമില്ല. കൃത്യമായി വാർഷിക റിട്ടേണുകൾ സമർപ്പിച്ചിട്ടുണ്ട്.

Read More

നേമത്ത് രാജീവ് ചന്ദ്രശേഖർ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, പൂഞ്ഞാറിൽ പിസി ജോർജ്; ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി. 47 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും. വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, പാലക്കാട് -ശോഭ സുരേന്ദ്രൻ, തൃശ്ശൂർ – പത്മജാ വേണുഗോപാൽ, കാഞ്ഞിരപ്പള്ളി – അഡ്വക്കേറ്റ് ജോർജ് കുര്യൻ, പാലാ -ഷോൺ ജോർജ്, പൂഞ്ഞാർ- പിസി ജോർജ്, കഴക്കൂട്ടം -വി മുരളീധരൻ, കാട്ടാക്കട: പി കെ കൃഷ്ണദാസ്, തിരുവല്ല-അനൂപ് ആന്റണി. കൊട്ടാരക്കര -ആർ രശ്മി, നെടുമങ്ങാട് – യുവരാജ് ഗോകുൽ, ഹരിപ്പാട് –…

Read More

ശബരിമല സ്വര്‍ണകൊള്ള; പത്മകുമാറിനെതിരെ അച്ചടക്ക നടപടിയില്ല; എല്ലാ പാര്‍ട്ടി ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തും

ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ എ പത്മകുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാതെ സിപിഐഎം. എല്ലാ പാര്‍ട്ടി ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തും. കുറ്റപത്രം സമര്‍പ്പിച്ച ശേഷം നടപടിയില്‍ തീരുമാനമെടുക്കും. പത്മകുമാര്‍ നല്‍കിയ വിശദീകരണം സമഗ്രമായി പരിശോധിക്കാനും സിപിഐഎം പത്തനംതിട്ട ജില്ല സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമായി.

Read More

സി സി മുകുന്ദനെ കോൺഗ്രസ് പിന്തുണയ്ക്കില്ല; ഒപ്പം കൂട്ടാൻ BJP

അമ്പലപ്പുഴയിൽ ജി സുധാകരനെ പിന്തുണയ്ക്കുമെങ്കിലും തൃശൂർ നാട്ടികയിൽ സിപിഐ വിട്ട സിറ്റിങ് എംഎൽഎ സി സി മുകുന്ദനെ കോൺഗ്രസ് പിന്തുണയ്ക്കില്ല. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ സി സി മുകുന്ദനെ കൂടി പരിഗണിക്കുമെന്നാണ് കോൺഗ്രസിന്റെ ഉറപ്പ്. ഇടതു വോട്ടുകൾ സി സി മുകുന്ദൻ പിടിച്ചാൽ യുഡിഎഫിന് അത് ഗുണം ചെയ്യുമെന്നുമാണ് വിലയിരുത്തൽ. ഇതിനിടെ സി സി മുകുന്ദനെ ഒപ്പം കൂട്ടാനുള്ള ശ്രമം ‌ബിജെപിയും തുടങ്ങി.

Read More

ജി സുധാകരന് കൈ കൊടുക്കാൻ കോൺഗ്രസ്; അമ്പലപ്പുഴയിൽ പിന്തുണച്ചേക്കും, അന്തിമ തീരുമാനം ഇന്ന്

ജി സുധാകരന് കൈ കൊടുക്കാൻ കോൺഗ്രസ്. അമ്പലപ്പുഴയിൽ ജി സുധാകരനെ കോൺഗ്രസ് പിന്തുണച്ചേക്കും. ഇന്ന് ഡൽഹിയിൽ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. സുധാകരൻ കോൺഗ്രസിന് മുന്നിൽ ഉപാധികൾ ഒന്നും വെച്ചിട്ടില്ല. മന്ത്രി സ്ഥാനമോ മറ്റു പദവികളോ ആവശ്യപ്പെട്ടിട്ടില്ല. അമ്പലപ്പുഴിയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരൻ പ്രഖ്യാപിച്ചിരുന്നു. കെ സി വേണുഗോപാലുമായി ജി സുധാകരന്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. ജി സുധാകരന്‍ നിലപാട് വ്യക്തമാക്കിയ ശേഷം പിന്തുണക്കുന്ന കാര്യം ആലോചിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നത്. എച്ച് സലാമാണ്…

Read More