R3Info Solutions

കുട്ടിയെ  കിണറ്റിലെറിഞ്ഞ്  കൊലപ്പെടുത്തിയ  മാതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

തളിപ്പറമ്പ്: കുറുമാത്തൂരിൽ കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കുറുമാത്തൂരിലെ ജാബിർ – മുബഷിറ ദമ്പതികളുടെ മകൻ ആമിഷ് അലനാണ് കൊല്ലപ്പെട്ടത്. മുബഷിറ കുറ്റം സമ്മതിച്ചിട്ടുണ്ട്. യുവതിയെ ഉടൻ കോടതിയിൽ ഹാജരാക്കിയേക്കും. പോസ്റ്റ്‌പാർട്ടമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണിത്.

Read More

സൗദിയിൽ ഇന്ത്യക്കാരനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികൾ അറസ്റ്റിൽ

സൗദിയിൽ ഇന്ത്യക്കാരനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. രണ്ട് എത്യോപ്യൻ പൌരന്മാരെയാണ് ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തത്. ഝാർഖണ്ഡ് സ്വദേശിയായ വിജയ് കുമാർ മഹാതോ ആണ് കൊല്ലപ്പെട്ടത്. സൗദിയിൽ നിയമവിരുദ്ധമായി താമസിക്കുന്ന പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് അറിയിച്ചു. ഒക്ടോബർ 16-ന് ജിദ്ദയിൽ വെച്ചാണ് ജാഖണ്ഡിലെ ഗിരിധ് ജില്ലയിൽ നിന്നുള്ള വിജയ് കുമാർ മഹാതോയ്ക്ക് വെടിയേൽക്കുന്നത്. ചികിത്സയിലിരിക്കെ ഒക്ടോബർ 24-ന് ആശുപത്രിയില് മരിച്ചു. ടവർ ലൈൻ ഫിറ്റർ ആയി ജോലി ചെയ്യുകയായിരുന്ന വിജയകുമാറിന് 27…

Read More

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മിനുട്സിൽ ക്രമക്കേടെന്ന് ഹൈക്കോടതി

ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം മിനുട്സിൽ ക്രമക്കേടെന്ന് ഹൈക്കോടതി. 2025ൽ സ്വർണ്ണപ്പാളി കൊടുത്തുവിടാനുള്ള തീരുമാനം രേഖപ്പെടുത്തിയിട്ടില്ല. നഷ്ടപെട്ട സ്വർണ്ണത്തിന്റെ അളവ് പരിശോധിക്കാൻ ശാസ്ത്രീയ പരിശോധനക്ക് പ്രത്യേക അന്വേഷണ സംഘം അനുമതി തേടി. നിലവിലെ ദേവസ്വം ബോർഡിനെതിരെ എസ്ഐടി ഇടക്കാല റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങളുണ്ട്. ദേവസ്വം മിനുട്സ് ബുക്ക്‌ പിടിച്ചെടുത്ത് കോടതിയിൽ അന്വേഷണം സംഘം ഹാജരാക്കിയിരുന്നു. കോടതി നിർദേശ പ്രകാരമാണ് മിനുട്സ് ബുക്ക് പിടിച്ചെടുത്തിരുന്നത്. സ്വർണംപൂശാൻ പോറ്റിക്ക് നൽകിയത് ഗുരുതര വീഴ്ചയുണ്ടായെന്നാണ് രണ്ടാം ഇടക്കാല റിപ്പോർട്ടിൽ അന്വേഷണ സംഘം വ്യക്തമാക്കുന്നത്….

Read More

കെഎസ്ഇബി നവംബറിലും സർചാർജ് പിരിക്കും

തിരുവനന്തപുരം: കെഎസ്ഇബി നവംബറിലും സർചാർജ് പിരിക്കും. യൂണിറ്റിന് 10 പൈസയാണ് സർചാർജ്.സെപ്റ്റംബറിൽ പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയതിലുള്ള അധിക ബാധ്യതയായ 58.47 കോടിയാണ് ഇന്ധന സർചാർജായി പിരിക്കുന്നത്. കഴിഞ്ഞ മാസം സർചാർജ് പിരിച്ചത് ജൂലൈയിൽ 26.28 കോടിയുടെ അധിക ബാധ്യതയുണ്ടെന്ന് കാണിച്ചാണ്.

