കൊച്ചി: അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിന്റെ ഭാഗമായി അർജന്റീന ടീമിന്റെ മാനേജർ ഹെക്ടർ ഡാനിയേൽ കബ്രേര ഇന്ന് 12 മണിക്ക് കൊച്ചിയിലെത്തും. മത്സരം നടക്കുന്ന ജവഹർലാൽ നെഹ്‌റു സ്റ്റേഡിയവും മറ്റു സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തുന്നതിനാണ് ടീം മാനേജർ എത്തുന്നത്. ഒപ്പം കായികമന്ത്രി വി അബ്ദുറഹിമാനുമായും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനുമായും കൂടിക്കാഴ്ച നടത്തും.