R3Info Solutions

ശബരിമല സ്വർണക്കൊള്ള; ഹൈക്കോടതിയിലെ നടപടികൾ ഇനി അടച്ചിട്ട കോടതിമുറിയിൽ

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ നടപടികൾ ഇനി അടച്ചിട്ടമുറിയിൽ. ഇത് സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാർ ഉത്തരവിറക്കി. കേസിന്റെ അതീവരഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായിട്ടാണ് നടപടികൾ അടച്ചിട്ട മുറിയിൽ ആയിരിക്കുമെന്ന് ഉത്തരവ് ഇറക്കിയിരിക്കുന്നത്. വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇനി കേസുമായി ബന്ധപ്പെട്ട് പുറത്തുവരാണുള്ളത്. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പുറമേ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.

Read More

സംവരണ നറുക്കെടുപ്പ് ഇന്ന് പൂർത്തിയാകും; കേരളം തദ്ദേശ തിരഞ്ഞെടുപ്പിലേക്ക്, തീയതി പ്രഖ്യാപനം ഉടൻ

തിരുവനന്തപുരം: ജില്ലാ പഞ്ചായത്തുകളിലെ സംവരണ ഡിവിഷനുകളുടെയും കോർപറേഷനുകളിലെ സംവരണ വാർഡുകളുടെയും നറുക്കെടുപ്പ് ഇന്നു പൂർത്തിയാകും. തദ്ദേശ തിരഞ്ഞെടുപ്പ് തീയതി ഉടനെ പ്രഖ്യാപിക്കും. അടുത്ത മാസം ആദ്യവാരം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണു സൂചന. നവംബർ, ഡിസംബർ മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിരുന്നു. ഡിസംബർ 20നു മുൻപാണു പുതിയ ഭരണസമിതി തദ്ദേശ സ്ഥാപനങ്ങളിൽ ചുമതലയേൽക്കേണ്ടത്.

Read More

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തലസ്ഥാനത്ത് ഇന്ന് തുടക്കം

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കൊടിയുയരും. ഇന്ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ഇന്ന് മുതൽ എട്ടു ദിവസം തലസ്ഥാന നഗരം കൗമാര കായിക കുതിപ്പിന് സാക്ഷിയാവും. 67-ാ മത് കായികമേള ഒളിമ്പിക്സ് മാതൃകയിലെ രണ്ടാം തവണത്തേതാണ്. ശിക്ഷക്സദൻ കേന്ദ്രമാക്കി 16 ഓളം സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ദിവസങ്ങളായി ഒരുക്കങ്ങളുടെ തിരക്കാണ്. കായിക മത്സരങ്ങൾ നാളെ രാവിലെ മുതലായിരിക്കും തുടങ്ങുക.

Read More

മൊസാബിക്കിലെ കപ്പൽ അപകടം; കാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

മൊസാബിക്കിലെ ബെയ്‌റ തുറഖമുഖത്തുണ്ടായ കപ്പല്‍ അപകടത്തെ തുടര്‍ന്ന് കണ്ടെത്തിയ മൃതശരീരം തിരിച്ചറിഞ്ഞു. അപകടത്തില്‍ കാണാതായ കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റേതാണ് തിരിച്ചറിഞ്ഞ മൃതദേഹമെന്ന് ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബെയ്റ തുറമുഖത്ത് കപ്പൽ അപകടത്തിൽപ്പെട്ടത്. ഇതിൽ കാണാതായ 2 മലയാളികൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നതിനിടെയാണ് ഒരു മൃതദേഹം കണ്ടെത്തിയത്.

Read More

ആമസോണ്‍, സൂം, കാന്‍വ, സ്‌നാപ്ചാറ്റ്, പെര്‍പ്ലെക്‌സിറ്റി…; സൈബര്‍ലോകത്ത് ‘കൂട്ടപ്പണിമുടക്ക്’, അമ്പരന്ന് ഉപഭോക്താക്കള്‍

വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ കൂട്ടത്തോടെ പണിമുടക്കിയതോടെ അമ്പരന്ന് ഉപഭോക്താക്കള്‍. പ്രമുഖ ഇമേജ് എഡിറ്റിങ് ടൂളായ കാന്‍വ, സാമൂഹ്യമാധ്യമമായ സ്‌നാപ്ചാറ്റ്, എഐ സെര്‍ച്ച് എന്‍ജിന്‍ പെര്‍പ്ലെക്‌സിറ്റി, ഓണ്‍ലൈന്‍ എഡ്യുക്കേഷന്‍ പ്ലാറ്റ്‌ഫോം യുഡമി, വീഡിയോ കോണ്‍ഫറന്‍സിങ്ങിനായുള്ള സൂം, മെസേജിങ് പ്ലാറ്റ്‌ഫോം സിന്ഗല്‍, ട്രേഡിങ് പ്ലാറ്റ്‌ഫോമായ റോബിന്‍ഹുഡ് എന്നിവയും ആമസോണ്‍ ഷോപ്പിങ്, ആമസോണ്‍ പ്രൈം, ആമസോണ്‍ അലക്‌സ തുടങ്ങിയ സേവനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ആമസോണിന്റെ ക്ലൗഡ് സേവനമായ ആമസോണ്‍ വെബ് സര്‍വീസ് അഥവാ എഡബ്ല്യുഎസ്സിലെ തകരാണ് ആഗോളതലത്തിലെ ‘കൂട്ടപ്പണിമുടക്കി’ന് കാരണം.

