R3Info Solutions

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ ഭരണസമിതി; തീരുമാനമായില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ ഭരണസമിതിയുടെ കാര്യത്തില്‍ തീരുമാനമായില്ലെന്ന് ദേവസ്വംമന്ത്രി വി എന്‍ വാസവന്‍. മുഖ്യമന്ത്രിയുമായി ആശയ വിനിമയം നടത്തി തീരുമാനമെടുക്കുമെന്നാണ് മന്ത്രിയുടെ പ്രതികരണം. സിപിഐഎമ്മിന്റെ ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തില്‍ ദേവസ്വം ബോര്‍ഡിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. അത്തരമൊരു ചര്‍ച്ച നടക്കുന്ന കാര്യം നേതൃത്വം സ്ഥിരീകരിക്കുകയും ചെയ്തു. വിവിധ ജില്ലാ കമ്മറ്റി അംഗങ്ങളില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ തേടുകയും ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുമായി ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്താന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. കുവൈത്ത് പര്യടനത്തിലാണ് മുഖ്യമന്ത്രിയിപ്പോള്‍.

Read More

തീവ്ര വോട്ടർപട്ടിക പരിഷ്‌ക്കരണം; ഹർജികൾ നവംബർ 11 ന് പരിഗണിക്കും

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരായ ഹർജികൾ നവംബർ 11 ന് സുപ്രീംകോടതി പരിഗണിക്കും.വിവിധ സംസ്ഥാനങ്ങളിലെ എസ് ഐ ആറിനെതിരായ ഹർജികൾ ആണ് പരിഗണിക്കുക.ഡി എം കെയുടെ ഹർജിയും ഇതിൽ ഉൾപ്പെടുന്നു. എസ്ഐആർ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടുപോകുമ്പോൾ തമിഴ്നാടിന്റെയും പശ്ചിമബംഗാളിന്റെയും മാതൃകയിൽ നിയമ പോരാട്ടം വേണമെന്നായിരുന്നു ബിജെപി ഒഴികെയുള്ള രാഷ്ട്രീയപാർട്ടികളുടെ നിലപാട്.

Read More

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

തെരുവുനായ വിഷയത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ്, സ്‌പോർട് കോംപ്ലക്‌സുകൾ, റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പടെയുള്ള പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്നും ഷെൽട്ടറുകളിലേക്ക് മാറ്റണമെന്നുമാണ് ഉത്തരവ്. പിടികൂടുന്ന തെരുവ് നായകളെ വന്ധ്യംകരണത്തിന് ശേഷം ഷെൽട്ടറിലേക്ക് മാറ്റണം. എവിടെ നിന്നാണോ തെരുവ് നായകളെ പിടികൂടുന്നത് അവിടെ തുറന്നു വിടരുത് തുടങ്ങിയ നിർദേശങ്ങളും കോടതി മുന്നോട്ട് വെച്ചു. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേഹ്ത, എൻ വി അൻജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ദേശീയപാതകൾ,…

Read More

ഇനി വഴി ചോദിച്ച് ചോദിച്ച് പോകാം ; പുത്തൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്

യാത്രകൾ കൂടുതൽ സുരക്ഷിതവും മികച്ചതുമാക്കാൻ പുതിയ ഫീച്ചറുമായി ഗൂഗിൾ. വാഹനമോടിക്കുമ്പോൾ ശ്രദ്ധതെറ്റാതെ മാപ്പുമായി സംവദിക്കാനും , വഴിയിലെ വിവരങ്ങൾ ചോദിച്ചറിയാനും ഈ ഫീച്ചർ സഹായിക്കും. ഹാൻഡ് ഫ്രീ ഡ്രൈവിങ് അനുഭവം ഉപയോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പുതിയ പത്ത് ഫീച്ചറുകളാണ് ഗൂഗിൾ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ഗൂഗിൾ ജെമിനിയുടെ പിന്തുണയോടെ എഐ ഫീച്ചറുകള്‍ ഉൾപ്പെടുത്തിയാണ് പുതിയ ഫീച്ചർ എത്തിയിരിക്കുന്നത്. ഗൂഗിള്‍ മാപ്പ് നൽകിയതിൽ വച്ച് ഏറ്റവും വലിയ എഐ സംയോജനമായിരിക്കുമിതെന്നാണ് ഗൂഗിള്‍ പറയുന്നത്. യാത്ര ചെയ്യുമ്പോൾ…

Read More

മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

കേരളത്തിലെ റയിൽവേ സ്റ്റേഷനുകളിൽ കേരള റെയിൽവേ പോലീസിന്റെ പ്രത്യേക സുരക്ഷാ പരിപാടി ‘ഓപ്പറേഷൻ രക്ഷിത’ ഇന്ന് മുതൽ ആരംഭിച്ചു. വർക്കലയിൽ കഴിഞ്ഞ ദിവസം ട്രെയിനിൽ യാത്രക്കാരിയെ മദ്യലഹരിയിൽ സഹയാത്രികൻ തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്. റെയിൽവേ സ്റ്റേഷനുകളിലും പരിസരങ്ങളിലും ട്രെയിനുകൾക്കുള്ളിലും ആൽക്കോമീറ്റർ ഉപയോഗിച്ചുള്ള പ്രത്യേക പരിശോധനകളാണ് നടത്തുക. മദ്യപിച്ച് റെയിൽവേ പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലും പ്രവേശിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ പോലീസ് സൂപ്രണ്ട് ഷഹൻഷാ ഐപിഎസ് അറിയിച്ചു.

