നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി സിപിഐയുടെ നേതൃയോഗങ്ങൾ ഇന്നും , നാളെയുമായി തിരുവനന്തപുരത്ത് നടക്കും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും നാളെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്. സിപിഐ മത്സരിക്കുന്ന 25 സീറ്റുകളിലെ സ്ഥാനാർത്ഥിയുടെ
കാര്യത്തിൽ പ്രാഥമിക ചർച്ചകൾ നടക്കും. വിജയ സാധ്യതയുള്ള സീറ്റുകളിൽ ടേം വ്യവസ്ഥയിൽ ഇളവ് നൽകാനും തീരുമാനിച്ചേക്കും. നിലവിലെ നാല് സിപിഐ മന്ത്രിമാരും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് പ്രാഥമിക വിവരങ്ങൾ. നിലവിലെ മന്ത്രിമാരിൽ കെ. രാജൻ ഇതുവരെ രണ്ട് തവണയാണ് മത്സരിച്ചത്. മറ്റ് മൂന്ന് മന്ത്രിമാർ ഓരോ തവണ മാത്രമേ ജനവിധി തേടിയിട്ടുള്ളൂ. ഓരോ ടേം കൂടി ഇവർക്ക് നൽകണമെന്നാണ് പാർട്ടിയുടെ നിലവിലെ വിലയിരുത്തൽ. ഇതിനാൽ ഇവർ വീണ്ടും മത്സരിക്കുന്നതിൽ സാങ്കേതികമായ തടസ്സങ്ങളില്ല.