Read More

മിൽമയിൽ നിരവധി ഒഴിവുകൾ, തിരുവനന്തപുരം, മലബാർ മേഖലയിൽ 198 ഒഴിവുകളിലേക്ക് നിയമനം നടത്തും, ക്ഷീരകർഷകർക്ക് മുൻഗണന; നിയമനങ്ങളെപ്പറ്റി അറിയാം..

മിൽമ പാൽ വില വർദ്ധിപ്പിക്കുന്ന കാര്യം നിലവിൽ ആലോചിക്കുന്നില്ലെന്ന് മന്ത്രി ജെ ചിഞ്ചു റാണി. തിരഞ്ഞെടുപ്പ് സമയമായതുകൊണ്ടാണ് ഇപ്പോൾ ആലോചിക്കാത്തത്. പാൽ വില കൂട്ടേണ്ടത് മിൽമ. പാൽ വില വർധിപ്പിക്കണമെന്ന ശുപാർശ മിൽമ സർക്കാരിന് നൽകിയാൽ അത് പരിശോധിക്കും. മിൽമയുടെ ലാഭത്തിന്റെ 85% ഉം ലഭിക്കുന്നത് ക്ഷീര കർഷകർക്കെന്ന് മന്ത്രി അറിയിച്ചു. എന്നാൽ നേരിയ വില വർധനയ്ക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്ന് മിൽമ തിരു. മേഖല ചെയർപേഴ്സൺ മണി വിശ്വനാഥ് പറഞ്ഞു. അതേസമയം മിൽമ റിക്രൂട്ട്മെൻ്റ് തിരുവനന്തപുരം, മലബാർ…

Read More

‘600 ബസുകളും ജീവനക്കാരും റെഡി’; ഗണേശ് കുമാറിന്റെ പുതിയ നീക്കം, സർവീസുകൾ കൊച്ചി നഗരത്തിൽ

തിരുവനന്തപുരം: എറണാകുളം ജില്ലയിൽ സ്വകാര്യ ബസ് ജീവനക്കാർ പ്രഖ്യാപിച്ച പണിമുടക്കിനെ നേരിടാൻ മന്ത്രി ഗണേശ് കുമാറിന്റെ നീക്കം. മിന്നൽ പണിമുടക്ക് നടത്തിയ എല്ലാ ബസുകളുടെ ഫോട്ടോ എടുത്തുവച്ചിട്ടുണ്ടെന്നും ആ വണ്ടികളുടെ റൂട്ടിൽ ഇന്ന് മുതൽ കെഎസ്ആർടിസി ഓടിത്തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ഇതിന് വേണ്ടി അറുന്നൂറോളം ബസുകളും ജീവനക്കാരും എത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read More

വൈക്കത്ത് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം

വൈക്കം: വൈക്കത്ത് വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. ബൈക്ക് യാത്രികനായ വൈക്കം സ്വദേശി മുഹമ്മദ് ഇർഫാൻ (20) ആണ് മരിച്ചത്. രാവിലെ 9 മണിയോടെ വൈക്കം നാനാടത്ത് ആയിരുന്നു അപകടം. വൈക്കത്തു നിന്നു പൂത്തോട്ടയിലെ സ്വകാര്യ കോളജിലേക്കു ബൈക്കിൽ പോവുകയായിരുന്നു മുഹമ്മദ് ഇർഫാൻ. മറ്റൊരു വാഹനത്തിന്റെ പുറകിൽ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. വൈക്കം ഇർഫാൻ മൻസിൽ നാസറിന്റെ മകനാണ് മുഹമ്മദ് ഇർഫാൻ. ബിഎസ്‌സി സൈബർ ഫൊറൻസിക് വിദ്യാർഥിയാണ്.