Read More

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് ഇന്ന് തുടക്കം; കിരീടം തിരിച്ചുപിടിക്കാൻ പാലക്കാട്

പാലക്കാട്: ശാസ്ത്രഭാവിയെക്കുറിച്ച് പുതുതലമുറയുടെ ചിന്തകൾ ഏതു ദിശയിലാണെന്നു വെളിപ്പെടുത്തുന്ന നാലു പകലുകൾക്ക് പാലക്കാട്ട് വെള്ളിയാഴ്ച തിരി തെളിയുന്നു. ഇനി ഇവിടെ ശാസ്ത്രചിന്തകളും അറിവുകളും മാറ്റുരയ്ക്കും. വെള്ളിയാഴ്ച വൈകീട്ട് 4.30-ന് പ്രധാനവേദിയായ ഗവ. മോയൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനാകും. മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യാതിഥിയാകും. 500 പേരാണ് മത്സരത്തിൽ പങ്കെടുക്കാനെത്തുക. ശാസ്ത്ര, സാമൂഹികശാസ്ത്ര, ഗണിതശാസ്ത്ര, ഐടി, പ്രവൃത്തിപരിചയ, വിഎച്ച്എസ്‌സി എക്‌സ്‌പോ എന്നീ…

Read More

ശബരിമല മണ്ഡല – മകരവിളക്ക്; 800 KSRTC ബസുകൾ സർവീസ് നടത്തും

ശബരിമല മണ്ഡല – മകരവിളക്ക് വിളക്ക്, മൂന്നു ഘട്ടങ്ങളിലായി KSRTC 800 ബസുകൾ സർവീസ് നടത്തും. ആദ്യ ഘട്ടത്തിൽ 467 ഉം രണ്ടാം ഘട്ടത്തിൽ 502 ഉം ബസ്സുകൾ സർവീസ് നടത്തും. മകരവിളക്ക് വരുന്ന മൂന്നാം ഘട്ടത്തിൽ 800 ബസുകൾ സർവീസ് നടത്തും. സർവീസുകൾ നിശ്ചയിച്ചു ഉത്തരവ് പുറത്ത്. KSRTC സി.എം.ഡി യാണ് ഉത്തരവിറക്കിയത്. ക്ഷേത്രങ്ങളിൽ നിന്നും പ്രത്യേക സർവീസ് നടത്തണമെന്നും നിർദ്ദേശം. ഓൺലൈൻ ബുക്കിംഗ് സൗകര്യം വിപുലപ്പെടുത്താനും തീരുമാനം. KSRTC ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്നു കണ്ടെത്താൻ…

Read More

ശബരിമല സ്വർണ്ണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെ എസ് ബൈജു അറസ്റ്റിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം പ്രതിയാണ് കെ എസ് ബൈജു. ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണപ്പാളികൾ കൊടുക്കുന്ന സമയത്ത് തിരുവാഭരണം കമ്മീഷ്‌ണർ ആയ കെ എസ് ബൈജു അവിടെ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ സംഘം തെളിവടക്കം കണ്ടെത്തി സ്ഥിരീകരിച്ചു. തിരുവാഭരണം ഭരണിപാത്രം സംരക്ഷണ നിയമങ്ങളൊന്നും തന്നെ കഴിഞ്ഞ 15 വർഷങ്ങളായി പിൻതുടരുന്നില്ലാ എന്ന് കണ്ടെത്തി.

Read More

വർക്കല ട്രെയിൻ അതിക്രമം; പരുക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം വർക്കലയിൽ കേരള എക്സ്പ്രസ് ട്രെയിനിൽ വെച്ച് ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കാര്യമായ പുരോഗതി പെൺകുട്ടിക്ക് ഉണ്ടായിട്ടില്ല. മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാർ അടങ്ങിയ സംഘമാണ് പെൺകുട്ടിയെ പരിശോധിക്കുന്നത്. വീഴ്ചയുടെ ആഘാതത്തിൽ തലയിൽ പലയിടത്തും ചതവുകൾ ഉണ്ട്, തലച്ചോറിനേറ്റ പരുക്ക് ഗുരുതരമാണ്. മെഡിക്കൽ കോളജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ ക്രിട്ടിക്കൽ കെയർ വിഭാഗത്തിലാണ് ശ്രീക്കുട്ടി ചികിത്സയിൽ തുടരുന്നത്. സർജറി ന്യുറോ കൃട്ടിക്കൽ കെയർ ഉൾപ്പെട്ട വിവിധ വിഭാഗളിലെ ഡോക്ടർമാർ ഉൾപ്പെട്ട വിദഗ്ധ സംഘമാണ് ചികിത്സക്ക്…

Read More

ഓട്ടോറിക്ഷയും ബൈക്കും ഇടിച്ച് തെറിപ്പിച്ച് കാർ;അപകടത്തിൽ സ്ത്രീയ്ക്ക് പരിക്ക്

കോട്ടയം പാലായിൽ ഓട്ടോറിക്ഷയും ബൈക്കും ഇടിച്ച് തെറിപ്പിച്ച് കാർ. അപകടത്തിൽ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന സ്ത്രീക്ക് പരുക്കേറ്റു.ഇടിയുടെ ആഘാതത്തിൽ സ്ത്രീ ഓട്ടോറിക്ഷയുടെ അടിയിൽ കുടുങ്ങി പോയി. പരുക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയിയിലാണ് അപകടം.

Read More