Read More

ക്ഷേമപെൻഷൻ ഉയർത്താൻ സർക്കാർ; 1800 രൂപയാക്കും, പ്രഖ്യാപനം തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർദ്ധിപ്പിക്കാൻ ആലോചന. 200 രൂപ കൂട്ടി പ്രതിമാസം 1800 രൂപയാക്കണമെന്ന നിർദ്ദേശമാണ് ധനവകുപ്പ് പരിഗണിക്കുന്നത്. പെൻഷൻ വര്‍ദ്ധനവടക്കം വിവിധ ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉണ്ടാകുമെന്നാണ് വിവരം. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്ത് 2021ലാണ് അവസാനമായി പെൻഷൻ കൂട്ടി 1600 രൂപയാക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പിന്നീട് വർദ്ധനവൊന്നും ഉണ്ടായില്ല.

Read More

ഗതാഗത മന്ത്രിയുടെ നിർദേശം പാലിച്ചു; കൊച്ചിയിൽ ‘എയർഹോണുകൾ റോഡ്റോളർ കയറ്റി തവിടുപൊടിയാക്കി’

കൊച്ചിയിൽ ഗതാഗത നിയമം ലംഘിച്ച് എയര്‍ഹോണുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. പിടിച്ചെടുത്ത എയർഹോണുകൾ ഫൈൻ ഈടാക്കിയതിന് പുറമെ റോഡ്റോളർ കയറ്റി നശിപ്പിച്ച് എംവിഡി. വാഹനങ്ങളിലെ എയർഹോണുകൾ പിടിച്ചെടുത്ത് പൊതുജനങ്ങൾക്ക് മുന്നിൽ വെച്ചുതന്നെ നശിപ്പിക്കുമെന്നും അത് മാധ്യമങ്ങൾ വാർത്തയായി നൽകണമെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് കൊച്ചിയിൽ രണ്ടാംഘട്ട നടപടിയായി എയർഹോണുകൾ നശിപ്പിക്കുന്നത്. എറണാകുളം ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നായി പിടിച്ചെടുത്ത എയർഹോണുകളാണ് കടവന്ത്രയിലെ കമ്മട്ടിപ്പാടത്ത് എത്തിച്ച് നശിപ്പിച്ചത്.

Read More

രാഷ്ട്രപതിയുടെ സന്ദർശനം: 23നും 24നും കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം

കോട്ടയം: രാഷ്ട്രപതിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് 23ന് ഉച്ചയ്ക്ക് ഒന്ന് മുതൽ രാത്രി 7 വരെയും 24ന് രാവിലെ 6 മുതൽ 11 വരെയും കോട്ടയം ടൗൺവഴി പോകേണ്ട വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

Read More

കഴക്കൂട്ടത്ത് ഐ ടി ജീവനക്കാരിയെ ഹോസ്റ്റലിൽ കയറി പീഡിപ്പിച്ച സംഭവം; പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ചുകയറി ഐ ടി ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു. അറസ്റ്റിലായ ലോറി ഡ്രൈവർ തന്നെയാണ് പ്രതി. തമിഴ്നാട് മധുര സ്വദേശിയായ ബെഞ്ചമിനെയാണ് പെൺകുട്ടി തിരിച്ചറിഞ്ഞത്. ഇന്ന് നടത്തിയ തിരിച്ചറിയൽ പരേഡിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണം നടത്തുന്നതിനായാണ് ഇയാൾ പെൺകുട്ടി താമസിച്ചിരുന്ന ഹോസ്റ്റലിൽ എത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രദേശത്തെ മറ്റ് വീടുകളിൽ പ്രതി മോഷണത്തിനായി കയറുന്ന CCTV ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചു.

Read More

സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി സീറ്റുകള്‍; അനുവദിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളജിന്

സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി സീറ്റുകള്‍ അനുവദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിനാണ് സീറ്റുകള്‍ അനുവദിച്ചത്. രാജ്യത്ത് സ്റ്റേറ്റ് മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായാണ് ന്യൂക്ലിയര്‍ മെഡിസിന് പിജി പഠനം സാധ്യമാകുന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 81 പുതിയ പിജി സീറ്റുകള്‍ക്കാണ് കേരളത്തിന് ഇത്തവണ എന്‍എംസി അനുമതി നല്‍കിയത്.

Read More