R3Info Solutions

തോറ്റ് തോപ്പിയിട്ട് കേരള കോൺ​ഗ്രസ് എം: മത്സരിച്ച സീറ്റുകളിലെല്ലാം അടപടലം പൊട്ടി: ഇനി ഭാവി എന്ത്?

നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് മാത്രമല്ല കേരള കോൺ​ഗ്രസ് എമ്മിനും കനത്ത തിരിച്ചടിയാണ് നേരിട്ടത്. മത്സരിച്ച 12 ഇടത്തും ഒരു സീറ്റിൽ പോലും ലീഡ് നേടാൻ ജോസ് കെ മാണിക്കും സംഘത്തിനും കഴിഞ്ഞില്ല. പാർ‌ട്ടിയുടെ ഹൃദയഭൂമിയായ പാലയിൽ പാർട്ടി ചെയർമാനായ ജോസ് കെ മാണി തന്നെ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ജയപ്രതീ​ക്ഷയായിരുന്ന കാഞ്ഞിരപ്പള്ളിയിൽ മുതിർന്ന നേതാവ് എൻ. ജയരാജ് പരാജയം അറിഞ്ഞു. മന്ത്രിയായിരുന്ന റോഷി അ​ഗസ്റ്റിനും തോറ്റു. പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കലും തോൽവിയറിഞ്ഞു. ദയനീയ പരാജയം നേരിട്ട ജോസ്…

Read More

കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന് സൂചന

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന സൂചനയാണ് ലഭിക്കുന്നത്. കേരളത്തിൽ ഇടത്കോട്ടകൾ ഇളക്കി യുഡിഎഫ് മുന്നേറുകയാണ്. മുഖ്യമന്ത്രി ഉൾപ്പെടെ എൽഡിഎഫ് മന്ത്രിമാർ ലീ‌ഡ് നിലയിൽ പിന്നിലാണ്. യുഡിഎഫിന്റെ ലീ‌ഡ് 100 കടന്നു. ഭരണവിരുദ്ധ വികാരം ശക്തമാണെന്ന സൂചനകളാണ് വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകൾ നൽകുന്നത്. പശ്ചിമ ബംഗാളിൽ ബിജെപിയും തൃണമൂലും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമ്പോൾ തമിഴ്‌നാട്ടിൽ ടിവികെ മുന്നേറ്റം നടത്തുകയാണ്.

Read More

നാലാം റൗണ്ടലും പിണറായി വിജയൻ പിന്നിൽ; സിപിഐഎം ശക്തി കേന്ദ്രങ്ങളിൽ വോട്ട് ചോർച്ച

നാലാം ഘട്ട വോട്ടുകളും എണ്ണിക്കഴിയുമ്പോഴും ധർമ്മടത്ത് പിണറായി വിജയൻ പിന്നിൽ. വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുള്‍ റഷീദ് ലീഡ് നില ഉയര്‍ത്തുകയാണ്. 2800ലധികം വോട്ടുകള്‍ക്കാണ് അബ്ദുള്‍ റഷീദ് മുന്നിട്ടുനില്‍ക്കുന്നത്. ചെമ്പിലോട് പഞ്ചായത്ത് മുഴുവൻ എണ്ണിക്കഴിഞ്ഞു. വോട്ടെണ്ണൽ അഞ്ചരക്കണ്ടി പഞ്ചായത്തിലേക്ക് കടന്നിരിക്കുകയാണ്. തളിപ്പറമ്പിൽ ടി കെ ഗോവിന്ദൻ ആണ് മുന്നിൽ തുടരുന്നത്. വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ കണ്ണൂരിലെ സിപിഐഎം ശക്തി കേന്ദ്രങ്ങളിൽ വോട്ട് ചോർച്ചയുണ്ടായി.