Read More

കോട്ടയം മെഡിക്കൽ കോളേജിൽ ആധുനിക പൊതുശ്‌മശാനം

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ ആധുനിക പൊതുശശ്മാനത്തിന്റെ നിർമ്മാണം ഉദ്ഘാടനം വ്യാഴാഴ്ച (6-11-25) നടക്കും.നിർമ്മാണം ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചതായി മന്ത്രി വി.എൻ. വി.എൻ. വാസവൻ അറിയിച്ചു.ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽപ്പെടുന്ന കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ ആധുനിക രീതിയിലുള്ള ഒരു ഗ്യാസ് ക്രിമറ്റോറിയം 1 കോടി 50 ലക്ഷം രൂപ നിയോജകമണ്ഡല ആസ്തി വികസന ഫണ്ടിൽ നിന്നും ചിലവഴിച്ചാണ് നിർമ്മിക്കുന്നത് . ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമ്മാണം ഏറ്റെടുത്ത് നടത്തുന്നത്. മെഡിക്കൽ കോളജ് സ്ഥിതി…

Read More

പി.എം ശ്രീ പദ്ധതി മരവിപ്പിക്കൽ; കേരളം ഇന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയത്തിന് കത്തയക്കും

പി എം ശ്രീ പദ്ധതി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യഭ്യാസമന്ത്രാലയത്തിന് ഇന്ന് കേരളം കത്തയക്കും. കത്തിന്റെ കരട് ഇന്ന് മുഖ്യമന്ത്രി പരിശോധിക്കും. കത്തിൻ്റെ കരട് ഇന്ന് മുഖ്യമന്ത്രി പരിശോധിക്കും. കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പി എം ശ്രീ പദ്ധതി മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കാൻ തീരുമാനിച്ചത്. എന്നാൽ ഇതുവരെ കത്തയക്കാത്തത് ഇടതുമുന്നണിയിൽ ഏറെ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. മുഖ്യമന്ത്രി തിരക്കിലായതിനാലാണ് കത്തിന്റെ കരട് പരിശോധിക്കാൻ സാധിക്കാതെ പോയതെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ഈ സാഹചര്യത്തിലാണ്…

Read More

സംസ്ഥാനത്ത് എസ്‌ഐആർ തുടങ്ങുന്നു; ബിഎൽഒമാർ ഇന്ന് മുതൽ വീടുകളിൽ എത്തും

സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്ക്കരണത്തിന് ഇന്ന് തുടക്കമാകും. വിവരങ്ങൾ ശേഖരിക്കുന്നതിന് ബിഎൽഒമാർ വീടുകളിലെത്തും. വോട്ടർ പട്ടികയിൽ പേരു ഉറപ്പിച്ചശേഷം ഫോമുകൾ കൈമാറും. വോട്ടർ പട്ടികയിലുള്ളവർക്ക് വോട്ട് ഉറപ്പാക്കുന്ന നടപടിക്കാണ് തുടക്കമാകുന്നത്. ഒരുമാസത്തോളം നീളുന്ന നടപടിയാണ് ഇന്ന് മുതൽ ആരംഭിക്കുന്നത്. പോർട്ടലിൽ പേരുള്ള വിവിഐപിമാരുടെ വീടുകളിൽ കളക്ടർമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തിയായിരിക്കും സർവേ നടത്തുക.ഡ്യൂട്ടിയുടെ ഭാഗമാകുന്ന ബി എൽ ഒ മാർക്ക് ഒരു മാസം പൂർണമായും എസ്‌ഐആർ ഡ്യൂട്ടിയായിരിക്കും. കേരളത്തെ കൂടാതെ തമിഴ്നാട്, പശ്ചിമബംഗാൾ അടക്കം ഒമ്പത് സംസ്ഥാനങ്ങളിലും…

Read More