Read More

ആദ്യ മണിക്കൂറിൽ ഇഞ്ചോടിഞ്ച്: പോസ്റ്റൽ വോട്ടുകളിൽ യുഡിഎഫ് മുന്നേറ്റം

പോസ്റ്റൽ വോട്ടുകളിൽ യുഡിഎഫ് മുന്നേറ്റം. എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ എൽഡിഎഫ് ആയിരുന്നു മുന്നിൽ. പിന്നീട് യുഡിഎഫ് ലീഡ് പിടിച്ചെടുത്തു. 8.30 വരെയുള്ള കണക്കുകൾ പ്രകാരം യുഡിഎഫ് 71 ഇടത്താണ് മുന്നിൽ നിൽക്കുന്നത്. എൽഡിഎഫ് 61 ഇടത്തും ലീഡ് ചെയ്യുന്നു. ബിജെപി അഞ്ചിടത്ത് ലീഡ് പിടിച്ചു. പ്രമുഖ സ്ഥാനാർഥികളെല്ലാം പോസ്റ്റൽ വോട്ടുകളിൽ ലീഡ് പിടിച്ചു. ബോപ്പൂരിൽ പിവി അൻവർ പിന്നിലാണ്. മുഹമ്മദ് റിയാസാണ് മുന്നിൽ. അമ്പലപ്പുഴയിൽ തുടക്കം ലഭിച്ച ലീഡ് എൽഡിഎഫിന്…

Read More

വിധിദിനം: കേരളം ആര് ഭരിക്കും; വോട്ടെണ്ണൽ ഇന്ന്

കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ. വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുന്നതോടെ കേരളം ആര് ഭരിക്കുമെന്ന് വ്യക്തമാകും. ക്രമീകരണങ്ങൾ പൂർത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. സംസ്ഥാനത്തുടനീളം 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. മൂന്നാമതും തുടർഭരണം എന്ന ചരിത്ര നേട്ടം കൈവരിക്കുകയാണ് എൽ.ഡി.എഫിന്റെ ലക്ഷ്യം. പത്ത് കൊല്ലത്തെ അധികാരനഷ്ടത്തിന് ശേഷം കേരളത്തിന്റെ ഭരണം പിടിക്കുകയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. നിയമസഭയിൽ ശക്തമായ സാന്നിധ്യമായി മാറാനാകുമെന്ന് ബിജെപിയും…

Read More

‘ഏത് നീക്കം നേരിടാനും സജ്ജം’; അമേരിക്കയുമായുള്ള യുദ്ധം വീണ്ടും ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഇറാന്‍

അമേരിക്കയുമായുള്ള യുദ്ധം വീണ്ടും ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഇറാന്‍. യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്റെ പുതിയ നിര്‍ദ്ദേശത്തില്‍ ട്രംപ് തൃപ്തനല്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇറാന്റെ നീക്കം. ഇറാനിയന്‍ സൈന്യത്തിന്റെ കേന്ദ്ര കമാന്‍ഡിലെ മുഹമ്മദ് ജാഫര്‍ അസദിയാണ് യുദ്ധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അറിയിച്ചത്. അമേരിക്കയുടെ ഏത് നീക്കം നേരിടാനും സായുധ സേന പൂര്‍ണ്ണ സജ്ജമെന്നും ഇറാന്‍ വ്യക്തമാക്കി. ഇറാന്റെ പുതിയ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ന് വ്യക്തമാക്കിയിരുന്നു. കരാറിലെത്താന്‍ ഇറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങളില്‍ താന്‍ അതൃപ്തനാണ്….

Read More

പ്രവാസികൾക്ക് വൻ തിരിച്ചടി; ജൂലായ് വരെ സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

ന്യൂഡൽഹി: ജൂലായ് വരെ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. കുതിച്ചുയരുന്ന ഇന്ധനവിലയും പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുള്ള വ്യോമാതിർത്തി നിയന്ത്രണങ്ങളും കണക്കിലെടുത്താണ് നൂറോളം സർവീസുകൾ റദ്ദ് ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 22,000 കോടി രൂപയുടെ നഷ്ടം കമ്പനി നേരിട്ട പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

Read More

ഇന്ധന വില വർധനവ്: സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾ

ഇന്ധന വിലവർധനയിൽ പ്രതിഷേധം കനക്കുന്നതിടെ, വിലകൂട്ടാൻ സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾ. പെട്രോൾ ഡീസൽ വില നാലുമുതൽ അഞ്ചുരൂപവരെ വർധിപ്പിച്ചേക്കും. ചർച്ചകൾ ആരംഭിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. പെട്രോൾ ഡീസൽ വില നാലുമുതൽ അഞ്ചുരൂപവരെ വർധിപ്പിച്ചേക്കും. ഗാർഹിക എൽപിജിയ്ക്ക് അൻപത് രൂപവരെയും വിലവർധനവിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.രാജ്യത്ത് പെട്രോൾ ഡീസൽ വില കൂട്ടില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിക്കുമ്പോഴും പ്രതിസന്ധി രൂക്ഷമെന്നാണ് കേന്ദ്ര ധന മന്ത്രാലയത്തിന്റെ റിപ്പോർട്ട്‌. പശ്ചിമേഷ്യൻ പ്രതിസന്ധി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നുവെന്നാണ് മുന്നറിയിപ്പ്. ഗൾഫ് മേഖലയിലെ എണ്ണ…

Read More

വയനാട് ടൗണ്‍ഷിപ്പിലെ 17 വീടുകള്‍ കൂടി ഇന്ന് കൈമാറും; മെയ് പകുതിയോടെ മുഴുവന്‍ കൈമാറാന്‍ കഴിയുമെന്ന് ഊരാളുങ്കല്‍

വയനാട് ടൗണ്‍ഷിപ്പിലെ 17 വീടുകള്‍ കൂടി ഇന്ന് കൈമാറും. ടൗണ്‍ഷിപ്പിലെ രണ്ട് ക്ലസ്റ്ററുകളിലുമായാണ് വീടുകള്‍ ഇന്ന് കൈമാറുന്നത്. ഇതോടെ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്ന വീടുകളുടെ എണ്ണം 43 ആകും. സര്‍ക്കാര്‍ കൈമാറിയ 178 വീടുകളില്‍ നിര്‍മ്മാണം മുഴുവന്‍ പൂര്‍ത്തീകരിച്ച് മൂന്നു ഘട്ട പരിശോധനയും നടത്തിയാണ് വീടുകള്‍ നല്‍കുന്നത്. 102 വീടുകളാണ് മൂന്നാംഘട്ട പരിശോധനയ്ക്ക് തയാറായിരിക്കുന്നത്. മെയ് പകുതിയോടെ മുഴുവന്‍ കൈമാറാന്‍ കഴിയുമെന്ന് ഊരാളുങ്കല്‍ വ്യക്തമാക്കി.

Read More

നിയമസഭാ തിരഞ്ഞെടുപ്പ്: ഫലം കാത്ത് രാഷ്ട്രീയ കേരളം, ആത്മവിശ്വാസത്തിൽ മുന്നണികൾ

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി രണ്ട് ദിവസം മാത്രം. തിങ്കളാഴ്ച രാവിലെ 8 മണി മുതലാണ് വോട്ടെണ്ണൽ. വോട്ടെണ്ണലിനുളള നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. എക്സിറ്റ് പോൾ ഫലങ്ങൾ കൂടി വന്നതോടെ യു.ഡി.എഫിന്റെ ആത്മവിശ്വാസം ഇരട്ടിച്ചിട്ടുണ്ട്. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങളെ തിരുത്തുന്ന ഫലം ഉണ്ടാകുമെന്നുംഭരണത്തുടർച്ച ഉണ്ടാകുമെന്നുമാണ് എൽ.ഡി.എഫ് പ്രതീക്ഷ. തിരഞ്ഞെടുപ്പ് ഫലത്തിന് രണ്ടു നാൾ ബാക്കി നിൽക്കെ കൂട്ടലും കിഴിക്കലുമായി മുന്നണി ക്യാമ്പുകൾ സജീവം. കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമാക്കി നേതാക്കൾ….

Read More